- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിനെയും ഉറ്റസുഹൃത്തായ ഒബാമയെയും മാത്രമല്ല, പ്രധാനമന്ത്രി തെരേസ മേയെപ്പോലും ക്ഷണിക്കാതെ ഹാരി രാജ്യമെമ്പാടുമുള്ള 1200 സാധാരണക്കാരെ ക്ഷണിച്ചു; രാജവിവാഹത്തിന്റെ അതിഥി ലിസ്റ്റ് പുറത്തായപ്പോൾ
ലണ്ടൻ: ബ്രിട്ടൻ കാത്തിരിക്കുന്ന വിവാഹം അടുത്തമാസമാണ്. ഹാരി രാജകുമാരനും കാമുകി മേഘൻ മെർക്കലും ഒന്നിക്കുന്ന ദിവസത്തിനായി. രാജകീയ വിവാഹത്തിൽ പങ്കെടുക്കാൻ കാത്തിരുന്ന ലോകനേതാക്കളും സെലിബ്രിറ്റികളും തൽക്കാലം നിരാശയിലാണ്. കാരണം, ഹാരിയുടെയും മേഘന്റെയും വിവാഹത്തിൽ പങ്കെടുക്കുക സാധാരണക്കാരായ ബ്രിട്ടീഷ് ജനതയാകും. ബ്രിട്ടനിലെയോ വിദേശത്തെയോ ഒരു രാഷ്ട്രീയ നേതാവിനെയും വിവാഹത്തിന് ക്ഷണിക്കേണ്ടെന്നാണ് ഹാരിയുടെയും മേഘന്റെയും തീരുമാനം. ഹാരിയുടെ ഉറ്റസുഹൃത്തായ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എന്തിന്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പോലും വിവാഹത്തിന് ക്ഷണിക്കപ്പെടുന്നവരുടെ പട്ടികയിലില്ല. രാജപദവിയിലേക്ക് നേരിട്ട് കിരീടാവകാശിയല്ലാത്ത തനിക്ക് അത്ര കെങ്കേമമായ വിവാഹം വേണ്ടെന്ന് ഹാരിതന്നെ തീരുമാനിക്കുകയായിരുന്നു. മെയ് 19-ന് നടക്കുന്ന വിവാഹച്ചടങ്ങിന് വേദി നിശ്ചയിച്ചതിൽപ്പോലും ഈ ലാളിത്യമുണ്ട്. സാധാരണനിലയിൽ രാജവിവാഹങ്ങൾ നടക്കുന്ന വെസ്റ്റ്മിനിസ്റ്റർ അബ്ബെ
ലണ്ടൻ: ബ്രിട്ടൻ കാത്തിരിക്കുന്ന വിവാഹം അടുത്തമാസമാണ്. ഹാരി രാജകുമാരനും കാമുകി മേഘൻ മെർക്കലും ഒന്നിക്കുന്ന ദിവസത്തിനായി. രാജകീയ വിവാഹത്തിൽ പങ്കെടുക്കാൻ കാത്തിരുന്ന ലോകനേതാക്കളും സെലിബ്രിറ്റികളും തൽക്കാലം നിരാശയിലാണ്. കാരണം, ഹാരിയുടെയും മേഘന്റെയും വിവാഹത്തിൽ പങ്കെടുക്കുക സാധാരണക്കാരായ ബ്രിട്ടീഷ് ജനതയാകും.
ബ്രിട്ടനിലെയോ വിദേശത്തെയോ ഒരു രാഷ്ട്രീയ നേതാവിനെയും വിവാഹത്തിന് ക്ഷണിക്കേണ്ടെന്നാണ് ഹാരിയുടെയും മേഘന്റെയും തീരുമാനം. ഹാരിയുടെ ഉറ്റസുഹൃത്തായ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എന്തിന്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പോലും വിവാഹത്തിന് ക്ഷണിക്കപ്പെടുന്നവരുടെ പട്ടികയിലില്ല.
രാജപദവിയിലേക്ക് നേരിട്ട് കിരീടാവകാശിയല്ലാത്ത തനിക്ക് അത്ര കെങ്കേമമായ വിവാഹം വേണ്ടെന്ന് ഹാരിതന്നെ തീരുമാനിക്കുകയായിരുന്നു. മെയ് 19-ന് നടക്കുന്ന വിവാഹച്ചടങ്ങിന് വേദി നിശ്ചയിച്ചതിൽപ്പോലും ഈ ലാളിത്യമുണ്ട്. സാധാരണനിലയിൽ രാജവിവാഹങ്ങൾ നടക്കുന്ന വെസ്റ്റ്മിനിസ്റ്റർ അബ്ബെയെക്കാൾ വളരെച്ചെറിയ സെന്റ് ജോർജ്‌സ് ചാപ്പലിനെയാണ് വിവാഹവേദിയായി ഹാരിയും മേഘനും തിരഞ്ഞെടുത്തത്.
