- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിയെണീറ്റപ്പോൾ കിം ഉന്നും സമാധാനപ്രിയൻ... 60 വർഷം നീണ്ട യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നു; അണ്വായുധ പരീക്ഷണങ്ങൾ എല്ലാം സസ്പെന്റ് ചെയ്തു; ഇരു രാജ്യങ്ങൾക്കും ഇടയിൽ ഹോട്ട് ലൈൻ വരുന്നു
ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ കഴിഞ്ഞ ആറ് ദശാബ്ദക്കാലമായി കടുത്ത ശത്രുതയിൽ കഴിയുന്ന രാജ്യങ്ങളാണ്. ഇവ തമ്മിൽ ഇടക്കിടെ പൊട്ടിപ്പുടപ്പെറാറുള്ള ഏറ്റ്മുട്ടലുകളും യുദ്ധങ്ങളും ലോകസമാധാനത്തിന് തന്നെ ഭീഷണിയായി നിലനിൽക്കുന്നുമുണ്ട്.ഉത്തരകൊറിയൻ നേതാവ് കിം ജോൻഗ് ഉൻ സമീപകാലത്ത് അണ്വായുധ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നത് മേഖലയിലെ സംഘർഷം വർധിപ്പിക്കുകയും യുദ്ധഭീഷണി മുമ്പില്ലാത്ത വിധത്തിൽ ശക്തമാവുകയും ചെയ്തിരുന്നു.എന്നാൽ ഒന്ന് ഉറങ്ങിയെണീറ്റപ്പോൾ സമാധാന പ്രിയനായ വിധത്തിലാണ് കിംജോൻഗ് ഉന്നിന് മാനസാന്തരം വന്നിരിക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഉത്തരകൊറിയ നടത്തി വരുന്ന എല്ലാ വിധത്തിലുമുള്ള അണ്വായുധ പരീക്ഷണങ്ങളും അവസാനിപ്പിക്കുന്നുവെന്നാണ് ഉൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ദക്ഷിണ കൊറിയുമായി കഴിഞ്ഞ 60 വർഷങ്ങളായി തുടരുന്ന യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനും ഉൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്രയും കാലം ആശയവിനിമയം പോലുമില്ലാതെ കഴിഞ്ഞിരുന്ന ഇരു കൊറിയകൾക
ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ കഴിഞ്ഞ ആറ് ദശാബ്ദക്കാലമായി കടുത്ത ശത്രുതയിൽ കഴിയുന്ന രാജ്യങ്ങളാണ്. ഇവ തമ്മിൽ ഇടക്കിടെ പൊട്ടിപ്പുടപ്പെറാറുള്ള ഏറ്റ്മുട്ടലുകളും യുദ്ധങ്ങളും ലോകസമാധാനത്തിന് തന്നെ ഭീഷണിയായി നിലനിൽക്കുന്നുമുണ്ട്.ഉത്തരകൊറിയൻ നേതാവ് കിം ജോൻഗ് ഉൻ സമീപകാലത്ത് അണ്വായുധ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നത് മേഖലയിലെ സംഘർഷം വർധിപ്പിക്കുകയും യുദ്ധഭീഷണി മുമ്പില്ലാത്ത വിധത്തിൽ ശക്തമാവുകയും ചെയ്തിരുന്നു.എന്നാൽ ഒന്ന് ഉറങ്ങിയെണീറ്റപ്പോൾ സമാധാന പ്രിയനായ വിധത്തിലാണ് കിംജോൻഗ് ഉന്നിന് മാനസാന്തരം വന്നിരിക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
ഉത്തരകൊറിയ നടത്തി വരുന്ന എല്ലാ വിധത്തിലുമുള്ള അണ്വായുധ പരീക്ഷണങ്ങളും അവസാനിപ്പിക്കുന്നുവെന്നാണ് ഉൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ദക്ഷിണ കൊറിയുമായി കഴിഞ്ഞ 60 വർഷങ്ങളായി തുടരുന്ന യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനും ഉൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്രയും കാലം ആശയവിനിമയം പോലുമില്ലാതെ കഴിഞ്ഞിരുന്ന