ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ 50ാം നിലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ നാല് അഗ്‌നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു.

ശനിയാഴ്‌ച്ചയാണ് സംഭവം. 67വയസ്സുകാരനാണ് മരിച്ചത്. അഗ്‌നിരക്ഷാ സേനാംഗങ്ങൾ ഇയാളെ കണ്ടെത്തുമ്പോൾ ബോധരഹിതനായിരുന്നു. മരണകാരണം എന്തെന്ന് വ്യക്തമല്ല. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ട്രംപ് ടവർ ന്യൂയോർക്കിലാണ് സ്ഥിതി ചെയ്യുന്നത്.ട്രംപ് ഓർഗനൈസേഷന്റെ ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്നത് ട്രംപ് ടവറിലാണ്. പ്രസിഡന്റിന്റെ കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. തീ പിടിക്കുമ്പോൾ ഇവർ ആരും ഈ ടവറിലുണ്ടായിരുന്നില്ല.