- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗയും ആയുർവേദവും ഇനി ബ്രിട്ടീഷ് മണ്ണിൽ തഴച്ച് വളരും; സുന്ദരികളായ ഇന്ത്യൻ സ്ത്രീകൾക്ക് മുമ്പിൽ ലണ്ടനിൽ യോഗ-ആയുർവേദ പഠനകേന്ദ്രം തുറന്ന് മോദിയും ചാൾസ് രാജകുമാരനും
ലണ്ടൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൾസ് രാജകുമാരനൊപ്പം ചേർന്ന് ഇവിടുത്തെ യോഗ-ആയുർവേദ പഠനകേന്ദ്രം ഔപചാരികമായി തുറന്നു.ദൃക്സാക്ഷികളായി ധാരാളം ഇന്ത്യൻ സുന്ദരിമാരടക്കമുള്ളവരുമുണ്ടായിരുന്നു. ഇതോടെ യോഗയും ആയുർവേദവും ബ്രിട്ടീഷ് മണ്ണിൽ തഴച്ച് വളരുന്നതിനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.ലണ്ടനിലെ സയൻസ് മ്യൂസിയം ഒന്നിച്ച് സന്ദർശിച്ചപ്പോഴാണ് ഇരുവരും ഈ പ്രൊജക്ടിനുള്ള ഫലകം അനാവരണം ചെയ്തിരിക്കുന്നത്. ആംഗ്ലോ-ഇന്ത്യൻ ബന്ധങ്ങൾ സയൻസിലും സാങ്കേതിക വിദ്യയിലും മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് കലകളിലും കായികവിനോദങ്ങളിലേക്കും അത് നീളുന്നുവെന്നും ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യോഗയ്ക്കും ആയുർവേദത്തിനുമായുള്ള സെന്റർ ഫോർ എക്സലൻസ് ഈ വർഷം ഒടുവിലായിരിക്കും യാഥാർത്ഥ്യമായിത്തീരുന്നത്. ഇതിനുള്ള ഔപചാരികമായ തുടക്കമാണ് ചാൾസും മോദിയും ചേർന്ന് നിർവഹിച്ചിരിക്കുന്നത്. ലണ്ടനിൽ ആരംഭിക്കുന്ന ഈ സെന്ററിന് ഇന്ത്യയും ഫണ്ടേകുന്നുണ്ട്. യോഗ,ആയുർവേദ എന്നിവയുടെ ഫലപ്രാപ്തിയെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത
ലണ്ടൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൾസ് രാജകുമാരനൊപ്പം ചേർന്ന് ഇവിടുത്തെ യോഗ-ആയുർവേദ പഠനകേന്ദ്രം ഔപചാരികമായി തുറന്നു.ദൃക്സാക്ഷികളായി ധാരാളം ഇന്ത്യൻ സുന്ദരിമാരടക്കമുള്ളവരുമുണ്ടായിരുന്നു. ഇതോടെ യോഗയും ആയുർവേദവും ബ്രിട്ടീഷ് മണ്ണിൽ തഴച്ച് വളരുന്നതിനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.ലണ്ടനിലെ സയൻസ് മ്യൂസിയം ഒന്നിച്ച് സന്ദർശിച്ചപ്പോഴാണ് ഇരുവരും ഈ പ്രൊജക്ടിനുള്ള ഫലകം അനാവരണം ചെയ്തിരിക്കുന്നത്. ആംഗ്ലോ-ഇന്ത്യൻ ബന്ധങ്ങൾ സയൻസിലും സാങ്കേതിക വിദ്യയിലും മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് കലകളിലും കായികവിനോദങ്ങളിലേക്കും അത് നീളുന്നുവെന്നും ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
യോഗയ്ക്കും ആയുർവേദത്തിനുമായുള്ള സെന്റർ ഫോർ എക്സലൻസ് ഈ വർഷം ഒടുവിലായിരിക്കും യാഥാർത്ഥ്യമായിത്തീരുന്നത്. ഇതിനുള്ള ഔപചാരികമായ തുടക്കമാണ് ചാൾസും മോദിയും ചേർന്ന് നിർവഹിച്ചിരിക്കുന്നത്. ലണ്ടനിൽ ആരംഭിക്കുന്ന ഈ സെന്ററിന് ഇന്ത്യയും ഫണ്ടേകുന്നുണ്ട്. യോഗ,ആയുർവേദ എന്നിവയുടെ ഫലപ്രാപ്തിയെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണങ്ങളായിരിക്കും ഈ സെന്ററിൽ നടക്കുന്നത്. ഇവിടെ ചടങ്ങിനോടനുബന്ധിച്ച് അരുണിമ കുമാറിന്റെ നൃത്തത്തിന് ശേഷം ചാൾസ് ആയുർവേദത്തിൽ തനിക്കുള്ള താൽപര്യം വെളിപ്പെടുത്തി സംസാരിച്ചിരുന്നു.
