പാരിസ്: ലോകത്തേറ്റവും കൂടുതൽകാലം അധികാരത്തിലിരുന്ന വിദേശകാര്യമന്ത്രി എന്ന നിലയിലാണ് അന്തരിച്ച സൗദി രാജകുമാരൻ സൗദ് അൽ-ഫൈസലിന് ഖ്യാതി. 1975-ൽ സൗദിയുടെ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 2105-ൽ 75-ാം വയസ്സിൽ അന്തരിക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. എന്നാൽ, സൗദിയുടെ വിഖ്യാതനായ ഈ ഭരണാധികാരി ഇന്ന് വാർത്തകളിൽ നിറയുന്നത് ഭരണപാടവത്തിന്റെ പേരിലല്ലെന്ന് മാത്രം.

തന്റെ ഇഷ്ടകാമുകിമാർക്കൊപ്പമുള്ള ലൈംഗിക കേളികൾ ചിത്രീകരിക്കുകയായിരുന്നു സൗദ് രാജകുമാരന്റെ ദൗർബല്യങ്ങളിലൊന്ന്. ഇത്തരത്തിൽ നിർമ്മിച്ച നീലച്ചിത്രങ്ങൾക്ക് പണമടയ്ക്കാത്തതിന്റെ പേരിലാണ് അദ്ദേഹം ഇപ്പോൾ പാശ്ചാത്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽ്ക്കുന്നത്. സൗദ് രാജകുമാരന്റെ ആവശ്യാനുസരണം നീലച്ചിത്രങ്ങൾ നിർമ്മിച്ചുനൽകിയ ആറ്റില എന്ന നിർമ്മാണക്കമ്പനി 78,000 പൗണ്ട് കുടിശിക തീർക്കാനുണ്ടെന്ന് കാണിച്ചാണ് സൗദി രാജകുടുംബത്തിനെതിരേ നിയമനടപടിക്കൊരുങ്ങുന്നത്.

പാരീസിൽ സൗദ് രാജകുമാരന്റെ സ്വന്തം അപ്പാർട്ട്‌മെന്റിലും ചില ഹോട്ടൽമുറികളിലുമായാണ് നീലച്ചിത്രങ്ങൾ ചിത്രീകരിച്ചത്. എന്നാൽ, ഇതിന്റെ ബിൽ സൗദ് അടച്ചിരുന്നില്ല. സൗദി രാജകുടുംബാംഗവും വിദേശകാര്യമന്ത്രിയുമായിരുന്നതിനാൽ, കമ്പനി ഇതാവശ്യപ്പെട്ടിരുന്നുമില്ല. അദ്ദേഹം മരിച്ചതോടെയാണ് പണമീടാക്കാൻ മറുവഴി തേടേണ്ടിവന്നത്. പാരീസിലെ നാന്റെറെയിലെ കോടതിയിലാണ് കമ്പനി സൗദി രാജകുടുംബത്തിനെതിരേ കേസ് കൊടുത്തിരിക്കുന്നത്.

സൗദ് രാജകുമാരന്റെ സ്വത്തുക്കളിൽനിന്ന് 78,000 പൗണ്ടിന്റെ കുടിശിക ഈടാക്കിത്തരണെന്നാണ് കമ്പനിയുട ആവശ്യം. പണം കൊടുക്കുന്നത് സൗദി രാജകുടുംബത്തിന് വലിയ പ്രശ്‌നമാകില്ലെങ്കിലും, നീലച്ചിത്ര നിർമ്മാണങ്ങൾക്ക് സൗദി രാജകുടുംബത്തിന്റെ ഫ്‌ളാറ്റ് ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിക്കലാവും അതിലൂടെ. സൗദ് രാജകുമാരന്റെ മക്കളാണിപ്പോൾ ഇവിടെ താമസിക്കുന്നത്. പിതാവിന് ഇത്തരമൊരു ദൗർബല്യമുണ്ടായിരുന്നുവെന്ന് അംഗീകരിക്കുന്നത് അവർക്കും അപമാനമാകും.

കോടതിക്ക് പുറത്ത് ഒത്തുതീർപ്പായില്ലെങ്കിൽ കേസ് സെപ്റ്റംബറിൽ കോടതി പരിഗണിക്കും. ഇതോടെ, ഫ്രാൻസിൽ നിയമ നടപടി നേരിടുന്ന രണ്ടാമത്തെ സൗദി രാജകുടുംബാംഗമാകും സൗദ് രാജകുമാരൻ. ബോഡിഗാർഡിനെ ഉപയോഗിച്ച് പണിക്കാരനെ മർദിച്ചുവെന്ന ആരോപണം നേരിടുന്ന ഹാസ ബിൻ സൽമാൻ രാജകുമാരിക്കെതിരേ ഫ്രാൻസ് അന്താരാഷ്ട്ര തലത്തിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2016-ൽ നടന്ന സംഭവത്തിനുശേഷം ഹാസ രാജകുമാരി ഒളിവിലാണ്.