- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് രാജ്യങ്ങളുടെ തലവനായ ചാൾസ് രാജകുമാരന്റെ ഉള്ളിലെ വംശീയത ഇനിയും മാറിയിട്ടില്ലേ...? ഇന്ത്യൻ വംശജയായ പെൺകുട്ടിയോട് മാഞ്ചസ്റ്റർ കാരിയാണ് എന്ന് തോന്നുകയേയില്ല എന്ന് പറഞ്ഞത് വിവാദമായി; നിറത്തിന്റെ പേരിലുള്ള അംഗീകാരത്തിനെതിരെ നിലപാടെടുത്ത് എഴുത്തുകാരിയായ യുവതി
കോമൺവെൽത്ത് പീപ്പിൾസ് ഫോറത്തിൽ വച്ച് ചാൾസ് രാജകുമാരൻ ഇന്ത്യൻ വംശജയായ പെൺകുട്ടിയോട് വംശീയത ധ്വനിപ്പിക്കുന്ന വിധത്തിൽ പെരുമാറിയെന്ന വിവാദം കത്തിപ്പടരുന്നു.പരിപാടിയിൽ പങ്കെടുക്കാനെത്തിയ അനിതാ സേതിയോടാണ് ഇവരെ കണ്ടാൽ മാഞ്ചസ്റ്റർകാരിയാണെന്ന് തോന്നുകയേയില്ലെന്ന വിവാദ പരാമർശനം ചാൾസ് നടത്തിയിരിക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളുടെ തലവനായ ചാൾസിന്റെ ഉള്ളിലെ വംശീയത ഇനിയും മാറിയിട്ടില്ലേ എന്ന ചോദ്യമാണ് ഇതോടെ ശക്തമായിരിക്കുന്നത്.ഇതോടെ നിറത്തിന്റെ പേരിലുള്ള അംഗീകാരത്തിനെതിരെ നിലപാടെടുത്ത് എഴുത്തുകാരി കൂടിയായ അനിത രംഗത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും ഗയാനയിലേക്ക് കുടിയേറിയ മുൻഗാമികളുടെ സന്തതികളായ മാതാപിതാക്കളുടെ പുത്രിയാണ് അനിത.തുടർന്ന് തന്റെ കുട്ടിക്കാലത്ത് അവർ ബ്രിട്ടനിലേക്കെത്തുകയായിരുന്നു.കോമൺവെൽത്ത് രാജ്യങ്ങളിലെ അനീതികൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയപരമായ പ്രതീക്ഷ എന്ന വിഷയത്തിലായിരുന്നു ഓപ്പൺ ഫോറം നടന്നിരുന്നത്. ഇതിൽ പങ്കെടുത്ത് ചാൾസിനോട് ചോദ്യം ചോദിക്കുന്നതിനിടയിലാണ് അദ്ദേഹം അനിതയെക്കുറിച്ച് വി
കോമൺവെൽത്ത് പീപ്പിൾസ് ഫോറത്തിൽ വച്ച് ചാൾസ് രാജകുമാരൻ ഇന്ത്യൻ വംശജയായ പെൺകുട്ടിയോട് വംശീയത ധ്വനിപ്പിക്കുന്ന വിധത്തിൽ പെരുമാറിയെന്ന വിവാദം കത്തിപ്പടരുന്നു.പരിപാടിയിൽ പങ്കെടുക്കാനെത്തിയ അനിതാ സേതിയോടാണ് ഇവരെ കണ്ടാൽ മാഞ്ചസ്റ്റർകാരിയാണെന്ന് തോന്നുകയേയില്ലെന്ന വിവാദ പരാമർശനം ചാൾസ് നടത്തിയിരിക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളുടെ തലവനായ ചാൾസിന്റെ ഉള്ളിലെ വംശീയത ഇനിയും മാറിയിട്ടില്ലേ എന്ന ചോദ്യമാണ് ഇതോടെ ശക്തമായിരിക്കുന്നത്.ഇതോടെ നിറത്തിന്റെ പേരിലുള്ള അംഗീകാരത്തിനെതിരെ നിലപാടെടുത്ത് എഴുത്തുകാരി കൂടിയായ അനിത രംഗത്തിറങ്ങിയിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നും ഗയാനയിലേക്ക് കുടിയേറിയ മുൻഗാമികളുടെ സന്തതികളായ മാതാപിതാക്കളുടെ പുത്രിയാണ് അനിത.