- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ 23-ന് നിബിരു ഉപഗ്രഹം ആകാശത്ത് പ്രത്യക്ഷമായേക്കും; മൂന്നാം ലോകമഹായുദ്ധം തുടങ്ങും; വർഷങ്ങൾ നീണ്ടുനിൽക്കുന്ന കഷ്ടപ്പാടുകൾക്ക് തുടക്കമാകും; ദേ, അവർ വീണ്ടും പറയുന്നു...ലോകം ഈ വർഷം അവസാനിക്കാൻ പോവുകയാണത്രെ
ലോകമുണ്ടായ കാലം മുതൽക്കേ ലോകാവസാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ലോകത്ത് പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയ അഭ്യൂഹമനുസരിച്ച് ഈ വരുന്ന ഏപ്രിൽ 23-ന് ലോകം അവസാനിക്കും. സൂര്യനും ചന്ദ്രനും വ്യാഴവും ഒരേ ദിശയിൽവരുമെന്നും അന്നേദിവസം രാത്രി ആകാശത്ത് നിബിരു എനന്ന ഗ്രഹം ഉദിക്കുമെന്നും അവർ പറയുന്നു. ഇതിന് തൊട്ടുപിന്നാലെ മൂന്നാം ലോകമഹായുദ്ധത്തിനും തുടക്കം കുറിക്കും. മരണഗ്രഹമെന്നാണ് നിബിരു വിശേഷിപ്പിക്കപ്പെടുന്നത്. നിബിരു എന്ന മരണഗ്രഹം എന്നൊന്നില്ലെന്ന് നാസ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ലോകാവസാന വാദികൾ അത് വിശ്വസിക്കുന്നില്ല. കഴിഞ്ഞ ഏതാനും വർഷത്തിനിടെ, നിബിരുവിന്റെ ഉദയം അവർതന്നെ പല തവണ മാറ്റിപ്പറഞ്ഞു. ലോകത്ത് ഓരോ തവണ യുദ്ധസമാനമായ സാഹചര്യം പൊട്ടിപ്പുറപ്പെടുമ്പോഴും ഇത്തരമൊരു അഭ്യൂഹം ശക്തമാകുമെന്നതും ശ്രദ്ധേയമാണ്. സിറിയയെച്ചൊല്ലി അമേരിക്കയുൾപ്പെടെ പാശ്ചാത്യ ശക്തികൾ ഒരുവശത്തും റഷ്യ മറുഭാഗത്തും നിൽക്കുന്ന അവസ്ഥയിലാണ് പുതിയ ലോകാവസാന പ്രവചനം വന്നിരിക്കുന്നത്. ബൈബിളുമായി ബന്ധപ്പെടുത്തിയാണ് ലോകാവസാന പ്രവ
ലോകമുണ്ടായ കാലം മുതൽക്കേ ലോകാവസാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ലോകത്ത് പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയ അഭ്യൂഹമനുസരിച്ച് ഈ വരുന്ന ഏപ്രിൽ 23-ന് ലോകം അവസാനിക്കും. സൂര്യനും ചന്ദ്രനും വ്യാഴവും ഒരേ ദിശയിൽവരുമെന്നും അന്നേദിവസം രാത്രി ആകാശത്ത് നിബിരു എനന്ന ഗ്രഹം ഉദിക്കുമെന്നും അവർ പറയുന്നു. ഇതിന് തൊട്ടുപിന്നാലെ മൂന്നാം ലോകമഹായുദ്ധത്തിനും തുടക്കം കുറിക്കും. മരണഗ്രഹമെന്നാണ് നിബിരു വിശേഷിപ്പിക്കപ്പെടുന്നത്.
നിബിരു എന്ന മരണഗ്രഹം എന്നൊന്നില്ലെന്ന് നാസ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ലോകാവസാന വാദികൾ അത് വിശ്വസിക്കുന്നില്ല. കഴിഞ്ഞ ഏതാനും വർഷത്തിനിടെ, നിബിരുവിന്റെ ഉദയം അവർതന്നെ പല തവണ മാറ്റിപ്പറഞ്ഞു. ലോകത്ത് ഓരോ തവണ യുദ്ധസമാനമായ സാഹചര്യം പൊട്ടിപ്പുറപ്പെടുമ്പോഴും ഇത്തരമൊരു അഭ്യൂഹം ശക്തമാകുമെന്നതും ശ്രദ്ധേയമാണ്. സിറിയയെച്ചൊല്ലി അമേരിക്കയുൾപ്പെടെ പാശ്ചാത്യ ശക്തികൾ ഒരുവശത്തും റഷ്യ മറുഭാഗത്തും നിൽക്കുന്ന അവസ്ഥയിലാണ് പുതിയ ലോകാവസാന പ്രവചനം വന്നിരിക്കുന്നത്.
ബൈബിളുമായി ബന്ധപ്പെടുത്തിയാണ് ലോകാവസാന പ്രവചനക്കാർ രംഗത്തെത്തുന്നത്. ഗർഭിണിയായ സൂര്യദേവതയാണ് മധ്യത്തിലുള്ളത്. ചന്ദ്രൻ അവരുടെ കാൽപാദത്തിനരികിലും. തലയ്ക്കുചുറ്റും പന്ത്രണ്ട് നക്ഷത്രങ്ങളും ശോഭിക്കുന്നു. ഏതുനിമിഷവും പ്രസവിക്കാമെന്ന തരത്തിൽ പ്രസവവേദന അനുഭവിക്കുകയാണ് സൂര്യൻ. വിർഗോയാണ് സൂര്യനായി ഇവിടെ പരാമർശിക്കപ്പെടുന്നത്.
എന്നാൽ, സൂര്യനും ചന്ദ്രനും വ്യാഴവും ഒരേ ദിശയിൽവരുന്നത് അപൂർവ പ്രതിഭാസമല്ലെന്നും അതിന് ലോകാവസാനവുമായി ഒരു ബന്ധവുമില്ലെന്നും ജ്യോതിശാസത്രജ്ഞർ പറയുന്നു. എല്ലാ 12 വർഷവും ആവർത്തിക്കുന്ന പ്രതിഭാസമാണത്. എന്നാൽ, ഈ മാസം ലോകാവസാനത്തിന് തുടക്കമാകുമെന്ന വാദത്തിന് പിന്തുണയുമായി പ്രശസ്ത പ്രവചനക്കാരൻ ഡേവിഡ് മീഡും രംഗത്തുവന്നിട്ടുണ്ട്. ക്രൈസ്തവ സഭയുടെ തകർച്ചയ്ക്ക് ഈ ഏപ്രിലോടെ തുടക്കമാകുമെന്ന് അദ്ദേഹം ഇക്കൊല്ലം ആദ്യം ഒരു ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെ അന്തിക്രിസ്തു പിറക്കും. പ്ലാനറ്റ് എക്‌സ് ഉദിക്കും. മൂന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടും. ഏഴുവർഷം നീണ്ടുനിൽക്കുന്ന ക്ലേശകാലത്തിന് തുടക്കമാകും. ഇതിനപ്പുറം ലോകം അതിജീവിക്കാനുള്ള സാധ്യതയില്ലെന്നും ഡേവിഡ് മീഡ് പറയുന്നു. നിബിരു ഗ്രഹം ഇക്കൊല്ലം ഒക്ടോബറോടെ ഉദിക്കുമെന്നായിരുന്നു മീഡിന്റെ ആദ്യപ്രവചനം.