- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷണിക്കപ്പെട്ടവർക്ക് മുമ്പിൽ ഹോളിവുഡ് ചിത്രം 'ബ്ലാക് പാൻതർ' പ്രദർശനം; അടുത്ത മാസം മുതൽ പൊതു ജനങ്ങൾക്കും സിനിമാ കാണാം; അഞ്ച് വർഷത്തിനുള്ളിൽ രാജ്യമെങ്ങും 40 തിയേറ്ററുകളും; സൗദിയിലെ സിനിമ കാണലിന് ഗംഭീര തുടക്കം
റിയാദ്: സൗദി അറേബ്യയിലെ സിനിമ പ്രദർശനത്തിന് ഗംഭീര തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ ഒരുക്കിയ ലേകോത്തര തിയറ്ററിൽ ക്ഷണിക്കപ്പെട്ടവർക്കാണ് ആദ്യപ്രദർശനം നടന്നത്. ഹോളിവുഡ് ചിത്രം 'ബ്ലാക് പാൻതർ' ആണ് ബുധനാഴ്ച പ്രദർശിപ്പിച്ചത്. വരും ദിവസങ്ങളിലും പ്രദർശനം തുടരും. പൊതുജനങ്ങൾക്ക് മെയ് മാസം മുതലാണ് സിനിമ ഹാൾ തുറന്നു കൊടുക്കുക. ടിക്കറ്റ് വിൽപന ഈമാസം അവസാനത്തോടെ തുടങ്ങും. ഇതിന് മുന്നോടിയായിട്ടായിുരന്നു വിഐപികൾക്കായുള്ള സിനിമാ പ്രദർശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് അൽ അവ്വനാധ് ഉദ്ഘാടനം ചെയ്തു. ആദ്യ പ്രദർശനത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുമുണ്ടായിരുന്നു. മാറുന്ന സൗദിയടെ ചരിത്രത്തിലെ സുപ്രധാന സംഭവമായാണ് സിനിമാശാലകളുടെ തുടക്കത്തെ വിലയിരുത്തുന്നത്. വിഷൻ 2020 പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക മേഖലയിൽ വലിയ മാറ്റം പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്കും സിനിമ കാണാൻ വിലക്കുണ്ടാകില്ല. അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനിയാണ് തിയറ്റർ സജ്ജീകരിച്ചത്. സിംഫണി കൺസേർട്ട് ഹാൾ എന്ന നിലയിൽ നിർമ്മി
റിയാദ്: സൗദി അറേബ്യയിലെ സിനിമ പ്രദർശനത്തിന് ഗംഭീര തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ ഒരുക്കിയ ലേകോത്തര തിയറ്ററിൽ ക്ഷണിക്കപ്പെട്ടവർക്കാണ് ആദ്യപ്രദർശനം നടന്നത്. ഹോളിവുഡ് ചിത്രം 'ബ്ലാക് പാൻതർ' ആണ് ബുധനാഴ്ച പ്രദർശിപ്പിച്ചത്. വരും ദിവസങ്ങളിലും പ്രദർശനം തുടരും.
പൊതുജനങ്ങൾക്ക് മെയ് മാസം മുതലാണ് സിനിമ ഹാൾ തുറന്നു കൊടുക്കുക. ടിക്കറ്റ് വിൽപന ഈമാസം അവസാനത്തോടെ തുടങ്ങും. ഇതിന് മുന്നോടിയായിട്ടായിുരന്നു വിഐപികൾക്കായുള്ള സിനിമാ പ്രദർശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് അൽ അവ്വനാധ് ഉദ്ഘാടനം ചെയ്തു. ആദ്യ പ്രദർശനത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുമുണ്ടായിരുന്നു.
മാറുന്ന സൗദിയടെ ചരിത്രത്തിലെ സുപ്രധാന സംഭവമായാണ് സിനിമാശാലകളുടെ തുടക്കത്തെ വിലയിരുത്തുന്നത്. വിഷൻ 2020 പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക മേഖലയിൽ വലിയ മാറ്റം പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്കും സിനിമ കാണാൻ വിലക്കുണ്ടാകില്ല. അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനിയാണ് തിയറ്റർ സജ്ജീകരിച്ചത്. സിംഫണി കൺസേർട്ട് ഹാൾ എന്ന നിലയിൽ നിർമ്മിച്ച സംവിധാനമാണ് തിയറ്റർ ആക്കി മാറ്റിയത്. എ.എം.സിയുടെ മേൽനോട്ടത്തിൽ ലോകോത്തര നിലവാരത്തിൽ പണിപൂർത്തിയാക്കിയ തിയറ്ററിൽ 620 സീറ്റുകളാണുള്ളത്. തുകൽ സീറ്റുകളാണ് മുഴുവനും.
മെയിൻ ഹാളും ബാൽക്കണിയുമായി രണ്ട് തട്ടുകളിലാണ് സീറ്റുകൾ സംവിധാനിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള മാർബിൾ ബാത്‌റൂമുകളും ഉണ്ട്. രണ്ടു മാസത്തിനകം ഇതേ സമുച്ചയതത്തിൽ മൂന്നു സ്‌ക്രീനുകൾ കൂടി പ്രവർത്തനമാരംഭിക്കും. അഞ്ചു വർഷത്തിനുള്ളിൽ രാജ്യമെങ്ങും 40 തിയറ്ററുകൾ നിലവിൽ വരും.
മാർവൽ സ്റ്റുഡിയോസ് നിർമ്മിച്ച സൂപ്പർഹീറോ സിനിമയാണ് ഫെബ്രുവരി 16 ന് അമേരിക്കയിൽ റിലീസ് ചെയ്ത 'ബ്ലാക് പാൻതർ'. വാൾട്ട് ഡിസ്‌നി സ്റ്റുഡിയോസ് ആൻഡ് മോഷൻ പിക്‌ചേഴ്‌സ് ആണ് വിതരണക്കാർ.