ന്നിലധികം പങ്കാളികൾക്കൊപ്പം മനോഹരമായി ജീവിക്കുന്ന സ്ത്രീമാതൃക കാണാൻ താൽപര്യമുണ്ടെങ്കിൽ മാഞ്ചസ്റ്ററിലെ സബർബൻ പ്രദേശമായ ചോൾട്ടൻ-കം-ഹാർഡിയിലേക്ക് പോയാൽ മതി. ഇവിടെ മേരി എന്ന 44 കാരി നാല് പുരുഷന്മാർക്കൊപ്പമാണ് കഴിയുന്നത്. ഇതിൽ അവരുടെ ഭർത്താവും കാമുകനും മേരിക്കൊപ്പം ഒരേ വീട്ടിലാണ് താമസിക്കുന്നത്. ബാക്കിയുള്ള രണ്ട് വൃദ്ധകാമുകന്മാർ അയൽപക്കത്താണുള്ളത്. ആർക്കും ആരോടും പരിഭവമില്ലാതെ താൻ എത്തരത്തിലാണ് മനോഹരമായി നാല് ജീവിത പങ്കാളികളെ മെയ്‌ക്കുന്നതെന്ന് മേരി വിശദീകരിക്കുന്നുണ്ട്.

ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലർത്തൽ അഥവാ പോളിയമോറിയിൽ താൽപര്യം പുലർത്തുന്നവർക്കായി തന്റെ ജീവിതരീതികൾ വിശദീകരിക്കാൻ മേരി തയ്യാറാവുന്നുണ്ട്.ഒരു അംഗീകൃത ജീവിത പങ്കാളി ഉണ്ടായിരിക്കെ തന്നെ മറ്റ് നിരവധി പേരെ പങ്കാളികളാക്കുന്ന ഈ രീതി യുകെയിൽ നിയമവിരുദ്ധമാണ്. തനിക്ക് 29 വയസുള്ളപ്പോഴായിരുന്നു മേരിക്ക് ഈ ജീവിതരീതിയിൽ താൽപര്യം ജനിച്ചത്. 43 കാരനായ ടിം ആണ് ഇവരുടെ ഔദ്യോഗിക ഭർത്താവ്. കൂടാതെ 53 കാരനായ ജോൺ എന്ന കാമുകനും വൃദ്ധകാമുകന്മാരായ മൈക്കൽ (63), ജെയിംസ് (73) എന്നിവരുമാണ് മേരിക്കുള്ളത്.

ടിമ്മിനും ജോണിനുമൊപ്പമാണ് മേരി ജീവിക്കുന്നത്. ബാക്കി രണ്ട് പേർ അയൽപക്കത്താണ് കഴിയുന്നത്. നിലവിൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന മേരി ആദ്യം ടീച്ചറായും പ്രവർത്തിച്ചിരുന്നു. താൻ പരമ്പരാഗതമായ ചിട്ടകളിലാണ് ചെറുപ്പത്തിൽ വളർന്നതെന്ന് മേരി പറയുന്നു. അന്നൊന്നും ഒന്നിലധികം പങ്കാളികൾ എന്ന സങ്കൽപം മേരിക്കില്ലായിരുന്നു. 20കളിൽ വിവാഹിതയായ ശേഷം ഭർത്താവിനൊപ്പം ചോൾട്ടനിൽ ഒതുങ്ങി ജീവിക്കുകയുമായിരുന്നു. തുടർന്ന് താൻ ചിലപ്പോൾ മറ്റ് പലരോടുമൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് കുറ്റബോധത്തോടെ ചിന്തിക്കാറുണ്ടായിരുന്നുവെന്നും മേരി പറയുന്നു.

തുടർന്ന് ഒന്നിലധികം പങ്കാളികളുള്ള ഒരാളെ പബിൽ വച്ച് കണ്ട് മുട്ടുകയും ഈ രീതിയെക്കുറിച്ച് മേരി കൂടുതൽ മനസിലാക്കുകയുമായിരുന്നു. ഇതിനെ കുറിച്ച് ഭർത്താവിനോട് സംസാരിച്ചപ്പോൾ അദ്ദേഹവും ഇതിൽ ജിജ്ഞാസുവായിരുന്നു. എന്നാൽ അന്നൊന്നുംഇത്തരമൊരു ജീവിതം പകർത്താൻ മേരി ഉദ്ദേശിച്ചിരുന്നില്ല. തുടർന്ന് 2003ൽ ഭർത്താവിന്റെ സമ്മതത്തോടെ മേരി മറ്റ് ബന്ധങ്ങൾക്ക് തുടക്കമിടുകയായിരുന്നു.

തന്നെ സംബന്ധിച്ചിടത്തോളം എല്ലാം സ്നേഹത്തിൽ അധിഷ്ഠിതമായ ബന്ധങ്ങളാണെന്നും ലൈംഗികത തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നും മേരി വെളിപ്പെടുത്തുന്നു.