- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെ ജനിപ്പിക്കാൻ മെനക്കെടാതെ ലോകം അന്യംനിന്നുപോകുമോ? സെക്‌സ് റോബോട്ടുകൾ പടർന്നുപിടിച്ചതോടെ ലൈംഗിക ജീവിതം തകരാറിലെന്ന് പഠനറിപ്പോർട്ട്; ബാധ്യതകൾ ഒന്നുമില്ലാതെ സുഖം തേടുന്നവരുടെ എണ്ണം പെരുകുന്നതോടെ ഭീഷണിയിലാകുന്നത് മനുഷ്യകുലത്തിന്റെ നിലനിൽപ്പ്
അടുത്ത തലമുറയെ സൃഷ്ടിക്കുകയെന്ന കടമ നിറവേറ്റുന്നതിനാണ് ലൈംഗികത ജീവജാലങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. മനുഷ്യർക്കിടയിൽ പ്രത്യുദ്പാദനത്തിനപ്പുറം ലൈംഗികതയ്ക്ക് സ്ഥാനമുണ്ട്. ദൈനംദിന ആവശ്യമെന്നോണം ലൈംഗികതയ്ക്ക് ജീവിതത്തിൽ സ്ഥാനവുമുണ്ട്. എന്നാൽ, കുടുംബം, കുട്ടികൾ തുടങ്ങിയ ബാധ്യതകൾ ഏറ്റെടുക്കാൻ താത്പര്യമില്ലാത്തവരാണെങ്കിലോ? ലൈംഗിക സുഖം നൽകുന്ന റോബോട്ടുകൾ വ്യാപകമാകുന്നതോടെ മനുഷ്യർ പ്രത്യുദ്പാനമെന്ന അടിസ്ഥാന ധർമത്തിൽനിന്ന് വ്യതിചലിക്കുമോ? സെക്‌സ് റോബോട്ടുകളുടെ വ്യാപനം മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് ശാസ്ത്രലോകം നൽകുന്നത്. ഇത്തരം സുഖദായിനികളായ റോബോട്ടുകളെത്തുന്നതോടെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ ആവശ്യം പോലും ഇല്ലാതാകുമെന്ന് കംപ്യൂട്ടർ ശാസ്ത്രജ്ഞനായ നോയൽ ഷാർക്കി പറയുന്നു. എതിർലിംഗത്തിലോ സമാനലിംഗത്തിലോ പെട്ട ഒരാൾകൂടി ഉൾപ്പെടുന്ന ലൈംഗികത എന്നതിൽനിന്നുമാറി, സ്വന്തം ഇഷ്ടപ്രകാരം പ്രയോഗിക്കാവുന്ന ഒന്നായി ലൈംഗികത മാറുമെന്നും അദ്ദേഹം പറയുന്നു. സെക്‌സ് റോബോട്ടുകളും നമ്മളും എന്ന ഡോക്യു
അടുത്ത തലമുറയെ സൃഷ്ടിക്കുകയെന്ന കടമ നിറവേറ്റുന്നതിനാണ് ലൈംഗികത ജീവജാലങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. മനുഷ്യർക്കിടയിൽ പ്രത്യുദ്പാദനത്തിനപ്പുറം ലൈംഗികതയ്ക്ക് സ്ഥാനമുണ്ട്. ദൈനംദിന ആവശ്യമെന്നോണം ലൈംഗികതയ്ക്ക് ജീവിതത്തിൽ സ്ഥാനവുമുണ്ട്. എന്നാൽ, കുടുംബം, കുട്ടികൾ തുടങ്ങിയ ബാധ്യതകൾ ഏറ്റെടുക്കാൻ താത്പര്യമില്ലാത്തവരാണെങ്കിലോ? ലൈംഗിക സുഖം നൽകുന്ന റോബോട്ടുകൾ വ്യാപകമാകുന്നതോടെ മനുഷ്യർ പ്രത്യുദ്പാനമെന്ന അടിസ്ഥാന ധർമത്തിൽനിന്ന് വ്യതിചലിക്കുമോ?
