- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർപറ്റ്റൈറ്റും കുഴപ്പത്തിലേക്ക്; 92 സ്റ്റോറുകൾ പൂട്ടിക്കെട്ടും; നിരവധി പേർക്ക് തൊഴിൽ നഷ്ടം; ബ്രിട്ടീഷ് കമ്പനികളുടെ ശനിദശ മാറുന്നില്ല
ലണ്ടൻ: ബ്രിട്ടീഷ് ഹൈസ്ട്രീറ്റ്സിലെ നിരവധി സ്റ്റോറുകളാണ് സമീപകാലത്തായി പലവിധ കാരണങ്ങളാൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ തങ്ങളുടെ ഔട്ട്ലറ്റുകൾ അടച്ച് പൂട്ടിക്കൊണ്ടിരിക്കുന്നത്. കസ്റ്റമർമാർ ഇത്തരം സ്റ്റോറുകളെ കൈവിട്ട് ഓൺലൈൻ ഷോപ്പിംഗിന് മുൻഗണനയേകുന്നതാണ് സ്റ്റോറുകൾ അടച്ച് പൂട്ടുന്നതിന് പ്രധാന കാരണമായി മാറിയിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എസെക്സിലെ പർഫ്ലീറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാർപറ്റ്റൈറ്റ് ശൃംഖലയും കുഴപ്പത്തിലേക്ക് കൂപ്പ് കുത്തിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യമാകമാനമുള്ള തങ്ങളുടെ 92 സ്റ്റോറുകൾ പൂട്ടിക്കെട്ടാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിനെ തുടർന്ന് ഏതാണ്ട് 300 ഓളം പേർക്കായിരിക്കും തൊഴിൽ നഷ്ടം സംഭവിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കുറച്ച് കാലമായി ബാധിച്ചിരിക്കുന്ന ശനിദശ ബ്രിട്ടീഷ്‌കമ്പനികളെ വിട്ട് മാറുന്നില്ലെന്ന് പറയാം.നെറ്റ് വർക്കിനെ പൂർണനാശത്തിൽ നിന്നും രക്ഷിക്കുന്നതിനാണ് 92 സ്റ്റോറുകൾ കാർപറ്റ്റൈറ്റ് പൂട്ടാനുദ്ദേശിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. പൂട്ടാന
ലണ്ടൻ: ബ്രിട്ടീഷ് ഹൈസ്ട്രീറ്റ്സിലെ നിരവധി സ്റ്റോറുകളാണ് സമീപകാലത്തായി പലവിധ കാരണങ്ങളാൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ തങ്ങളുടെ ഔട്ട്ലറ്റുകൾ അടച്ച് പൂട്ടിക്കൊണ്ടിരിക്കുന്നത്. കസ്റ്റമർമാർ ഇത്തരം സ്റ്റോറുകളെ കൈവിട്ട് ഓൺലൈൻ ഷോപ്പിംഗിന് മുൻഗണനയേകുന്നതാണ് സ്റ്റോറുകൾ അടച്ച് പൂട്ടുന്നതിന് പ്രധാന കാരണമായി മാറിയിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എസെക്സിലെ പർഫ്ലീറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാർപറ്റ്റൈറ്റ് ശൃംഖലയും കുഴപ്പത്തിലേക്ക് കൂപ്പ് കുത്തിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യമാകമാനമുള്ള തങ്ങളുടെ 92 സ്റ്റോറുകൾ പൂട്ടിക്കെട്ടാനാണ് കമ്പനി ഒരുങ്ങുന്നത്.
