'ഫ്രന്റ്സ് വിത്ത് ബെനഫിറ്റ്സ്'അറേഞ്ച്മെന്റ് പ്രകാരം താൻ നിരവധി യുവതികൾക്ക് വീടുകൾ വാടയ്ക്ക് കൊടുക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി സൈമൺ എന്നയാൾ രംഗത്തെത്തി. ഐടിവിയുടെ ദിസ് മോണിങ് പരിപാടിയിൽ പങ്കെടുക്കവെയാണ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. വാടകയ്ക്ക് പകരം സെക്സ് എന്ന സ്‌കീം താൻ പ്രഖ്യാപിച്ചത് മുതൽ ഈ ഗൃഹനാഥന് യുവതികളുടെ തള്ളിക്കയറ്റം കാരണം യാതൊരു രക്ഷയുമില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ഓഫറുമായി എത്തുന്നുവെന്ന് ഇദ്ദേഹം പരാതിപ്പെടുന്നു.

ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റായ ക്രെയ്ഗ്സ് ലിസ്റ്റിലാണ് സൈമൺ ഇത് സംബന്ധിച്ച പരസ്യം നടത്തിയിരിക്കുന്നത്. പരസ്പര സമ്മതത്തോടെ ചെയ്യുന്ന കാര്യമായതിനാൽ ഈ ഡീലിൽ യാതൊരു വിധ തെറ്റുമില്ലെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.ഈ നീക്ക് പോക്കിലൂടെ താൻ ആരെയും ചൂഷണം ചെയ്യുന്നില്ലെന്നും സൈമൺ വെളിപ്പെടുത്തുന്നു. 16ഉം 17ഉം വയസുള്ള പെൺകുട്ടികൾ പോലും തന്നെ ഇത്തരം ഡീലിനായി ബന്ധപ്പെടുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. താൻ ഇക്കാര്യത്തിൽ വളരെ സത്യസന്ധമായാണ് പ്രവർത്തിക്കുന്നതെന്നും കള്ളം പറയാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഈ വിഷയത്തിൽ താൻ പുരോഗമനവാദിയാണെന്നും വിവാഹിതനും കുട്ടികളുടെ പിതാവുമാണെന്നും സൈമൺ പറയുന്നു.ആധുനികകാലത്തെ ബന്ധങ്ങൾ വളരെ ഹ്രസ്വമാണെന്നും മിക്ക സ്ത്രീകളും ഇത്തരം വിഷയങ്ങളിൽ കള്ളം പറയുന്നവരാണെന്നും അവർ ഒരു നിശ്ചിത ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവരാണെന്നും സൈമൺ അഭിപ്രായപ്പെടുന്നു. തന്റെ അറേഞ്ച്മെന്റിന് തയ്യാറായെത്തുന്നവരെ ഇന്റർവ്യൂവിനൊന്നും സൈമൺ വിധേയരാക്കാറില്ല. മറിച്ച് കുറച്ച് ദിവസം അവരോടൊപ്പം ചെലവിട്ട് തനിക്ക് യോജിച്ചവരുമായി മുന്നോട്ട് നീങ്ങാറാണ് ചെയ്യാറുള്ളത്.

തനിക്ക് ഇത്തരം മൂന്ന് ദീർഘകാല അറേഞ്ച്മെന്റുകളുണ്ടെന്നും കഠിനമായി അധ്വാനിച്ചാണ് താൻ ജീവിക്കുന്നതെന്നും സൈമൺ പറയുന്നു. താൻ ലൈംഗിക വൈകൃതമുള്ളയാളല്ലെന്നും തന്റെ ഡീലിന് തയ്യാറായെത്തുന്നവർക്ക് ജീവിക്കാനുള്ള നല്ലൊരു അവസരമാണേകുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. രണ്ട് മുതിർന്നവർ തമ്മിലുള്ള കരാറാണിതെന്നും തന്റെ പ്രായത്തിലുള്ള ആളുകൾക്കാണ് താൻ മുൻഗണനയേകുന്നതെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം.സൈമണിന്റെ ഈ തോന്നിയമാതിരിയുള്ള ജീവിതമറിഞ്ഞ് ഐടിവി പ്രേക്ഷകർ കടുത്ത രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.