അരുണിയടക്കമുള്ള ഒരു പറ്റം ഇന്ത്യൻ നർത്തകികൾ ചാൾസിന് മുന്നിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങൾ അവതരിപ്പിച്ചിരുന്നു.തങ്ങളുടെ നൃത്തങ്ങൾ സൂക്ഷ്മമായി കണ്ടാസ്വദിച്ച ചാൾസ് അതിലെ മുദ്രകളെ കുറിച്ച് തങ്ങളോട് ചോദിച്ച് മനസിലാക്കിയിരുന്നുവെന്നാണ് അരുണിമ വെളിപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ ആദ്യത്തെ ആയുർവേദിക് സെന്റർ ഓഫ് എക്സലൻസാണിതെന്നാണ് ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോ. മൈക്കൽ ഡിക്സൻ പറയുന്നത്. ചാൾസിന്റെ മെഡിക്കൽ അഡ്വസൈറും കൂടിയാണ് ഇദ്ദേഹം.
പുതിയ നീക്കത്തിന്റെ ഭാഗമായി എൻഎച്ച്എസ് രോഗികൾക്ക് യോഗയെക്കുറിച്ചും ആരോഗ്യകരമായ ആഹാരം കഴിക്കലിനെക്കുറിച്ചും ആയുർവേദിക് ഡയറ്റിനെക്കുറിച്ചും വിവരങ്ങൾ പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ഈ സെന്ററിൽ ഇത്തരം വിഷയങ്ങളമായി ബന്ധപ്പെട്ട് നടത്തുന്ന ഗവേഷണങ്ങൾക്ക് നേതൃത്വമേകുന്നത് വെസ്റ്റ്മിൻസ്റ്റർ യൂണിവേഴ്സിറ്റിയാണ്.
ഇംഗ്ലീഷ് ജനത യോഗയെയും ഈ വിധത്തിലുള്ള മറ്റ് ട്രീറ്റ് മെന്റുകളെയും വ്യാപകമായി സ്വീകരിക്കുമോയെന്ന് ഇതിന്റെ ഭാഗമായി കണ്ടെത്തുകയും ചെയ്യും. ഇവിടെ വച്ച് നടന്ന ഇന്ത്യൻ സയൻസ്, കണ്ടുപിടിത്തങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള എക്സിബിഷനും ചാൾസും മോദിയും സന്ദർശിച്ചിരുന്നു.ഇന്ന് ലണ്ടനിൽ വച്ച് ആരംഭിക്കുന്ന കോമൺവെൽത്ത് ഹെഡ്സ് ഓഫ് ഗവൺമെന്റ് മീറ്റിംഗിൽ പങ്കെടുക്കാനാണ് മോദി ലണ്ടനിലെത്തിയിരിക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളിലെ നേതാക്കന്മാരുടെ രണ്ട് ദിവസത്തെ സമ്മിറ്റാണിത്.