- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേംബ്രിഡ്ജ് അനലിറ്റിക്ക നിങ്ങളുടെ ഫേസ്‌ബുക്ക് വിവരങ്ങൾ ചോർത്തിയോ? അത് നിങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ തന്നെ അറിയാം
കേംബ്രിഡ്ജ് അനലിറ്റിക്ക നിങ്ങളുടെ ഫേസ്‌ബുക്ക് വിവരങ്ങൾ ചോർത്തിയോ എന്ന് നിങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ തന്നെ അറിയാൻ പുതിയ സംവിധാനം നിലവിൽ വന്നു. ഇന്ന് നിലവിൽ വന്ന സംവിധാനം അനുസരിച്ച് ഫേസ്‌ബുക്കിന്റെ 2.2 ബില്ല്യൺ ഉപഭോക്താക്കൾക്കും ന്യൂസ് ഫീഡിൽ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. പ്രൊട്ടക്ടിങ് യുവർ ഇൻഫർമേഷൻ എന്ന തലക്കെട്ടിൽ ഒരു നോട്ടീസും ഒരു ലിങ്കും ആണ് ന്യൂസ് ഫീഡിൽ ലഭിക്കുക. ഈ ലിങ്കിലൂടെ നിങ്ങൾ ഏതൊക്കെ ആപ്പുകളാണ് ഉപയോഗിക്കുന്നത്, എന്തൊക്കെ വിവരങ്ങൾ ഈ ആപ്പ് വഴി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്, അവ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. കേംബ്രിഡ്ജ് അനലറ്റിക്ക വിവരങ്ങൾ ചോർത്തി എന്ന് കരുതുന്ന 87 മില്ല്യൺ ഉപഭോക്താക്കൾക്കും ഇത് വിശദീകരിച്ചു കൊണ്ട് വിശദമായ മെസേജ് ഉടൻ അയക്കും. ഫേസ്‌ബുക്ക് പേജുകൾക്കും പരസ്യദാതാക്കൾക്കും വെരിഫിക്കേഷൻ നിർബന്ധമാക്കുകയാണ് കമ്പനി. പേജുകൾ കൈകാര്യം ചെയ്യുന്നവരും അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിച്ചിരിക്കണം. അമേര
കേംബ്രിഡ്ജ് അനലിറ്റിക്ക നിങ്ങളുടെ ഫേസ്‌ബുക്ക് വിവരങ്ങൾ ചോർത്തിയോ എന്ന് നിങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ തന്നെ അറിയാൻ പുതിയ സംവിധാനം നിലവിൽ വന്നു. ഇന്ന് നിലവിൽ വന്ന സംവിധാനം അനുസരിച്ച് ഫേസ്‌ബുക്കിന്റെ 2.2 ബില്ല്യൺ ഉപഭോക്താക്കൾക്കും ന്യൂസ് ഫീഡിൽ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
പ്രൊട്ടക്ടിങ് യുവർ ഇൻഫർമേഷൻ എന്ന തലക്കെട്ടിൽ ഒരു നോട്ടീസും ഒരു ലിങ്കും ആണ് ന്യൂസ് ഫീഡിൽ ലഭിക്കുക. ഈ ലിങ്കിലൂടെ നിങ്ങൾ ഏതൊക്കെ ആപ്പുകളാണ് ഉപയോഗിക്കുന്നത്, എന്തൊക്കെ വിവരങ്ങൾ ഈ ആപ്പ് വഴി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്, അവ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. കേംബ്രിഡ്ജ് അനലറ്റിക്ക വിവരങ്ങൾ ചോർത്തി എന്ന് കരുതുന്ന 87 മില്ല്യൺ ഉപഭോക്താക്കൾക്കും ഇത് വിശദീകരിച്ചു കൊണ്ട് വിശദമായ മെസേജ് ഉടൻ അയക്കും.
ഫേസ്‌ബുക്ക് പേജുകൾക്കും പരസ്യദാതാക്കൾക്കും വെരിഫിക്കേഷൻ നിർബന്ധമാക്കുകയാണ് കമ്പനി. പേജുകൾ കൈകാര്യം ചെയ്യുന്നവരും അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിച്ചിരിക്കണം.
അമേരിക്ക, മെക്സികോ, ബ്രസീൽ, ഇന്ത്യ, പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ അടുത്ത വർഷം സുപ്രധാന തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, ഈ തെരഞ്ഞെടുപ്പുകളിൽ അനധികൃത ഇടപെടൽ ചെറുക്കുകയും ഗുണകരമായ സംവാദങ്ങളെ പിന്തുണയ്ക്കുകയുമാണ് 2018 ലെ തന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് സക്കർബർഗ് വ്യക്തമാക്കിയിരുന്നു.