ഇരു കൊറിയകൾക്കുമിടയിൽ പുതിയ ഹോട്ട്ലൈൻ സംവിധാനം വരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. കൊറിയൻ പ്രശ്നം പരിഹരിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുത്തിടെ നടത്താനൊരുങ്ങുന്ന ചർച്ചയുടെ മുന്നോടിയായിട്ടാണ് അണ്വായുധ പരീക്ഷണങ്ങൾ നിർത്തി വയ്ക്കാൻ ഉത്തരകൊറിയ തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ മിസൈൽ പരീക്ഷണങ്ങളും ന്യൂക്ലിയർ ടെസ്റ്റ്സൈറ്റുകളും തൽക്കാലം അടയ്ക്കാനുള്ള നിർണയാകമായ തീരുമാനം ശനിയാഴ്ചയാണ് ഉൻ എടുത്തിരിക്കുന്നത്.ഉന്നിന്റെ ഈ നീക്കത്തെ സുപ്രധാനമായ പുരോഗതിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.മേയിലോ ജൂണിലോ ആയിരിക്കും ഉന്നും ട്രംപും തമ്മിലുള്ള ചരിത്ര പ്രാധാന്യമേറിയ കൂടിക്കാഴ്ച നടക്കുന്നത്. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജായ്-ഇൻ ഏപ്രിൽ 27ന് ഇരു രാജ്യങ്ങളുടെയും അതിർത്തിയിലുള്ള ഗ്രാമത്തിൽ വച്ച് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഈ വിഷയത്തിൽ അമേരിക്കയുമായും ഉത്തരകൊറിയയുമായും ചർച്ചകൾക്കൊരുങ്ങുകയാണെന്ന കാര്യം ദക്ഷിണ കൊറിയയും ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.കൊറിയൻ യുദ്ധത്തിന് വിരാമമിടുന്നതിനുള്ള ഒരുസമാധാനക്കരാറിൽ ഒപ്പിടുന്നതിനുള്ള ചർച്ചയായിരിക്കുമിതെന്നും ദക്ഷിണ കൊറിയ വിശദീകരിക്കുന്നു. എല്ലാ ആണവപരീക്ഷണങ്ങളിൽ നിന്നും ഉത്തരകൊറിയയെ പിന്തിരിപ്പിക്കാൻ അമേരിക്കയും സഖ്യകക്ഷിയായ ദക്ഷിണ കൊറിയയും കുറച്ച് കാലമായി തുടരുന്ന കടുത്ത ശ്രമങ്ങൾക്ക് ശേഷം നടക്കുന്ന ഈ ചർച്ചകൾ നിർണായകമാണ്.
തങ്ങൾക്ക് സുരക്ഷാ ഉറപ്പ് ലഭിക്കുകയാണെങ്കിൽ എല്ലാ അണ്വായുധങ്ങളും ഉപേക്ഷിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞമാസം കിം ജോൻഗ് ഉൻ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ചുൻഗ്-ഇയുയി-യോൻഗിനോടും മറ്റ് ദക്ഷിണ കൊറിയൻ ഒഫീഷ്യലുകളോടും വ്യക്തമാക്കിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അതിനിടെ കൊറിയൻ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരു കൊറിയകൾക്കുമിടയിൽ പുതിയ ടെലിഫോൺ ഹോട്ട്ലൈൻ ബന്ധം വരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇരുരാജ്യങ്ങളുടെയും തലവന്മാർ അടുത്ത വെള്ളിയാഴ്ച പരസ്പരം കാണാനിരിക്കവയൊണ് ഹോട്ട്ലൈൻ നിലവിൽ വരുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ഈ ലൈനിന്റെ ടെസ്റ്റ്കാൾ പ്യോൻഗ്യാൻഗിനും സിയോളിലെ പ്രസിഡൻഷ്യൽ ബ്ലൂഹൗസിനുമിടയിൽ വിജയകരമായി നടത്തുകയും ചെയ്തിരുന്നു.കിം ജോൻഗ് ഉന്നും മൂൺ ജായ്-ഇന്നും തമ്മിൽ തങ്ങളുടെ കൂടിക്കാഴ്ചക്ക് മുമ്പ് ഈ ലൈനിലൂടെ ആദ്യ സംഭാഷണം നടത്തുമെന്നും പ്രതീക്ഷയുണ്ട്.