ഫ്‌ളോറിഡ: 14കാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്‌കോട്ടിഷ് സ്വദേശിനിയായ 28കാരിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. 480 ഡോളർ കുട്ടിയിൽ നിന്നും വാങ്ങി ഫ്‌ളോറിഡയിലെ മാരിയറ്റ് ഹോട്ടലിൽ വച്ചാണ് ഇവർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടത്. 14കാരനായ കുട്ടി സെക്‌സിനു വേണ്ടി ഓൺലൈൻ വഴി സോഫിയ ബെല്ലി എന്ന യുവതിയെ ബന്ധപ്പെടുകയായിരുന്നു. ഇത് ബ്രിട്ടീഷ് പാസ്‌പോർട്ടിലുള്ള മക് ഗില്ലാണെന്ന് പൊലീസ് കണ്ടെത്തുക ആയിരുന്നു.

ഓൺലൈനിലൂടെയുള്ള പരിചയം പിന്നീട് ഫോണിലൂടെ പുതുക്കി. പിന്നീട് ഇുരുവരും മുൻകൂട്ടി പ്ലാൻ ചെയ്തത് പ്രകാരം ഹോട്ടലിൽ എത്തുകയും യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ആയിരുന്നു. ബന്ധത്തിന് ശേഷം കുട്ടി ഈ യുവതിക്ക് 480 ഡോളർ നൽകുകയും ചെയ്തു. പിന്നീട് പൊലീസ് ആൺകുട്ടിയെ പിടികൂടുകയായിരുന്നു. 

കുട്ടി പൊലീസിൽ നൽകിയ വിവരം അനുസരിച്ച് ഹോട്ടലിലെ താഴത്തെ മുറിയിൽ എത്തിയ പൊലീസ് യുവതിയെയും മറ്റൊരു ചെറുപ്പക്കാരനെയും കണ്ടെത്തി. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. വ്യഭിചാരത്തിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒർലാൻഡോ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ ഓറഞ്ച് കൗണ്ടി ജയിലിലേക്ക് മാറ്റി.