സെക്‌സ് റോബോട്ടുകളുടെ വ്യാപനം മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് ശാസ്ത്രലോകം നൽകുന്നത്. ഇത്തരം സുഖദായിനികളായ റോബോട്ടുകളെത്തുന്നതോടെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ ആവശ്യം പോലും ഇല്ലാതാകുമെന്ന് കംപ്യൂട്ടർ ശാസ്ത്രജ്ഞനായ നോയൽ ഷാർക്കി പറയുന്നു. എതിർലിംഗത്തിലോ സമാനലിംഗത്തിലോ പെട്ട ഒരാൾകൂടി ഉൾപ്പെടുന്ന ലൈംഗികത എന്നതിൽനിന്നുമാറി, സ്വന്തം ഇഷ്ടപ്രകാരം പ്രയോഗിക്കാവുന്ന ഒന്നായി ലൈംഗികത മാറുമെന്നും അദ്ദേഹം പറയുന്നു.
സെക്‌സ് റോബോട്ടുകളും നമ്മളും എന്ന ഡോക്യുമെന്ററിയിലാണ് ഭാവിയിൽ മനുഷ്യരുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കാൻ സെക്‌സ് റോബോട്ടുകൾക്കാവുമെന്ന് നോയൽ വ്യക്തമാക്കുന്നത്. റോബോട്ടുകളുടെ കടന്നുവരവ് മനുഷ്യരാശിയെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കുന്ന ഫൗണ്ടേഷൻ ഓഫ് റെസ്‌പോൺസിബിൾ റോബോട്ടിക്‌സിലെ കംപ്യൂട്ടർ ശാസ്ത്രജ്ഞനാണ് നോയൽ. സെക്‌സ് റോബോട്ടുകളുടെ അപകടങ്ങൾ അദ്ദേഹം മുമ്പും ഉയർത്തിയിരുന്നു.
ബാലപീഡനം ഉൾപ്പെടെ ഏതു വൈകൃതത്തിനും സെക്‌സ് റോബോട്ടുകൾ വഴിവെക്കുമെന്ന് അദ്ദേഹം പറയുന്നു. കുട്ടികളുടെ മാതൃകകളിലുള്ള റോബോട്ടുകൾപോലും വിപണിയിൽ സുലഭമാകുന്ന കാലം വരും. റോബോട്ടുകളുമായുള്ള ലൈംഗികത സാധ്യമാകുന്നതോടെ ലൈംഗികതയ്ക്ക് പിന്നിലുള്ള മനുഷ്യത്വം നഷ്ടമാകും. ലൈംഗികത കൂടുതൽ എളുപ്പത്തിൽ കിട്ടുന്നതും ഏതുതരത്തിലും ആസ്വദിക്കാവുന്നതുമാകും. അത് മനുഷ്യരുടെ നിലനിൽപ്പിനെത്തന്നെയാകും ആത്യന്തികമായി ചോദ്യം ചെയ്യുകയെന്നും നോയൽ പറയുന്നു.
ലോകത്തേറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നായി സെക്‌സ് റോബോട്ട് നിർമ്മാണ മേഖല മാറിയിരിക്കുകയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. റോബോട്ടുകളുമായുള്ള സെക്‌സ് ആസ്വദിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. പാരീസിൽ കഴിഞ്ഞവർഷം ആദ്യം നടന്ന സർവേയിൽ പങ്കെടുത്ത 18-നും 34-നും മധ്യേ പ്രായമുള്ളവരിൽ 27 ശതമാനവും റോബോട്ടുകളുമായുള്ള ലൈംഗികത ആസ്വദിക്കുന്നതായി അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകളെക്കാൾ മൂന്നുമടങ്ങ് പുരുഷന്മാരാണ് ഈ ബന്ധം ഇഷ്ടപ്പെടുന്നതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.