ഡൊണാൾഡ് ട്രംപുമായി ബ്രിട്ടന് ഇപ്പോഴും നല്ലബന്ധമല്ലാത്തതിനാൽ, ഹാരിയുടെ സുഹൃത്തുക്കളാണെങ്കിലും മുൻ പ്രസിഡന്റ് ഒബാമയെയും ഭാര്യയെയും വിവാഹത്തിന് ക്ഷണിക്കാനിടയില്ലെന്ന കാര്യം നേരത്തെ പ്രചരിക്കപ്പെട്ടിരുന്നു. രാജ്ഞിയെ സന്ദർശിക്കുന്നതിനോ ഔദ്യോഗിക സന്ദർശനത്തിനോ വേണ്ടി ട്രപ് ഇതേവരെ ബ്രിട്ടനിലെത്തിയിട്ടില്ല. ആ സാഹചര്യത്തിൽ മുൻ പ്രസിഡന്റിനെ ക്ഷണിക്കുന്നത് വിവാദമായേക്കുമെന്ന ആശങ്ക ബ്രിട്ടീഷ് വിദേശമന്ത്രാലയത്തിനുണ്ടായിരുന്നു.
വിദേശ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുമ്പോൾ അതിൽ പക്ഷാഭേദം തോന്നാതിരിക്കാൻ, അവരെ ഒഴിവാക്കുന്ന രീതിയാണ് രാജകുടുംബം പിന്തുടരുന്നത്. 2011-ൽ വില്യമും കെയ്റ്റും വിവാഹം കഴിച്ചപ്പോഴും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ വിദേശ രാഷ്ട്രത്തലവന്മാരുണ്ടായിരുന്നില്ല. ഇക്കുറിയും അതേ പാതയാണ് ഹാരിയും മേഘനും പിന്തുടരുന്നത്.
തികച്ചും സാധാരണക്കാരായ 1200 പേരാണ് ഹാരിയുടെ ലിസ്റ്റിലുള്ളതെന്നാണ് റിപ്പോർട്ട്. വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത സാഹചര്യങ്ങളിൽനിന്നുള്ളവരെ തിരഞ്ഞെടുക്കുന്നതിന് ഒമ്പത് പ്രാദേശിക ലോർഡ് ലെഫ്റ്റനന്റ് ഓഫീസുകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സമൂഹത്തിന് മാതൃകയായ രീതിയിൽ നേതൃപാടവം കാഴ്ചവെച്ച ചെറുപ്പക്കാർക്ക് പ്രാമുഖ്യം നൽകണമെന്ന് ഹാരി നിർദേശിച്ചിരുന്നു. അതനുസരിച്ചാണ് രാജകീയ വിവാഹത്തിൽ പങ്കെടുക്കാനുള്ള 1200 അതിഥികളെ തിരഞ്ഞെടുത്തത്.
അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിക്കുന്നതിനിടെ യുദ്ധത്തിൽ വലതുകാൽ നഷ്ടപ്പെട്ട നോർത്തേൺ അയർലൻഡിൽനിന്നുള്ള മുൻ സൈനികൻ ഫിലിപ്പ് ഗില്ലസ്പിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഭീകരാക്രമണത്തെ അതിജീവിച്ച 12-കാരി അമേലിയ തോംസണും കൈയും കാലും മുറിച്ചുമാറ്റേണ്ടിവന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്റ്റീൽ ബോൺസ് ചാരിറ്റിയുടെ 12 വയസ്സുള്ള അംബാസഡർ ജോർജ ഫൂഴ്‌സും പോലുള്ളവരാണ് ഹാരിയുടെയും മേഘന്റെയും വിവാഹത്തിന് അതിഥികളായെത്തുക. സമൂഹത്തിന് പ്രചോദനം പകരുന്ന വ്യക്തിത്വങ്ങളെ സാക്ഷിനിർത്തി ഒന്നാകാനാണ് ഹാരിയുടെയും മേഘന്റെയും തീരുമാനം.