- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മോദി യുകെയിൽ എത്തുമ്പോൾ കാത്തിരിക്കുന്നത് അനേകം പ്രതിഷേധങ്ങൾ; ന്യൂനപക്ഷ സംരക്ഷണവും കശ്മീർ സ്വാതന്ത്ര്യവും സിഖുകാരുടെ അവകാശവും പ്രതിഷേധമാകുമ്പോൾ മോദിക്ക് പിന്തുണ നൽകിയും റാലി; ഒപ്പിടാൻ ഒരുങ്ങി കുടിയേറ്റവും കൈമാറ്റവും അടക്കം നിരവധി കരാറുകൾ
ലണ്ടൻ: കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് മീറ്റിങ് അഥവാ സിച്ച്ഒജിഎം സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുകെയിൽ എത്തുകയാണ്. ഇദ്ദേഹത്തിന്റെ സന്ദർശനത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ബ്രിട്ടനിൽ അരങ്ങേറുന്നത്. ന്യൂനപക്ഷ സംരക്ഷണവും കശ്മീർ സ്വാതന്ത്ര്യവും സിഖുകാരുടെ അവകാശവും പ്രതിഷേധമാകുമ്പോൾ മോദിക്ക് പിന്തുണ നൽകിയും റാലി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒപ്പിടാൻ ഒരുങ്ങി കുടിയേറ്റവും കൈമാറ്റവും അടക്കം നിരവധി കരാറുകളും യുകെ സന്ദർശനത്തിനിടെ മോദിയെ കാത്തിരിക്കുന്നുണ്ട്. മോദിക്ക് ഇതിന് മുമ്പ് ഒരു ഇന്ത്യൻ പ്ര്ധാനമന്ത്രിക്കും നൽകാത്തത്ര ഗംഭീരമായ സ്വീകരണമാണ് നൽകാൻ പോകുന്നതെന്ന് ബ്രിട്ടീഷ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നു. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ യുകെ ഇന്ത്യയുമായുള്ള വ്യാപാരത്തിന് വർധിച്ച പ്രാധാന്യമേകുന്നതിനാലാണിത്. ഇതിന്റെ ഭാഗമായാണ് തെരേസയുമായി പ്രത്യേക കൂടിക്കാഴ്ചക്ക് മോദിക്ക് അവസരമേകിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ വച്ച് അറസ്റ്റിലായ ബ്രിട്ടീഷ്പൗ
ലണ്ടൻ: കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് മീറ്റിങ് അഥവാ സിച്ച്ഒജിഎം സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുകെയിൽ എത്തുകയാണ്. ഇദ്ദേഹത്തിന്റെ സന്ദർശനത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ബ്രിട്ടനിൽ അരങ്ങേറുന്നത്. ന്യൂനപക്ഷ സംരക്ഷണവും കശ്മീർ സ്വാതന്ത്ര്യവും സിഖുകാരുടെ അവകാശവും പ്രതിഷേധമാകുമ്പോൾ മോദിക്ക് പിന്തുണ നൽകിയും റാലി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഒപ്പിടാൻ ഒരുങ്ങി കുടിയേറ്റവും കൈമാറ്റവും അടക്കം നിരവധി കരാറുകളും യുകെ സന്ദർശനത്തിനിടെ മോദിയെ കാത്തിരിക്കുന്നുണ്ട്. മോദിക്ക് ഇതിന് മുമ്പ് ഒരു ഇന്ത്യൻ പ്ര്ധാനമന്ത്രിക്കും നൽകാത്തത്ര ഗംഭീരമായ സ്വീകരണമാണ് നൽകാൻ പോകുന്നതെന്ന് ബ്രിട്ടീഷ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നു. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ യുകെ ഇന്ത്യയുമായുള്ള വ്യാപാരത്തിന് വർധിച്ച പ്രാധാന്യമേകുന്നതിനാലാണിത്. ഇതിന്റെ ഭാഗമായാണ് തെരേസയുമായി പ്രത്യേക കൂടിക്കാഴ്ചക്ക് മോദിക്ക് അവസരമേകിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ വച്ച് അറസ്റ്റിലായ ബ്രിട്ടീഷ്പൗരൻ ജഗ്താർ സിഗ് ജോഹലിനോട് ഇന്ത്യൻ അധികൃതർ മോശമായി പെരുമാറിയെന്ന് ഉയർത്തിക്കാട്ടി മോദി വരുമ്പോൾ പ്രതിഷേധം ശക്തമാകുമെന്ന് മിനിസ്റ്റർമാർ മുന്നറിയിപ്പേകിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ കസ്റ്റഡിയിലാണ് ജോഹൽ കഴിയുന്നത്.
