- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി അസീമാനന്ദ അടക്കമുള്ള പ്രതികളെ വെറുതെ വിട്ട മക്ക മസ്ജിദ് വിധി; പ്രോസിക്യൂഷൻ ബോധപൂർവം കേസ് ദുർബലമാക്കിയതെന്ന് ആരോപണം: വിധി പുറപ്പെടുവിച്ച പ്രോസിക്യൂട്ടർ ഹരിനാഥിന്റെ ബിജെപി രാഷ്ട്രീയ ബന്ധവും വിവാദമാകുന്നു
ഹൈദരാബാദ്: മക്ക മസ്ജിദ് ഭീകരാക്രമണത്തിലെ പ്രതികളായ സ്വാമി അസീമാനന്ദ അടക്കമുള്ളവരെ വെറുതെ വിട്ട പ്രോസിക്യൂട്ടർ ഹരിനാഥിനെതിരെ ഗുരുതര ആരോപണം. എൻഐഎക്ക് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ ബോധപൂർവം കേസ് ദുർബലമാക്കിയതാണെന്നാണ് ആരോപിക്കുന്നത്. മാത്രമല്ല ഹരിനാഥ് ക്രിമിനൽ കേസുകളുടെ നടത്തിപ്പിൽ വേണ്ടത്ര പരിചയം ഇല്ലാത്തയാളാണെന്നും മറ്റ് അഭിഭാഷകർ കുറ്റപ്പെടുത്തി. എന്നാൽ ആരോപണം ഹരിനാഥ് നിഷേധിച്ചു. ഇതിനു പുറമേ ഹരിനാഥിന്റെ ബിജെപി രാഷ്ട്രീയ ബന്ധവും വിവാദമാകുന്നു. ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിയിൽ പ്രവർത്തിച്ചിരുന്നയാളാണ് ഹരിനാഥ്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം 2015ൽ ആണ് ഇദ്ദേഹത്തെ എൻഐഎ പ്രോസിക്യൂട്ടർ പദവിയിൽ നിയമിച്ചത്. മുൻപു സാമ്പത്തിക കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വാദിച്ചിരുന്ന ഹരിനാഥിനെ ഭീകരാക്രമണ കേസ് ഏൽപിച്ചതിന്റെ കാരണം എൻഐഎയാണ് വിശദീകരിക്കേണ്ടതെന്നു മറ്റു സ്‌പെഷൽ പ്രോസിക്യൂട്ടർമാരായ ഉജ്വൽ നിഗം, അമരേന്ദ്ര ശരൺ എന്നിവർ പറഞ്ഞു. സ്വാമി അസീമാനന്ദ് ഉൾപ്പെടെ മക്ക മസ്ജിദ് ഭീകരാക

ഹൈദരാബാദ്: മക്ക മസ്ജിദ് ഭീകരാക്രമണത്തിലെ പ്രതികളായ സ്വാമി അസീമാനന്ദ അടക്കമുള്ളവരെ വെറുതെ വിട്ട പ്രോസിക്യൂട്ടർ ഹരിനാഥിനെതിരെ ഗുരുതര ആരോപണം. എൻഐഎക്ക് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ ബോധപൂർവം കേസ് ദുർബലമാക്കിയതാണെന്നാണ് ആരോപിക്കുന്നത്. മാത്രമല്ല ഹരിനാഥ് ക്രിമിനൽ കേസുകളുടെ നടത്തിപ്പിൽ വേണ്ടത്ര പരിചയം ഇല്ലാത്തയാളാണെന്നും മറ്റ് അഭിഭാഷകർ കുറ്റപ്പെടുത്തി. എന്നാൽ ആരോപണം ഹരിനാഥ് നിഷേധിച്ചു.
ഇതിനു പുറമേ ഹരിനാഥിന്റെ ബിജെപി രാഷ്ട്രീയ ബന്ധവും വിവാദമാകുന്നു. ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിയിൽ പ്രവർത്തിച്ചിരുന്നയാളാണ് ഹരിനാഥ്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം 2015ൽ ആണ് ഇദ്ദേഹത്തെ എൻഐഎ പ്രോസിക്യൂട്ടർ പദവിയിൽ നിയമിച്ചത്. മുൻപു സാമ്പത്തിക കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വാദിച്ചിരുന്ന ഹരിനാഥിനെ ഭീകരാക്രമണ കേസ് ഏൽപിച്ചതിന്റെ കാരണം എൻഐഎയാണ് വിശദീകരിക്കേണ്ടതെന്നു മറ്റു സ്‌പെഷൽ പ്രോസിക്യൂട്ടർമാരായ ഉജ്വൽ നിഗം, അമരേന്ദ്ര ശരൺ എന്നിവർ പറഞ്ഞു.
സ്വാമി അസീമാനന്ദ് ഉൾപ്പെടെ മക്ക മസ്ജിദ് ഭീകരാക്രമണത്തിലെ പ്രതികളെ വിചാരണക്കോടതി വിട്ടയയ്ക്കാൻ ഇടയായതു പ്രോസിക്യൂഷൻ ബോധപൂർവം കേസ് ദുർബലമാക്കിയതുമൂലമെന്ന് ആരോപണം. ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) വേണ്ടി ഹാജരായ മുഖ്യ പ്രോസിക്യൂട്ടർ എൻ. ഹരിനാഥ് ക്രിമിനൽ കേസുകളുടെ നടത്തിപ്പിൽ വേണ്ടത്ര പരിചയം ഇല്ലാത്തയാളാണെന്നു മറ്റ് അഭിഭാഷകർ കുറ്റപ്പെടുത്തി. എന്നാൽ ആരോപണം ഹരിനാഥ് നിഷേധിച്ചു.
വ്യക്തമായ ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്നു പ്രതികളെ വിട്ടയച്ച കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നു വിധി പ്രസ്താവിച്ച ജഡ്ജി രാജിവയ്ക്കുകയും ചെയ്തു. മുഖ്യപ്രതി സ്വാമി അസീമാനന്ദ് നേരത്തേ നൽകിയ കുറ്റസമ്മതമൊഴി കഴിഞ്ഞമാസം കാണാതായതും സംശയങ്ങൾക്ക് ഇടനൽകുന്നു.

