- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുനില ബസിന്റെ മുകൾഭാഗം മരത്തിൽ ഇടിച്ച് രണ്ട് മരണം; രണ്ട് കുട്ടികളടക്കം 50 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടത് ബ്രിട്ടനിൽ നിന്നും ടൂറിന് പോയ സംഘം
ലണ്ടൻ: മാൾട്ട സന്ദർശനത്തിന് പോയ ബ്രിട്ടീഷ് സംഘം ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ടു.ഇരുനില ബസിന്റെ മുകൾഭാഗം മരത്തിൽ ഇടിച്ച് രണ്ട് പേർ മരിക്കുകയും രണ്ട് കുട്ടികളടക്കം 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താഴോട്ട് ഇറങ്ങി നിന്നിരുന്ന മരക്കൊമ്പിന് ബസിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്.പരുക്കേറ്റ കുട്ടികളിൽ രണ്ട് പേർക്ക് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മൂന്ന് ബ്രിട്ടീഷുകാരടക്കം ആറ് പേരുടെ നിലയും ഗുരുതരമാണ്. യുകെയിൽ നിന്നും ബെൽജിയത്തിൽ നിന്നുമുള്ളവരായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവുമെന്ന് വെളിപ്പെട്ടിട്ടുണ്ട്. ബെൽജിയത്തിൽ നിന്നുള്ള പുരുഷനും സ്പെയിനിൽ നിന്നുള്ള സ്ത്രീയുമാണ് മരിച്ചിരിക്കുന്നത്. ആറും എട്ടും വയസുള്ള ആൺകുട്ടികൾക്കും 44 കാരനുമാണ് ഗുരുതതരമായി പരുക്കേറ്റ ബ്രിട്ടീഷുകാർ. ഇതിന് പ ുറമെ 31 കാരിയായ ജർമൻ സ്ത്രീ, 72 കാരിയായ ഇറ്റലിക്കാരി എന്നിവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒരു 35 കാരൻ കൂടി ഗുരുതരമായ പരുക്കേറ്റവരിലുണ്ടെങ്കിലും അവർ ഏത് രാജ്യക്കാരിയ
ലണ്ടൻ: മാൾട്ട സന്ദർശനത്തിന് പോയ ബ്രിട്ടീഷ് സംഘം ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ടു.ഇരുനില ബസിന്റെ മുകൾഭാഗം മരത്തിൽ ഇടിച്ച് രണ്ട് പേർ മരിക്കുകയും രണ്ട് കുട്ടികളടക്കം 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താഴോട്ട് ഇറങ്ങി നിന്നിരുന്ന മരക്കൊമ്പിന് ബസിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്.പരുക്കേറ്റ കുട്ടികളിൽ രണ്ട് പേർക്ക് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മൂന്ന് ബ്രിട്ടീഷുകാരടക്കം ആറ് പേരുടെ നിലയും ഗുരുതരമാണ്. യുകെയിൽ നിന്നും ബെൽജിയത്തിൽ നിന്നുമുള്ളവരായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവുമെന്ന് വെളിപ്പെട്ടിട്ടുണ്ട്.
ബെൽജിയത്തിൽ നിന്നുള്ള പുരുഷനും സ്പെയിനിൽ നിന്നുള്ള സ്ത്രീയുമാണ് മരിച്ചിരിക്കുന്നത്. ആറും എട്ടും വയസുള്ള ആൺകുട്ടികൾക്കും 44 കാരനുമാണ് ഗുരുതതരമായി പരുക്കേറ്റ ബ്രിട്ടീഷുകാർ. ഇതിന് പ ുറമെ 31 കാരിയായ ജർമൻ സ്ത്രീ, 72 കാരിയായ ഇറ്റലിക്കാരി എന്നിവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒരു 35 കാരൻ കൂടി ഗുരുതരമായ പരുക്കേറ്റവരിലുണ്ടെങ്കിലും അവർ ഏത് രാജ്യക്കാരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാൾട്ടയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സുറിഖിലാണീ അപകടം സംഭവിച്ചിരിക്കുന്നത്. തലസ്ഥാനമായ വലെറ്റക്ക് തൊട്ട് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.
ബസ് മരക്കൊമ്പുകളിൽ ഇടിച്ച പാടെ ബെൽജിയം കാരനും സ്പാനിഷുകാരിയും മരിച്ചിരുന്നുവെന്നാണ് മാൾട്ടയിലെ ഹെൽത്ത് മിനിസ്റ്ററായ ക്രിസ് ഫിയർനെ സ്ഥിരീകരിച്ചിരിക്കുന്നത്.ബസിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടുകയും അത് മരത്തിലിടിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തെ തുടർന്ന് ബ്രിട്ടീഷ് സമയം വൈകുന്നേരം 5.15ന് പത്തോളം ആംബുലൻസുകളാണ്ഇവിടേക്ക് സേവനത്തിനായി കുതിച്ചെത്തിയിരുന്നത്. 50 പേർക്ക് വൈദ്യസഹായമേകിയിരുന്നു. ഇതിൽ 12 പേർ കുട്ടികളാണ്. 24കാരനായ ഡ്രൈവർ ഒഴിച്ച്ബസിലുള്ള ഏല്ലാവർക്കും ഏറിയും കുറഞ്ഞും പരുക്കേറ്റിരുന്നു.
2017സെപ്റ്റംബറിന് ശേഷം ഈ ഡ്രൈവർ തന്റെ ഈ വർഷത്തെ ആദ്യ ഷിഫ്റ്റിൽ ജോലിക്ക് കയറി അധികം വൈകുന്നതിന് മുമ്പാണ് അപകടം സംഭവിച്ചിരിക്കുന്നത്. മരിച്ചവരും പരുക്കേററവരിൽ ഭൂരിഭാഗം പേരും ബസിന്റെ മുകളിലത്തെ നിലയിൽ ഇരുന്നവരായിരുന്നു. പരുക്കേൽക്കാതിരുന്ന യാത്രക്കാരെ ഞെട്ടലിൽ നിന്നും വിമുക്തമാക്കുന്നതിനുള്ള ട്രീറ്റ്മെന്റ് സംഭവസ്ഥലത്ത് വച്ച് തന്നെ നൽകുകയായിരുന്നു. ആംബുലൻസുകൾ സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് 17 ട്രിപ്പുകളാണ് നടത്തിയിരിക്കുന്നത്.
അപകടത്തെ തുടർന്ന് മാൾട്ട അധികൃതരിൽ നിന്നും വിവരങ്ങൾ ഉടനടി ശേഖരിച്ചുവെന്നാണ് ഫോറിൻ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.അപകടത്തിൽ നിരവധി ബ്രിട്ടീഷുകാരുള്ളതിനാൽ എല്ലാ വിധ സഹായങ്ങളുംനൽകാൻ പദ്ധതി തയ്യാറാക്കിയെന്നും ഫോറിൻ ഓഫീസ് വെളിപ്പെടുത്തി.