- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോ.. ഇന്ത്യക്കാരുടെ ട്രോളുകൾ കൊണ്ട് ഞാൻ മടുത്തു; ഇന്ത്യക്കാരുടെ ഫേസ്‌ബുക്ക് അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു; ഇംഗ്ലീഷ് അല്ലാതെ മറ്റു ഭാഷകളിലുള്ള ഇന്ത്യക്കാരുടെ ട്രോളുകൾ കണ്ടെത്തുക പ്രയാസമെന്നും സക്കർബർഗ്
കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് പിന്നാലെ പുലിവാല് പിടിച്ച ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ഒടുവിൽ ഇന്ത്യക്കാര കൊണ്ടും മടുത്തിരിക്കുകയാണ്. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പടച്ചു വിടുന്ന ട്രോളുകളാണ് ഫേസ്‌ബുക്കിനെ കുഴപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ ഫേബ്‌സുക്ക് അനാവശ്യ ഉള്ളടക്കവും ട്രോളുകളാലും നിറഞ്ഞിരിക്കുകയാണ്. ഇംഗ്ലീഷ് അല്ലാതെ മറ്റ് ഭാഷകളിലുള്ള അനാവശ്യ ഉള്ളടക്കങ്ങൾ കണ്ടെത്തുക പ്രയാസമാണെന്നും സക്കർബർഗ് പറയുന്നു. അമേരിക്കൻ സെനറ്റ് അംഗങ്ങൾക്ക് മുമ്പിൽ രണ്ടാം തവണ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അൽഗരിതങ്ങൾ ഉപയോഗിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യൻ ഭാഷകൾ നേരിടുന്ന പ്രധാന പ്രശ്നം അതാണ്. അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സോഷ്യൽ മീഡിയയെന്നും സക്കർബർഗ് ചൂണ്ടിക്കാട്ടി. അനാവശ്യ ഉള്ളടക്കങ്ങളെ കണ്ടെത്തുന്നതിനായുള്ള അൽഗരിതം ഉപയോഗിച്ചുള്ള സംവിധാനങ്ങളെ കുറിച്ചുള്ള ചർച്ചയിലാണ് അൽഗരിതങ്ങൾ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്
കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് പിന്നാലെ പുലിവാല് പിടിച്ച ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ഒടുവിൽ ഇന്ത്യക്കാര കൊണ്ടും മടുത്തിരിക്കുകയാണ്. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പടച്ചു വിടുന്ന ട്രോളുകളാണ് ഫേസ്‌ബുക്കിനെ കുഴപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ ഫേബ്‌സുക്ക് അനാവശ്യ ഉള്ളടക്കവും ട്രോളുകളാലും നിറഞ്ഞിരിക്കുകയാണ്. ഇംഗ്ലീഷ് അല്ലാതെ മറ്റ് ഭാഷകളിലുള്ള അനാവശ്യ ഉള്ളടക്കങ്ങൾ കണ്ടെത്തുക പ്രയാസമാണെന്നും സക്കർബർഗ് പറയുന്നു.
അമേരിക്കൻ സെനറ്റ് അംഗങ്ങൾക്ക് മുമ്പിൽ രണ്ടാം തവണ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അൽഗരിതങ്ങൾ ഉപയോഗിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യൻ ഭാഷകൾ നേരിടുന്ന പ്രധാന പ്രശ്നം അതാണ്. അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സോഷ്യൽ മീഡിയയെന്നും സക്കർബർഗ് ചൂണ്ടിക്കാട്ടി.
അനാവശ്യ ഉള്ളടക്കങ്ങളെ കണ്ടെത്തുന്നതിനായുള്ള അൽഗരിതം ഉപയോഗിച്ചുള്ള സംവിധാനങ്ങളെ കുറിച്ചുള്ള ചർച്ചയിലാണ് അൽഗരിതങ്ങൾ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികൾ സക്കർബർഗ് ചൂണ്ടിക്കാട്ടിയത്.
എന്നാൽ അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ഭാഷാപരവും ഉള്ളടക്കസംബന്ധിയുമായ വൈവിദ്യങ്ങളെ തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം തങ്ങളുടെ കൈയിലുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസം തനിക്കുണ്ടെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു.
അതേസമയം വരാനിരിക്കുന്നത് തിരഞ്ഞെടുപ്പിന്റെ കാലമാണ്. അതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സക്കർബർഗ് പറഞ്ഞു.