ഭാരം കുറയ്ക്കുകയെന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. ഇതിനായി പല വഴികൾ പയറ്റി പരാജയപ്പെട്ട ആളുമായിരിക്കാം നിങ്ങൾ. എന്നാൽ ഇവിടെ പരാമർശിക്കുന്ന ഏഴ് മാർഗങ്ങൾ പയറ്റിയാൽ നിങ്ങൾക്ക് ഫലപ്രദമായി തടി കുറയ്ക്കാമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിച്ചിരിക്കുന്നത്. അതായത് ഡാർക്ക് ചോക്കളേറ്റും തേനും ആവശ്യത്തിന് കഴിച്ചാൽ തടി കുറയ്ക്കാനും ആരോഗ്യം കൂട്ടാനും സാധിക്കുമെന്നാണ് ഇതിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. സൈക്ലിങ് നിർവഹിക്കുക, ജോലിക്കിടെ കമ്പ്യൂട്ടറിന്റെ മോണിറ്ററിന് മുന്നിൽ നിന്നും മാറി സ്‌ക്രീൻ ബ്രേക്കെടുക്കുക, തുടങ്ങിയവയും അവയിൽ ചിലതാണ്. ഇനി ഇവയിൽ ഓരോന്നിനെയും വിശദമായി പരിശോധിക്കാം

1-സൈക്ലിങ്

ദിവസവും സൈക്കിളോടിക്കുന്നത് മനസിനും ശരീരത്തിനും വളരെ നല്ല വ്യായാമമാണ്. ഇതിലൂടെ കൂടുതലായി ശുദ്ധവായു ശരീരത്തിലെത്തുകയും ചെയ്യും.വായുമലിനീകരണം താരതമ്യേന കുറവായ പ്രഭാതങ്ങളിലാണ് ഇതിന് യോജിച്ച സമയം. ഇതിലൂടെ ഹൃദയാഘാതം, പ്രമേഹം, മറ്റ് ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവയുടെ പിടിയിൽ അമരാതെ രക്ഷപ്പെടാനാവും. ഇതിന് പുറമെ സ്റ്റേഷനറി ബൈക്ക് അല്ലെങ്കിൽ കാർഡിയോ മെഷീനും പരീക്ഷിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും കലോറി എരിഞ്ഞ് തീരുന്നതും നിരീക്ഷിക്കാനാവും.30 മിനുറ്റ് നേരം നീളുന്ന ഈ വ്യായാമം ആഴ്ചയിൽ നാല് പ്രാവശ്യം വരെ ചെയ്താൽ നന്നായിരിക്കും.

2-സ്‌ക്രീൻ ബ്രേക്കെടുക്കുക

കമ്പ്യൂട്ടറിന് മുന്നിൽ ജോലിക്കിരുന്നാൽ ഡ്യൂട്ടി കഴിയുന്നത് വരെ മിക്ക സമയവും മോണിറ്ററിലേക്ക്തുറിച്ച് നോക്കിയിരിക്കുക മിക്കവരുടെയും ശീലമാണ് . എന്നാൽ ഇത് ആരോഗ്യത്തിന ്ദോഷം ചെയ്യും. ഇതിന്റെ ഭാഗമായുണ്ടാകുന്ന പലവിധ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനായി ജോലിക്കിടെ ഇടക്കിടെ അൽപം ഇടവേള എടുത്താൽ നന്നായിരിക്കും.സ്‌ക്രീൻ ബ്രേക്ക് എന്നാണിത് അറിയപ്പെടുന്നത്. ടിവി കാണുകയാണെങ്കിലോ മൊബൈൽ ഉപയോഗിക്കുകയയാണെങ്കിലോ ഇത്തരം ഇടവേള എടുക്കാവുന്നതാണ്.ഈ ഇടവേളകളിൽ കുടുംബവുമായോ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ സൗഹൃദഭാഷണങ്ങളിലും മറ്റും ഏർപ്പെടുന്നത് ഗുണം ചെയ്യും.

3-സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്യുക

പ്രഭാതത്തിൽ സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്യുന്നത് നന്നായിരിക്കും. നിങ്ങളുടെ ബാൽക്കണി, വീടിനടുത്തുള്ള പാർക്ക് എന്നിവിടങ്ങളിൽ നിന്നുമിത് നിർവഹിക്കാം. ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ലളിതമായ സ്ട്രെച്ചിങ് വ്യായാമങ്ങളുടെ പട്ടിക ലഭിക്കുന്നതാണ്.

4-ഇളം ചൂടുള്ള വെള്ളം കുടിക്കുക

ഒരു നാരങ്ങയുടെ പകുതിയെടുത്ത് പിഴിഞ്ഞ് ചേർത്ത ഇളം ചൂടുള്ള വെള്ളം കുടിച്ചാൽ പല ഗുണങ്ങളുണ്ട്. ഇതിലൂടെ ദഹനം മെച്ചപ്പെടുത്താം.ചെറുനാരങ്ങയിലെ വൈറ്റമൻ സി പ്രതിരോധം മെച്ചപ്പെടുത്തും. ഇതിന് പുറമെ തലച്ചോറിന്റെയും കോശങ്ങളുടെയും പ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും

5-പഞ്ചസാരക്ക് പകരം തേൻ

പഞ്ചസാരക്ക് പകരം മധുരത്തിനായി തേൻ നല്ലതാണ്.ഇതിലൂടെ ഭാരം കുറയ്ക്കാൻ സാധിക്കും. കൂടാതെ നല്ല ഉറക്കവും ലഭിക്കും. ഇത് പ്രകൃതിപരമായ ഊർജ ഉറവിടവുമാണ്. ഓരോ ദിവസവും ഓർഗാനിര് ഹണി വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ആരോഗ്യകരമാണ്. ഒരാളുടെ കായികപരമായ കഴിവ് മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും.

6-ഡാർക്ക് ചോക്കളേറ്റ് കഴിക്കുക

ഡാർക്ക് ചോക്കളേറ്റ് കഴിച്ചാൽ പലഗുണങ്ങളുണ്ട്. ഇതിലൂടെ നിങ്ങളുടെ ബുദ്ധിവികാസം വർധിക്കും. പ്രതിദിനം 100 ഗ്രാമോളം ഡാർക്ക് ചോക്കളേറ്റാണുത്തമം. ഇതിൽ കുറച്ച് മധുരം മാത്രമേയുള്ളൂ. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. രക്തത്തിലെ പഞ്ചസാരയെയും വരുതിയിലാക്കാം. കൂടാതെ ഇതൊരു ആന്റി-ഓക്സിഡന്റ് പവർ ഹൗസുമായി വർത്തിക്കുന്നു.

7-ആഹാരത്തിൽ ആന്റിഓക്സിഡന്റുകൾ ഉൾപ്പെടുത്തുക

നല്ല ദഹനം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ് ആന്റിഓക്സിഡന്റുകൾ. അതിനാൽ ഇവ കലർന്ന ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ഒരിനം തുളസി അഥവാ ബാസിൽ, കറുവപ്പട്ട,ഗ്രാമ്പൂ,ജീരകം, പാർസ്ലി തുടങ്ങിയവ ഇത്തരം ഭക്ഷ്യവസ്തുക്കൾക്ക് ഉദാഹരണങ്ങളാണ്.ഇവ നിങ്ങളുടെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നതാണ്.