ഇതിനെ തുടർന്ന് ഏതാണ്ട് 300 ഓളം പേർക്കായിരിക്കും തൊഴിൽ നഷ്ടം സംഭവിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കുറച്ച് കാലമായി ബാധിച്ചിരിക്കുന്ന ശനിദശ ബ്രിട്ടീഷ്‌കമ്പനികളെ വിട്ട് മാറുന്നില്ലെന്ന് പറയാം.നെറ്റ് വർക്കിനെ പൂർണനാശത്തിൽ നിന്നും രക്ഷിക്കുന്നതിനാണ് 92 സ്റ്റോറുകൾ കാർപറ്റ്റൈറ്റ് പൂട്ടാനുദ്ദേശിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. പൂട്ടാനുദ്ദേശിക്കുന്നവയിൽ 11 എണ്ണം ഇപ്പോൾ തന്നെ വ്യാപാരം നിർത്തി വച്ചിരിക്കുന്ന അവസ്ഥയിലാണുള്ളതെന്നും കമ്പനി പറയുന്നു. ശൃംഖലയെ പുനക്രമീകരിക്കുന്നതിനായി നിക്ഷേപകരിൽ നിന്നും 60 മില്യൺ പൗണ്ട് സംഘടിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.
കമ്പനിയുടെ ബാങ്കിഗ് അറേഞ്ച്മെന്റുകളിൽ സാങ്കേതികപരമായ വിശ്വാസവഞ്ചന നടന്നുവെന്ന് വെളിപ്പെട്ട് അധികം വൈകുന്നതിന് മുമ്പാണ് സ്റ്റോറുകൾ പൂട്ടി്ക്കെട്ടുന്നുവെന്ന വാർത്തയുമെത്തിയിരിക്കുന്നത്. പിടിച്ച് നിൽക്കാൻ വേണ്ടിയാണീ പുനക്രമീകരണങ്ങൾ ധൃതിപിടിച്ച് നടപ്പിലാക്കുന്നതെന്നാണ് കാർപെറ്റ്റൈറ്റ് ചീഫ് എക്സിക്യൂട്ടീവായ വിൽഫ് വാഷ് പ്രതികരിച്ചിരിക്കുന്നത്. സ്റ്റോറുകൾക്ക് കൊടുക്കേണ്ടുന്ന വാടക കുതിച്ച് കയറിയത് തങ്ങളെ കടുത്ത രീതിയിൽ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കമ്പനിയെ നിർണായകായ നടപടികളിലൂടെ ലാഭത്തിലേക്ക് നയിച്ചില്ലെങ്കിൽ വൻ തകർച്ചയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
യുകെയിലാകമാനമുള്ള 409 ഷോപ്പുകളിലൂടെ മൊത്തം 2700 പേർക്കാണ് കാർപെറ്റ് റൈറ്റ് തൊഴിലേകുന്നത്. പുതിയ അഴിച്ച് പണിയെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നതിനെ തുടർന്ന് കാർപെറ്റ് റൈറ്റിന്റെ ഓഹരി വിലയിൽ 23 ശതമാനമാനത്തിലധികമാണ് ഇടിവുണ്ടായിരിക്കുന്നത്.അടിമുടി മാറിയ സാഹചര്യത്തിൽ ബ്രിട്ടീഷ് ഹൈ സ്ട്രീറ്റിലെ നിരവധി വൻകിട കമ്പനികൾ വൻ തകർച്ചയിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. തങ്ങളുടെ 60 ഷോപ്പുകൾ അടച്ച് പൂട്ടാൻ പോകുന്നുവെന്ന് ന്യൂ ലുക്ക് അടുത്തിടെയാണ് വെളിപ്പെടുത്തിയിരുന്നത്.ബി ആൻഡ് ക്യൂയും മോസ് ബ്രോസും കടുത്ത പ്രതിസന്ധിയിലാണെന്ന വാർത്തയും അതിന് പുറകെ പുറത്ത് വന്നിരുന്നു.
തങ്ങളുടെ റീട്ടെയിലിങ് ശൃംഖല തകരുകയും ഏറ്റെടുക്കാൻ ഒരു ബയറെ കണ്ടെത്താൻ സാധിക്കാതെ പോവുകയും ചെയ്തിരിക്കുന്നതിനാാൽ ടോയ്‌സ് ആർ അസ് അതിന്റെ 100 യുകെ സ്റ്റോറുകൾ ഉടൻ അടച്ച് പൂട്ടുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.