- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകൾ ഇപ്പോൾ എവിടെ...? ദുബായിൽ നിന്നും മുങ്ങി ഗോവൻ തീരത്തെത്തി ലൈവിൽ പ്രത്യക്ഷപ്പെട്ട ലാറ്റിഫയെ തടങ്കലിൽ ആക്കിയിരിക്കുന്നുവെന്ന് ആരോപിച്ച് കൂട്ടുകാരിയുടെ പത്രസമ്മേളനം; പ്രത്യേക സേന പിടിച്ച് കൊണ്ട് പോയത് ഇന്ത്യയുടെ സമ്മതത്തോടെ
മുംബൈ: സാധാരണ ജീവിതം നയിക്കുന്നതിനായി ദുബായിൽ നിന്നും പലായനം ചെയ്ത ഷെയ്ഖ ലാറ്റിഫ മക്തൂം എന്ന 33 കാരിയായ രാജകുമാരിയുമായി ബന്ധപ്പെട്ട ദുരൂഹത നിലനിൽക്കുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകളാണ് ലാറ്റിഫയെന്ന് വെളിപ്പെട്ടിട്ടുണ്ട്. ദുബായിൽ നിന്നും മുങ്ങി ഗോവൻ തീരത്തെത്തിയ ലാറ്റിഫ ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ദുബായിൽ നിന്നും പ്രത്യേക സേന ഇന്ത്യയിലെത്തി രാജകുമാരിയെ പിടിച്ച് ദുബായിലേക്ക് തന്നെ കൊണ്ട് പോവുകയായിരുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. ഇന്ത്യയുടെ സമ്മതത്തോടെയാണ് യുവതിയെ പിടിച്ച് കൊണ്ടു പോയിരിക്കുന്നതെന്നും വിമർശനം ശക്തമാണ്. തന്റെ കൂട്ടുകാരിയായ ലാറ്റിഫയെ വീട്ട് തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൂട്ടുകാരിയും ഫിന്നിഷ്കാരിയുമായി ടിന ജൗഹിയാനെൻ പത്രസമ്മേളനം വിളിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. താനും മുൻഫ്രഞ്ച് ചാരൻ ജീൻ പിയറെ ഹെർവും ചേർന്നാണ് ലാറ്റിഫയെ ദുബായിൽ നിന്നും മുങ്ങാൻ സഹായിച്ചിരുന്നതെന്നും ജൗഹിയാനെൻ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുറംലോകവ
മുംബൈ: സാധാരണ ജീവിതം നയിക്കുന്നതിനായി ദുബായിൽ നിന്നും പലായനം ചെയ്ത ഷെയ്ഖ ലാറ്റിഫ മക്തൂം എന്ന 33 കാരിയായ രാജകുമാരിയുമായി ബന്ധപ്പെട്ട ദുരൂഹത നിലനിൽക്കുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകളാണ് ലാറ്റിഫയെന്ന് വെളിപ്പെട്ടിട്ടുണ്ട്. ദുബായിൽ നിന്നും മുങ്ങി ഗോവൻ തീരത്തെത്തിയ ലാറ്റിഫ ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ദുബായിൽ നിന്നും പ്രത്യേക സേന ഇന്ത്യയിലെത്തി രാജകുമാരിയെ പിടിച്ച് ദുബായിലേക്ക് തന്നെ കൊണ്ട് പോവുകയായിരുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്.
ഇന്ത്യയുടെ സമ്മതത്തോടെയാണ് യുവതിയെ പിടിച്ച് കൊണ്ടു പോയിരിക്കുന്നതെന്നും വിമർശനം ശക്തമാണ്. തന്റെ കൂട്ടുകാരിയായ ലാറ്റിഫയെ വീട്ട് തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൂട്ടുകാരിയും ഫിന്നിഷ്കാരിയുമായി ടിന ജൗഹിയാനെൻ പത്രസമ്മേളനം വിളിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. താനും മുൻഫ്രഞ്ച് ചാരൻ ജീൻ പിയറെ ഹെർവും ചേർന്നാണ് ലാറ്റിഫയെ ദുബായിൽ നിന്നും മുങ്ങാൻ സഹായിച്ചിരുന്നതെന്നും ജൗഹിയാനെൻ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുറംലോകവുമായി ആശയവിനിമയം നടത്താൻ പോലും അനുവദിക്കാത്ത വിധത്തിൽ ലാറ്റിഫയെ വീട്ടുതടങ്കലിൽ വച്ചിരിക്കുകയാണെന്നാണ് കൂട്ടുകാരി ആരോപിക്കുന്നത്.