ലണ്ടൻ: വാഹനങ്ങൾക്കായുള്ള ഫാൻസി നമ്പറുകൾക്ക് പണം വാരിയെറിയുന്നവർ ലോകമെങ്ങുമുണ്ട്. എന്നാൽ അതിന് വേണ്ടി 150 കോടി രൂപ വരെ പൊടിക്കുന്ന ഭ്രാന്തിനെക്കുറിച്ച് ഇതിന് മുമ്പ് നിങ്ങൾ കേട്ടിരിക്കില്ല. തനിക്കിഷ്ടപ്പെട്ട എഫ്1 എന്ന നമ്പർ പ്ലേറ്റിന് ലണ്ടനിലെ അഫ്സൽഖാൻ 1.5 മില്യൺ പൗണ്ടാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 1.5 മില്യൺ പൗണ്ട് പ്രതീക്ഷിച്ചിരിക്കുന്ന ഖാന്റെ കഥ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ പങ്ക് വച്ച് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പഴ്സണലൈസ്ഡ് രജിസ്ട്രേഷൻ പ്രവണത ബ്രിട്ടനിൽ മൂർധന്യത്തിലെത്തിയ സമയമാണിത്.

കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 374,968 പ്രൈവറ്റ് രജിസ്ട്രേഷനുകളായിരുന്നു ഡിവിഎൽഎ വൻ വിലയ്ക്ക് വിറ്റിരുന്നത്. ഇത്തരത്തിലുള്ള രജിസ്ട്രേഷനുകളൽ 12 മാസങ്ങൾക്കിടെ 12 ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. നിലവിൽ ഏറ്റവും വലിയ തുകയിട്ടിരിക്കുന്ന പഴ്സണലൈസ്ഡ് നമ്പർ പ്ലേറ്റാണ് ബ്രിട്ടീഷ് ഓട്ടോമാറ്റീവ് ഡിസൈനറായ ഖാന്റെ പക്കലുള്ളത്. എഫ്1 നമ്പർ പ്ലേറ്റ് ഖാൻ 2008ൽ വാങ്ങിയിരുന്നത് വെറും 440,000 പൗണ്ടിനായിരുന്നു. എന്നാൽ വൻതുകയ്ക്ക് ഇത് മറിച്ച് വിൽക്കാനാണ് ഖാൻ ഡിസൈൻ ഫൗണ്ടർ കൂടിയായ അദ്ദേഹം ശ്രമിക്കുന്ന്.

പ്ലേറ്റ്സ്4ലെസിൽ ഇത് വിൽപനക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത് 12,250,270,.83 പൗണ്ടിനാണ്. നിർബന്ധിത ഗവൺമെന്റ് ചാർജുകൾ കൂടി ഇതിനൊപ്പം കൂട്ടിച്ചേർക്കപ്പെടുന്നതോടെ ഈ തുക 14,700,405.00 പൗണ്ടായി വർധിക്കുന്നതായിരിക്കും. ഇതിന് മുമ്പ് ഖാന് ഈ പ്ലേറ്റിനായി ആറ് മില്യൺ പൗണ്ടായിരുന്നു ഓഫർ ചെയ്യപ്പെട്ടിരുന്നത്. നിലവിൽ അത് അദ്ദേഹത്തിന്റെ ബുഗാറ്റി വെയ്റോണിന് മുകളിൽ ഉപയോഗിച്ച് വരുന്നുണ്ട്. വർഷം തോറും നിരവധി നമ്പർ പ്ലേറ്റുകൾ നിരോധിക്കാറുണ്ട്.

അനുയോജ്യമല്ലാത്തതും പ്രകോപനമുണ്ടാക്കുന്നതുമായ പ്ലേറ്റുകളാണിവ. ഉദാഹരണമായി എസ്ഇഎക്സ്, എഎസ്എസ് എന്നിവയെ പോലുള്ള പ്ലേറ്റുകൾക്ക് നിരോധനമുണ്ട്. പുതിയ 18 പ്ലേറ്റുകൾ ഈവർഷം മാർച്ച് ഒന്ന് വരെയായിരുന്നു ആക്ടീവായിരുന്നത്.