- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയും ന്യൂസിലാന്റും അടക്കം 15 രാജ്യങ്ങളുടെ തലവൻ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയാണെന്നറിയാമോ...? രാജ്ഞി പടിയിറങ്ങുമ്പോൾ കോമൺവെൽത്ത് തലവനാകാൻ ചാൾസിനെ അനുവദിക്കുമോ എന്ന് ഇന്നറിയാം
ലണ്ടൻ: 53 രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്തിൽ ഭൂരിഭാഗവും മുൻ ബ്രിട്ടീഷ് കോളനികളാണ്. ബ്രിട്ടനിൽ നിന്നും ഇവയെല്ലാം സ്വാതന്ത്ര്യം പ്രാപിച്ച് സ്വതന്ത്രരാജ്യങ്ങളായാണ് നിലകൊള്ളുന്നതെങ്കിലും കാനനഡയും ന്യൂസിലാന്റും അടക്കം ഇക്കൂട്ടത്തിൽ പെട്ട 15 രാജ്യങ്ങളുടെ തലവൻ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയാണെന്ന് എത്ര പേർക്കറിയാം...? പ്രായാധിക്യം മൂലം കോമൺവെൽത്ത് നേതൃസ്ഥാനത്ത് നിന്നും എലിസബത്ത് രാജ്ഞി പടിയിറങ്ങുമ്പോൾ അവരുടെ പിൻഗാമിയായി കോമൺവെൽത്ത് തലവനകാൻ ചാൾസിനെ അനുവദിക്കുമോയെന്ന കാര്യം ഇന്നറിയാമെന്നും റിപ്പോർട്ടുണ്ട്. കോമൺവെൽത്ത് നേതൃസ്ഥാനം പരമ്പരാഗതമായി ലഭിക്കുന്നതല്ലാത്തതിനാൽ ഇത് ചാൾസിന് ലഭിക്കുമെന്ന കാര്യത്തിൽ പൂർണമായും ഉറപ്പില്ലെന്നാണ് സൂചന.കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാർ ഒന്ന് ചേർന്നാണ് കോമൺവെൽത്ത് ഹെഡിനെ തെരഞ്ഞെടുക്കേണ്ടത്.വിൻഡ്സർ കാസിലിൽ വച്ച് കോമൺവെൽത്ത് നേതാക്കന്മാരുടെ വിശ്രമവേളയിൽ ഇതിനെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്. ഈ യോഗത്തിന് ശേഷം എപ്പോഴാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ന
ലണ്ടൻ: 53 രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്തിൽ ഭൂരിഭാഗവും മുൻ ബ്രിട്ടീഷ് കോളനികളാണ്. ബ്രിട്ടനിൽ നിന്നും ഇവയെല്ലാം സ്വാതന്ത്ര്യം പ്രാപിച്ച് സ്വതന്ത്രരാജ്യങ്ങളായാണ് നിലകൊള്ളുന്നതെങ്കിലും കാനനഡയും ന്യൂസിലാന്റും അടക്കം ഇക്കൂട്ടത്തിൽ പെട്ട 15 രാജ്യങ്ങളുടെ തലവൻ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയാണെന്ന് എത്ര പേർക്കറിയാം...? പ്രായാധിക്യം മൂലം കോമൺവെൽത്ത് നേതൃസ്ഥാനത്ത് നിന്നും എലിസബത്ത് രാജ്ഞി പടിയിറങ്ങുമ്പോൾ അവരുടെ പിൻഗാമിയായി കോമൺവെൽത്ത് തലവനകാൻ ചാൾസിനെ അനുവദിക്കുമോയെന്ന കാര്യം ഇന്നറിയാമെന്നും റിപ്പോർട്ടുണ്ട്.
കോമൺവെൽത്ത് നേതൃസ്ഥാനം പരമ്പരാഗതമായി ലഭിക്കുന്നതല്ലാത്തതിനാൽ ഇത് ചാൾസിന് ലഭിക്കുമെന്ന കാര്യത്തിൽ പൂർണമായും ഉറപ്പില്ലെന്നാണ് സൂചന.കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാർ ഒന്ന് ചേർന്നാണ് കോമൺവെൽത്ത് ഹെഡിനെ തെരഞ്ഞെടുക്കേണ്ടത്.വിൻഡ്സർ കാസിലിൽ വച്ച് കോമൺവെൽത്ത് നേതാക്കന്മാരുടെ വിശ്രമവേളയിൽ ഇതിനെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്. ഈ യോഗത്തിന് ശേഷം എപ്പോഴാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടക്കുകയെന്ന കാര്യം വ്യക്തമായിട്ടില്ല.
ന്യൂസിലാന്റ്, കാനഡ എന്നിവയെ പോലുള്ള പ്രധാനമന്ത്രിമാരടക്കമുള്ളവ കോമൺവെൽത്ത് ഹെഡുമാരായിരിക്കണം നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്നാണ് കോമൺവെൽത്ത് സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. വിൻഡ്സർ കാസിലിലെ വിശ്രമവേളയിൽ രാജ്യങ്ങളുടെ നേതാക്കന്മാർ സഹായികളുടെയോ അല്ലെങ്കിൽ ഉപദേകരുടെയോ ഇടപെടലുകളില്ലാതെ തുറന്ന ചർച്ചയിലൂടെ ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോമൺവെൽത്തിലെ എല്ലാ അംഗരാജ്യങ്ങളും ചേർന്ന് ഈ നിർണായകതീരുമാനം ഈ ആഴ്ച അവസാനമെടുക്കുമെന്നാണ് ഇതിനെക്കുറിച്ച് തെരേസമേയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്.