- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോടെങ്കിലും യുദ്ധം ചെയ്യാതെ ഇറങ്ങി പോകാൻ ട്രംപിനും മനസില്ല; റഷ്യയും ചൈനയും ഉടക്കി നിന്നിട്ടും സിറിയയിൽ ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കി അമേരിക്ക; പാർലിമെന്റിനോട് പോലും ചോദിക്കാതെ സേനയെ അയക്കാൻ ബ്രിട്ടനും; ലോകം നീങ്ങുന്നത് മറ്റൊരു യുദ്ധത്തിലേക്ക് തന്നെ
ഇക്കഴിഞ്ഞ വീക്കെൻഡിൽ സിറിയയിലെ ഗൗട്ടയിൽ രാസായുധ പ്രയോഗം നടത്തിയ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് 50 ഓളം പേരെ വധിച്ചതിനെതിരെ ശക്തമായ തിരിച്ചടി നടത്താൻ അരയും തലയും മുറുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ട്രംപിന്റെ നീക്കത്തിനെതിരെ റഷ്യയും ചൈനയും ഉടക്കി നിന്നിട്ടും സിറിയയിൽ ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് അമേരിക്ക. അതിനിടെ ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് ശക്തമായ പിന്തുണയുമായി ബ്രിട്ടനും കളത്തിലിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാർലിമെന്റിനോട് പോലും ചോദിക്കാതെ സേനയെ അയക്കാനാണ് ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആരോടെങ്കിലും യുദ്ധം ചെയ്യാതെ ഇറങ്ങി പോകാൻ കഴിയാത്ത നിലപാട് ട്രംപ് സ്വീകരിച്ചതോടെ ലോകം നീങ്ങുന്നത് മറ്റൊരു യുദ്ധത്തിലേക്ക് തന്നെയെന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ വർഷം യുഎസ് സിറിയയിൽ നടത്തിയ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് സിറിയയെ വീണ്ടും ആക്രമിക്കാൻ താൻ ഒരുങ്ങുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇന്നലെ ട്രംപ് നൽകിയിരിക്കുന്നത്. ആസാദിന്റെ കെമിക്കൽ
ഇക്കഴിഞ്ഞ വീക്കെൻഡിൽ സിറിയയിലെ ഗൗട്ടയിൽ രാസായുധ പ്രയോഗം നടത്തിയ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് 50 ഓളം പേരെ വധിച്ചതിനെതിരെ ശക്തമായ തിരിച്ചടി നടത്താൻ അരയും തലയും മുറുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ട്രംപിന്റെ നീക്കത്തിനെതിരെ റഷ്യയും ചൈനയും ഉടക്കി നിന്നിട്ടും സിറിയയിൽ ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് അമേരിക്ക. അതിനിടെ ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് ശക്തമായ പിന്തുണയുമായി ബ്രിട്ടനും കളത്തിലിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാർലിമെന്റിനോട് പോലും ചോദിക്കാതെ സേനയെ അയക്കാനാണ് ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആരോടെങ്കിലും യുദ്ധം ചെയ്യാതെ ഇറങ്ങി പോകാൻ കഴിയാത്ത നിലപാട് ട്രംപ് സ്വീകരിച്ചതോടെ ലോകം നീങ്ങുന്നത് മറ്റൊരു യുദ്ധത്തിലേക്ക് തന്നെയെന്ന് ഉറപ്പായിരിക്കുകയാണ്.
കഴിഞ്ഞ വർഷം യുഎസ് സിറിയയിൽ നടത്തിയ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് സിറിയയെ വീണ്ടും ആക്രമിക്കാൻ താൻ ഒരുങ്ങുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇന്നലെ ട്രംപ് നൽകിയിരിക്കുന്നത്. ആസാദിന്റെ കെമിക്കൽ ആക്രമണത്തിനുള്ള തിരിച്ചടി അധികം വൈകാതെ തന്നെ യുഎസ് നൽകുമെന്നും അത് സംഭവിച്ച് കഴിഞ്ഞിട്ട് മാത്രമേ ലോകം അറിയുകയുള്ളുവെന്നും ട്രംപ് കടുത്ത മുന്നറിയിപ്പേകുന്നു. സൈനിക തലവവന്മാരുമായുള്ള മീറ്റിംഗിനിടെയാണ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബഷാർ അൽ അസദ് നടത്തുന്ന ഇത്തരം കൂട്ടക്കൊലപാതകങ്ങൾക്ക് മൂക സാക്ഷികളായി നിൽക്കാൻ ഇനിയും സാധിക്കില്ലെന്നാണ് ട്രംപ് മുന്നറിയിപ്പേകുന്നത്.