തുടർന്ന് തന്റെ കുട്ടിക്കാലത്ത് അവർ ബ്രിട്ടനിലേക്കെത്തുകയായിരുന്നു.കോമൺവെൽത്ത് രാജ്യങ്ങളിലെ അനീതികൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയപരമായ പ്രതീക്ഷ എന്ന വിഷയത്തിലായിരുന്നു ഓപ്പൺ ഫോറം നടന്നിരുന്നത്. ഇതിൽ പങ്കെടുത്ത് ചാൾസിനോട് ചോദ്യം ചോദിക്കുന്നതിനിടയിലാണ് അദ്ദേഹം അനിതയെക്കുറിച്ച് വിവാദ പരാമർശം നടത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ കാരിയാകാൻ വെള്ളക്കാരിയാവണം എന്ന ധ്വനി ചാൾസിന്റെ ചോദ്യത്തിലുണ്ടായെന്നതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
53 രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്തിന്റെ പുതിയ നേതാവായി ചാൾസിനെ ഇന്നലെ പ്രസ്തുത രാജ്യങ്ങളിലെ നേതാക്കന്മാർ യോഗം കൂടി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ചാൾസ് അനിതയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. തന്റെ മാതാവ് ഗയാനയിലാണ് ജനിച്ചതെന്ന് താൻ ചാൾസിന്റെ കൈ പിടിച്ച് പറയുകയായിരുന്നുവെന്നും തുടർന്ന് താൻ മാഞ്ചസ്റ്ററിൽ നിന്നാണെന്ന് അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയേകിയപ്പോൾ കണ്ടാൽ അങ്ങനെ തോന്നുകയില്ലെന്ന് അദ്ദേഹം ചിരിച്ച് കൊണ്ട് പറയുകയായിരുന്നുവെന്നുമാണ് അനിത വെളിപ്പെടുത്തുന്നത്.
രാജകുമാരന്റെ പ്രതികരണം കേട്ട് താൻ ഞെട്ടിത്തരിച്ച് പോയെന്നാണ് അനിത വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാൽ ചാൾസ് കോമൺവെൽത്ത് തലവനാകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഈ യുവതി പറയുന്നു. എന്നാൽ ചാൾസ് അടക്കമുള്ളവർ കുടിയേറ്റം , ബ്രിട്ടീഷ് സാമ്രാജ്യത്വം, കോമൺവെൽത്ത്, കൊളോണിയലിസം തുടങ്ങിയവയെക്കുറിച്ച് അത്യാവശ്യമായി ചില ചരിത്രപാഠങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും അനിത അഭിപ്രായപ്പെടുന്നു.
വെളുത്ത നിറത്തിന് പ്രാമുഖ്യമേറുന്ന വൃത്തികെട്ട വംശീയത ഇന്നുംനിർണായക അധികാരസ്ഥാനങ്ങളിൽ അവശേഷിക്കുന്നുവെന്നും അത് മാറേണ്ടിയിരിക്കുന്നുവെന്നും അനിത നിർദേശിക്കുന്നു. തന്റെ പിന്മാഗികൾ ഇന്ത്യയിൽ നിന്നും കരീബിയയിലെ പഞ്ചസാര തോട്ടങ്ങളിലേക്ക് ജോലി ചെയ്യാൻ കുടിയേറിയവരാണെന്നാണ് അനിത പറയുന്നത്.