ഇതിന് പുറമെ ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങളോട് മോശമായി പെരുമാറുന്നത് സമീപകാലത്ത് വർധിച്ച് വരുന്നുവെന്ന വിഷയം ഉയർത്തിക്കാട്ടിയും മോദിയുടെ വരവിനോട് അനുബന്ധിച്ച് പ്രതിഷേധമുണ്ടാകുമെന്നും മിനിസ്റ്റർമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളും ദളിതുകളും മീഡിയകളും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നുവെന്ന പ്രശ്നം ഉയർത്തിക്കാട്ടി ഈ അവസരത്തിൽ ഡൗണിങ്സ്ട്രീറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത് സൗത്ത് ഏഷ്യസോളിഡാറിറ്റി ഗ്രൂപ്പാണ്. ജോഹലിനെ ഇന്ത്യയിൽ കസ്റ്റഡിയിൽ വച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ഈ അവസരത്തിൽ മുന്നോട്ട് വരുന്നത് യുകെ.സിങ് ഫെഡറേഷനാണ്. മോദിയുടെ വരവിനോട് അനുബന്ധിച്ച് കാശ്മീർ പ്രശ്നം ഉയർത്തിക്കാട്ടി പ്രതിഷേധിക്കാനെത്തുന്നത് ഹൗസ് ഓഫ് ലോർഡ്സിലെ അംഗമായ നസീർ അഹമ്മദാണ്. കാശ്മീർ,പഞ്ചാബ് നോർത്ത് ഈസ്റ്റേൺ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സമാധാനപരമായ പ്രശ്നപരിഹാരം എന്തുകൊണ്ട് സാധ്യമാകുന്നില്ലെന്ന ഗൗരവമാർന്ന ചോദ്യമുയർത്തിയാണ് നസീർ പ്രതിഷേധത്തിനിറങ്ങുന്നത്.
മോദിക്ക് മുന്നിൽ പ്രതിഷേധിക്കാനെത്തുന്ന മറ്റൊരു ഗ്രൂപ്പാണ് ആക്ഷൻ ഫോർ എലിഫെന്റ്സ്. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതും വളർത്തുന്നതും നിരോധിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള റാലി ബുനാഴ്ച ഇന്ത്യൻ ഡിസ്പോറ ഇവന്റ് വെന്യൂവിന് പുറത്താണ് അരങ്ങേറുന്നത്. 1.4 മില്യണോളം പേർ വരുന്ന യുകെയിലെ ഇന്ത്യൻ സമൂഹം മോദിയുടെ സന്ദർശനത്തിന്റെ ആവേശത്തിമർപ്പിലാണ്. ഡിസ്പോറ ഇവന്റിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.
ഇതിന് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ചർച്ച നടത്തുന്ന മോദി കുടിയേറ്റവും ക്രിമിനലുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കൈമാറ്റവും അടക്കം നിരവധി വിഷയങ്ങളെ മുൻനിർത്തിയുള്ള പുതിയ ഉഭയകക്ഷി കരാറുകളിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ട്. വ്യാപാരത്തിനും സാങ്കേതിക വിദ്യക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ഉഭയകക്ഷിചർച്ചകളിലായിരിക്കും ഇരു പ്രധാനമന്ത്രിമാരും ഏർപ്പെടുന്നത്. തെരേസക്ക് പുറമെ എലിസബത്ത് രാജ്ഞി, ചാൽസ് രാജകുമാരൻ തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കോമൺവെൽത്തിലുള്ള ഇന്ത്യൻ വിഹിതം ഇരട്ടിയാക്കും; പ്രധാന റോൾ ഏറ്റെടുക്കാൻ ഒരുങ്ങി ഇന്ത്യ
ഈ വരുന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ലണ്ടനിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് മീറ്റിംഗിൽ വച്ച് ഇന്ത്യ ഈ കൂട്ടായ്മയിൽ പ്രധാന റോൾ ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനിടെ കോമൺവെൽത്തിലേക്ക് ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സംഭാവന ഇരട്ടിയാക്കാൻ പ്രധാനമന്ത്രി മോദി ഒരുങ്ങുന്നതും ഈ കൂട്ടായ്മയിൽ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. ഇതിൽ ചൈന ഇല്ലെന്നതും ഇന്ത്യയുടെ സ്വീകാര്യതയേറ്റുന്നുണ്ട്.
2009ന് ശേഷം ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കോമൺവെൽത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.കോമൺവെൽത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യ ഇതിൽ കൂടുതൽ ഉത്തരവാദിത്വമുള്ള റോൾ ഏറ്റെടുക്കണമെന്ന യുകെയുടെ ആഗ്രഹവും ഇന്ത്യ ഇതിന് താൽപര്യമെടുക്കുന്നതിന് കാരണമായിരിക്കുന്നുവെന്ന് യുകെയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷണറായ ദിനേഷ് പട്നായിക് വെളിപ്പെടുത്തുന്നു.