- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയിൽ കുട്ടികളും സ്ത്രീകളും അടക്കം 70 പേർ കൊല്ലപ്പെട്ടത് രാസായുധ പ്രയോഗം മൂലം ആണെന്ന് ആരോപിച്ച് അമേരിക്കയും യൂറോപ്പും; ആസാദിനെ പിന്തുണയ്ക്കുന്ന റഷ്യയും ഇറാനും വൻ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ട്രംപ്
ദമാസ്‌കസ്: സിറിയയിൽ കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളും അടക്കം 70 പേർ കൊല്ലപ്പെട്ടത് രാസായുധ പ്രയോഗം മൂലമാമെന്ന് ആരോപിച്ച് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. അതേസമയം സിറിയയിൽ വീണ്ടും ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുചിനും സിറിയൻ പ്രസിഡന്റ് ബഷർ അൽ ഇറാനും അസദിനെ പിന്തുണയ്ക്കുന്നതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ബാഷർ അസദിനെ മൃഗമെന്നാണ് ട്വീറ്റിൽ ട്രംപ് സംബോധന ചെയ്തത്. അതേസമയം സിറിയയെ പിന്തുണച്ച് റഷ്യയും ഇറാനും ശക്തമായി രംഗത്തുണ്ട്. റഷ്യയും ആസാദും രാസായുധ ആക്രമണമെന്ന റിപ്പോർട്ടിനെ തള്ളിക്കളഞ്ഞു. ഇത് സിറിയയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയാണെന്നാണ് ഇറാൻ പ്രതികരിച്ചത്. സിറിയയിൽ നടന്നത് മിലിട്ടറി ആക്ഷൻ ആണൈന്ന് പറയുന്നവർ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നും റഷ്യയും ആസാദും വ്യക്തമാക്കി. പോപ് ഫ്രാൻസിസും ഈ ആക്രമണത്തെ അപലപിച്ചു. ഇനിയും ഒരു ര
ദമാസ്‌കസ്: സിറിയയിൽ കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളും അടക്കം 70 പേർ കൊല്ലപ്പെട്ടത് രാസായുധ പ്രയോഗം മൂലമാമെന്ന് ആരോപിച്ച് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. അതേസമയം സിറിയയിൽ വീണ്ടും ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുചിനും സിറിയൻ പ്രസിഡന്റ് ബഷർ അൽ ഇറാനും അസദിനെ പിന്തുണയ്ക്കുന്നതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ബാഷർ അസദിനെ മൃഗമെന്നാണ് ട്വീറ്റിൽ ട്രംപ് സംബോധന ചെയ്തത്. അതേസമയം സിറിയയെ പിന്തുണച്ച് റഷ്യയും ഇറാനും ശക്തമായി രംഗത്തുണ്ട്.
റഷ്യയും ആസാദും രാസായുധ ആക്രമണമെന്ന റിപ്പോർട്ടിനെ തള്ളിക്കളഞ്ഞു. ഇത് സിറിയയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയാണെന്നാണ് ഇറാൻ പ്രതികരിച്ചത്. സിറിയയിൽ നടന്നത് മിലിട്ടറി ആക്ഷൻ ആണൈന്ന് പറയുന്നവർ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നും റഷ്യയും ആസാദും വ്യക്തമാക്കി. പോപ് ഫ്രാൻസിസും ഈ ആക്രമണത്തെ അപലപിച്ചു.
ഇനിയും ഒരു രാസായുധ പ്രയോഗം സിറിയയിൽ ഉണ്ടായാൽ ഇടപെടുമെന്ന് ഫ്രാൻസ് മുന്നറിയിപ്പ് നൽകി. ഫ്രാൻസ് ശക്തമായി തന്നെ ഈ ആക്രമണത്തെ അപലപിച്ചു. കുട്ടികളടക്കം 70 പേർ ഒറ്റ ദിവസം കൊണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവിധ സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റവരുടെയും ശ്വാസം മുട്ടി മരിച്ചവരുടെയും ഭയനാകമായ നിരവധി ചിത്രങ്ങൾ ദ വൈറ്റ് ഹെൽമെറ്റ്‌സ് എന്ന സിറിയൻ ഡിഫൻസ് സംഘം ട്വീറ്റ് ചെയ്തിരുന്നു. 500ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.
സിറിയയിൽ ദുമയിലാണ് വിഷവാതകങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. അഭയാർത്ഥി ക്യാമ്പുകളിലും ഭുഗർഭ അറകളിലും കഴിഞ്ഞുകൂടിയിരുന്ന നിരവധിപ്പേർ കൊല്ലപ്പെട്ടു. മാരകമായി പരിക്കേറ്റവരെ സന്നദ്ധ സംഘടകൾ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റുകയാണ്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് കുട്ടികളുടെ അടക്കമുള്ള മൃതദേഹങ്ങൾ.
സിറിയയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ഭയാനകമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർമെന്റ് വക്താവ് ഹെതർ നുവെർട്ട് പറഞ്ഞു. വാർത്തകൾ ശരിയാണെങ്കിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. റഷ്യയുടെ സഹായത്തോടെ പ്രസിഡന്റ് ബശ്ശാർ അൽ അസദ് നടത്തുന്ന രാസായുധ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം രാസായുധങ്ങൾ പ്രയോഗിച്ചെന്ന വാർത്ത സിറിയൻ ഔദ്യോഗിക മാധ്യമങ്ങൾ നിഷേധിച്ചു. ദൂമയിലെ വിമതർ തെറ്റായ വാർത്തകളുണ്ടാക്കുന്നുവെന്നാണ് ഭരണകൂടം ആരോപിക്കുന്നത്.