- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം തുടർന്ന മാഞ്ചസ്റ്ററിലെ ടീച്ചർ വേറെ കൂട്ടുകാർക്ക് കൂടി താൽപര്യമുണ്ടോ എന്ന് തിരക്കിയത് അമ്മയറിഞ്ഞു; 53കാരി കോടതിയിൽ എത്തിയത് കാമുകനേക്കാൾ പ്രായം കൂടിയ മകന്റെ കൈ പിടിച്ച്
ഒരു അദ്ധ്യാപികയ്ക്ക് എത്രത്തോളം അധ; പതിക്കാൻ സാധിക്കുമോയെന്ന എന്ന ചോദ്യത്തിനുള്ള ഉത്തരമായി ചൂണ്ടിക്കാണിക്കാൻ പറ്റിയ സ്ത്രീയാണ് മാഞ്ചസ്റ്ററിലെ ഡെബോറാഹ് ലോവെ എന്ന 53കാരി. 15കാരനായ വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം തുടർന്ന അദ്ധ്യാപികയാണിവർ. വേറെ കൂട്ടുകാർക്ക് കൂടി ശാരീരിക ബന്ധത്തിൽ താൽപര്യമുണ്ടോയെന്ന് ഈ വിദ്യാർത്ഥിയോട് തിരക്കിയ അദ്ധ്യാപികയുമാണിവർ. ഇക്കാര്യം വിദ്യാർത്ഥിയുടെ അമ്മയറിഞ്ഞതോടെയാണ് ഈ ടീച്ചർ പെട്ട് പോയിരിക്കുന്നത്. തുടർന്ന് കേസിന്റെ വിചാരണക്കായി ലോവെ കോടതിയിൽ എത്തിയത് തന്റെ കാമുകനായ വിദ്യാർത്ഥിയേക്കാൾ പ്രായമുള്ള്ള മകന്റെ കൈയും പിടിച്ചാണെന്നും റിപ്പോർട്ടുണ്ട്. ടീച്ചറുടെ ഉപദ്രവം സഹിക്കാനാവാഞ്ഞതിനെ തുടർന്ന് 15 കാരൻ അവരെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ താൽപര്യമുള്ള കൂട്ടുകാർ ആരെങ്കിലുമുണ്ടോയെന്ന് തിരക്കി ഈ ടീച്ചർ ഈ 15 കാരന് കാർഡയച്ചിരുന്നുവെന്നും വിചാരണക്കിടെ ഇന്നലെ കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. അടിവസ്ത്രം കാണിച്ച് നിൽക്കുന്ന വിധത
ഒരു അദ്ധ്യാപികയ്ക്ക് എത്രത്തോളം അധ; പതിക്കാൻ സാധിക്കുമോയെന്ന എന്ന ചോദ്യത്തിനുള്ള ഉത്തരമായി ചൂണ്ടിക്കാണിക്കാൻ പറ്റിയ സ്ത്രീയാണ് മാഞ്ചസ്റ്ററിലെ ഡെബോറാഹ് ലോവെ എന്ന 53കാരി. 15കാരനായ വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം തുടർന്ന അദ്ധ്യാപികയാണിവർ. വേറെ കൂട്ടുകാർക്ക് കൂടി ശാരീരിക ബന്ധത്തിൽ താൽപര്യമുണ്ടോയെന്ന് ഈ വിദ്യാർത്ഥിയോട് തിരക്കിയ അദ്ധ്യാപികയുമാണിവർ. ഇക്കാര്യം വിദ്യാർത്ഥിയുടെ അമ്മയറിഞ്ഞതോടെയാണ് ഈ ടീച്ചർ പെട്ട് പോയിരിക്കുന്നത്. തുടർന്ന് കേസിന്റെ വിചാരണക്കായി ലോവെ കോടതിയിൽ എത്തിയത് തന്റെ കാമുകനായ വിദ്യാർത്ഥിയേക്കാൾ പ്രായമുള്ള്ള മകന്റെ കൈയും പിടിച്ചാണെന്നും റിപ്പോർട്ടുണ്ട്.
ടീച്ചറുടെ ഉപദ്രവം സഹിക്കാനാവാഞ്ഞതിനെ തുടർന്ന് 15 കാരൻ അവരെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ താൽപര്യമുള്ള കൂട്ടുകാർ ആരെങ്കിലുമുണ്ടോയെന്ന് തിരക്കി ഈ ടീച്ചർ ഈ 15 കാരന് കാർഡയച്ചിരുന്നുവെന്നും വിചാരണക്കിടെ ഇന്നലെ കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. അടിവസ്ത്രം കാണിച്ച് നിൽക്കുന്ന വിധത്തിലുള്ള ഷോർട്ട് സ്്കർട്ടിട്ട സ്ത്രീയുടെ ചിത്രമുള്ള കാർഡായിരുന്നു ഈ ടീച്ചർ അയച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്‌കൂളിൽ വച്ച് 15കാരന്റെ ടീച്ചറായി ജോലി ചെയ്തപ്പോൾ ലോവെ സ്‌കൂളിൽ വച്ചും വീട്ടിൽ വച്ചും 15 കാരനുമായി പലതവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
15കാരനെ കൈയും കലാശവും കാണിച്ച് വശീകരിച്ച് ഈ ടീച്ചർ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. നിയമപരമായ കാരണങ്ങളുള്ളതിനാൽ ഇരയായ 15കാരന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ മിിൻസ്ഹുൾ സ്ട്രീറ്റ് ക്രൗൺ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നിരിക്കുന്നത്. 15കാരൻ സോഷ്യൽമീഡിയയിൽ നിന്നും തന്നെ ബ്ലോക്ക് ചെയ്തതിന് ശേഷം വല്ലാതെ വിഷമം തോന്നിരുന്നുവെന്നും അതിനാലാണ് കാർഡയക്കുന്നതെന്ന് ടീച്ചർ അതിൽ രേഖപ്പെടുത്തിയിരുന്നുവെന്നും താൻ വിദ്യാർത്ഥിയെ വല്ലാതെ സ്നേഹിക്കുന്നുവെന്ന് ഇതിലൂടെ അവർ വെൽപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
അവസാനം കുട്ടിയുടെ അമ്മ ഈ കാർഡ് കാണുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നുവെന്ന് വിചാരണയുടെ തുടക്കത്തിൽ ജൂറിക്ക്മുന്നിൽ ബോധിപ്പിക്കപ്പെട്ടു. പിടിക്കപ്പെട്ടതിന് ശേഷം ലോവെ പൊലീസിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകിയിരുന്നില്ലെന്നും പകരം മുൻകൂട്ടി തയ്യാറെടുത്ത പ്രസ്താവന മാത്രം നൽകുകയായിരുന്നുവെന്നുമാണ് പ്രോസിക്യൂട്ടറായ ജസ്റ്റിൻ ഹേഹോയ് ജൂറർമാരോട് പറഞ്ഞിരിക്കുന്നത്. താൻ വിദ്യാർത്ഥിയുമായി ലൈംഗിക ബ ന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് ഈ പ്രസ്താവനയിൽ ടീച്ചർ സമ്മതിക്കുന്നുണ്ട്. എന്നാൽ കുട്ടിക്ക് 17 വയസ് തികഞ്ഞപ്പോഴാണ് അതുണ്ടായതെന്നും അവർ സ്വയം ന്യായീകരിക്കുന്നു.