- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമുഖത്തിനിടെ മൂക്ക് പറിച്ചുമാറ്റി യുവതി! ദിസ് മോണിങ് പരിപാടിക്കിടെ യുവതി മൂക്ക് മാറ്റി സ്ഥാപിച്ചപ്പോൾ വിശ്വസിക്കാനാകാതെ പ്രേക്ഷകർ
ലണ്ടൻ: ടെലിവിഷൻ അഭിമുഖത്തിനിടെ യുവതി സ്വന്തം മൂക്ക് പറിച്ചെടുക്കുന്നത് കണ്ട് പ്രേക്ഷകർ ഒന്നടങ്കം അമ്പരന്നു. മൂഖത്തേയ്ക്ക് വീണുകൊണ്ടിരുന്ന മൂക്കിന് പകരംവെച്ച കൃത്രിമ മൂക്കാണ് പറിച്ചെടുത്തതെന്നറിഞ്ഞപ്പോൾ അമ്പരപ്പ് അത്ഭുതമായി. ജനിതകരോഗം ബാധിച്ചതിനെത്തുടർന്നാണ് ബ്രേവ് ജെയ്ൻ ഹാർഡ്മാന്റെ മൂക്ക് സ്വാഭാവികത നഷ്ടപ്പെട്ട് മുഖത്തേയ്ക്ക് വീഴാൻ തുടങ്ങിയതും പിന്നീട് കാന്തങ്ങളുടെ സഹായത്തോടെ മുഖത്ത് പേർത്ത് പിടിപ്പിക്കുന്ന മൂക്ക് വെച്ചതും. ദിസ് മോണിങ് ഷോയുടെ ഭാഗമായി അഭിമുഖം നടന്നുകൊണ്ടിരിക്കെ, യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ജെയ്ൻ തന്റെ മൂക്ക് പറിച്ചെടുത്തത്. മുഖത്ത് വലിയൊരു സുഷിരവുമായി ജെയ്‌നെ കണ്ടപ്പോൾ പ്രേക്ഷകരെപ്പോലെ അഭിമുഖം നടത്തിക്കൊണ്ടിരുന്നവരും ഞെട്ടി. തൊട്ടടുത്ത നിമിഷം മൂക്ക് പഴയസ്ഥാനത്ത് തിരിച്ചുപിടിപ്പിച്ച ജെയ്ൻ, കണ്ണാടിയിൽ നോക്കി അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് മൂക്കിന്റെ രഹസ്യം വെളിപ്പെടുത്തിയത്. തന്റെ വളർത്തുനായ ചെചെയുമായി 2012-ൽ കൂട്ടിയിടിച്ചുവീണതോടെയാണ് തനിക്ക് ഓട്ടോ
ലണ്ടൻ: ടെലിവിഷൻ അഭിമുഖത്തിനിടെ യുവതി സ്വന്തം മൂക്ക് പറിച്ചെടുക്കുന്നത് കണ്ട് പ്രേക്ഷകർ ഒന്നടങ്കം അമ്പരന്നു. മൂഖത്തേയ്ക്ക് വീണുകൊണ്ടിരുന്ന മൂക്കിന് പകരംവെച്ച കൃത്രിമ മൂക്കാണ് പറിച്ചെടുത്തതെന്നറിഞ്ഞപ്പോൾ അമ്പരപ്പ് അത്ഭുതമായി. ജനിതകരോഗം ബാധിച്ചതിനെത്തുടർന്നാണ് ബ്രേവ് ജെയ്ൻ ഹാർഡ്മാന്റെ മൂക്ക് സ്വാഭാവികത നഷ്ടപ്പെട്ട് മുഖത്തേയ്ക്ക് വീഴാൻ തുടങ്ങിയതും പിന്നീട് കാന്തങ്ങളുടെ സഹായത്തോടെ മുഖത്ത് പേർത്ത് പിടിപ്പിക്കുന്ന മൂക്ക് വെച്ചതും.
ദിസ് മോണിങ് ഷോയുടെ ഭാഗമായി അഭിമുഖം നടന്നുകൊണ്ടിരിക്കെ, യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ജെയ്ൻ തന്റെ മൂക്ക് പറിച്ചെടുത്തത്. മുഖത്ത് വലിയൊരു സുഷിരവുമായി ജെയ്‌നെ കണ്ടപ്പോൾ പ്രേക്ഷകരെപ്പോലെ അഭിമുഖം നടത്തിക്കൊണ്ടിരുന്നവരും ഞെട്ടി. തൊട്ടടുത്ത നിമിഷം മൂക്ക് പഴയസ്ഥാനത്ത് തിരിച്ചുപിടിപ്പിച്ച ജെയ്ൻ, കണ്ണാടിയിൽ നോക്കി അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് മൂക്കിന്റെ രഹസ്യം വെളിപ്പെടുത്തിയത്.
തന്റെ വളർത്തുനായ ചെചെയുമായി 2012-ൽ കൂട്ടിയിടിച്ചുവീണതോടെയാണ് തനിക്ക് ഓട്ടോ-ഇമ്യൂൺ രോഗമുണ്ടെന്ന് ജെയ്ൻ തിരിച്ചറിഞ്ഞത്. മൂക്കിന് നീരുവെക്കുകയും രക്തം വരാൻ തുടങ്ങുകയും ചെയ്തു. മണംപിടിക്കാനുള്ള ശേഷിയും പതുക്കെ നഷ്ടമായി. ഗ്രാനുലോമാറ്റോസിസ് എന്നറിയപ്പെടുന്ന രോഗമായിരുന്നു ജെയ്‌ന് ബാധിച്ചിരുന്നത്. ചികിത്സിക്കാതിരുന്നാൽ മരണംപോലും സംഭവിക്കാവുന്നത്ര മാരകമാണ് ഈ അസുഖം.
മൂക്കിന്റെ സ്വാഭാവികത നഷ്ടമായതോടെ, മറ്റുള്ളവരുടെ തുറിച്ചുനോട്ടം ഒഴിവാക്കുന്നതിനായി തലകുനിച്ചുനടക്കേണ്ട അവസ്ഥയിലായിരുന്നു ജെയ്ൻ. പിന്നീടാണ് കൃത്രിമ മൂക്കുവെച്ച് പിടിപ്പിച്ച് മുഖത്തിന്റെ സ്വാഭാവികത തിരിച്ചുപിടിച്ചത്. കാന്തങ്ങളുപയോഗിച്ചാണ് ഇത് മുഖത്ത് ഘടിപ്പിച്ചിരിക്കുന്നത്. എന്നും രാവിലെ പല്ലുതേക്കുന്നതുപോലെ മൂക്കും കഴുകി വൃത്തിയാക്കിയാണ് ജെയനിന്റെ ഇപ്പോഴത്തെ ജീവിതം.
22-കാരനായ ടോഡിന്റെയും 14-കാരനായ റോമന്റെയും അമ്മയായ ജെയ്‌ന് രോഗബാധയുടെ ആദ്യ രണ്ടുവർഷം കടുത്ത പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ഗന്ധങ്ങൾപോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു ജീവിതം. എന്നാൽ, ബർമ്മിങ്ങാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലെ സർജന്മാർ ജെയ്‌ന് സ്വാഭാവിക ജീവിതം തിരിച്ചുനൽകി. താൻ ജീവിച്ച ജീവിതം പ്രേക്ഷകരുമായി പങ്കുവെച്ചതോടെ ജെയ്ൻ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാകെ അവരെ പ്രകീർത്തിക്കുന്ന സന്ദേശങ്ങളാണ്.