വീക്കെൻഡിൽ സിറിയൻ സൈന്യം നടത്തിയിരിക്കുന്ന ഗ്യാസ് ആക്രമണത്തെ ന്യായീകരിക്കുന്ന സിറിയൻ, റഷ്യൻ, ഇറാൻ നേതാക്കൾ വലിയ വില നൽകേണ്ടി വരുമെന്നാണ് ട്രംപ് ഇന്നലെ മുന്നറിയിപ്പേകിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ അടക്കമുള്ളവർ ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇന്നലെ രാവിലത്തെ കാബിനറ്റ് യോഗത്തിൽ വച്ച് ട്രംപ് മുന്നറിയിപ്പ് ആവർത്തിച്ചിരുന്നു. എന്നാൽ സിറിയയിൽ കെമിക്കൽ ആക്രമണം നടന്നുവെന്നതിന് തെളിവൊന്നുമില്ലെന്നാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. ഇത് കെട്ടുകഥയാണെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരിക്കുന്നത്. തങ്ങളാണ് ആക്രമണത്തിന് പുറകിലെന്നത് സിറിയൻ ഭരണകൂടവും നിഷേധിച്ചിട്ടുണ്ട്.
രാസായുധ പ്രയോഗത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ അവശതയ്ക്കിടയിലും ഹമാ കടന്ന് ഇഡ്‌ലിബിലേക്കുള്ള യാത്ര തുടരുന്നുവെന്നാണ് റിപ്പോർട്ട്. വിമതരെന്ന് വിശേഷിക്കപ്പെടുന്ന ഇവരെ സിറിയയിലെ ഗൗട്ടയിൽ നിന്ന് പുകച്ച് പുറത്തു ചാടിക്കാനുള്ള ആയുധമായിട്ടായിരുന്നു സരിൻ എന്ന വിഷവാതകം സിറിയൻ സൈന്യം പ്രയോഗിച്ചതെന്നാണ് സൂചന. തൽഫലമായി ഒരു ലക്ഷത്തിലധികം പേർ ഗൗട്ടയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ സിറിയൻ സേനക്കെതിരെ അമേരിക്ക ന ടത്താനൊരുങ്ങുന്ന ആക്രമണത്തിൽ പിന്തുണയേകി പങ്കെടുക്കുന്നതിനായി സേനയെ അയക്കാൻ ബ്രിട്ടൻ തിരുമാനിച്ചിട്ടുണ്ട്.
ഈ ആക്രമണത്തിൽ അമേരിക്കയുമായി എത്തരത്തിലെല്ലാം ചേർന്ന് പ്രവർത്തിക്കാമെന്ന സാധ്യതകൾ ബ്രിട്ടീഷ് സായുധ സേനകൾ ആലോചിച്ച് വരുന്നുവെന്നാണ് റിപ്പോർട്ട്.ആസാദിന്റെ സേനക്കെതിരെ പോരാട്ടത്തിന് തയ്യാറായിരിക്കാൻ ബ്രിട്ടീഷ് മിനിസ്റ്റർമാർ സൈനിക തലവന്മാർക്ക് കടുത്ത നിർദേശമേകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പാർലിമെന്റിനോട് ചോദിക്കാതെ പോലും തെരേസ കടുത്ത നടപടികളെടുത്തേക്കാമെന്നും അവരുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ മുന്നറിയിപ്പേകുന്നു. സൈനിക നീക്കം നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാരിന് പാർലിമെന്റിന്റെ അംഗീകാരം വേണമെന്ന് യാതൊരു വിധത്തിലുമുള്ള നിയമബാധ്യതയുമില്ല. ആസാദിന്റെ പ്രധാന രക്ഷകനായ റഷ്യൻ പ്രസിഡന്റ് പുട്ടിൻ അറിയാതെ ഈ കെമിക്കൽ ആക്രമണം സിറിയ നടത്തില്ലെന്നാണ് തെരേസ ആരോപിച്ചിരിക്കുന്നത്.