- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ മാറിടമുള്ള സ്ത്രീകൾക്ക് ഉയർന്ന ഐക്യു; നീണ്ട വിരലുകൾ ഉള്ളവർ കിടപ്പറയിൽ മിടുക്കർ; പുരുഷന്മാർക്ക് ഏറെ പ്രിയം നീണ്ട കൈകളുള്ള സുന്ദരികളെ; ശാരീരികാവയവങ്ങളും വ്യക്തിത്വവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്ന കൗതുകകരമായ ഗവേഷണ ഫലങ്ങൾ ഇങ്ങനെ
നോട്ടിങ്ഹാം: മനുഷ്യരുടെ ശാരീരികാവയവങ്ങളും വ്യക്തിത്വവും, ബുദ്ധിയും, ആരോഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ തന്നെ അത് ഏതുരീതിയിലാണ് നിത്യജീവിതത്തെ ആകർഷകമാക്കുന്നത്? ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു നോട്ടിങ്ഹാം ട്രെന്റ് സർവകലാശാല. കണ്ടുപിടുത്തങ്ങൾ ചിലരെ ചൊടിപ്പിച്ചേക്കാമെങ്കിലും, ശാസ്ത്രപഠനങ്ങൾ നൽകുന്ന സൂചനകൾ കൗതുകകരമാണ്. വലിയ മാറിടങ്ങളുള്ള സ്ത്രീകൾക്ക് ഉയർന്ന ഐക്യു ഉണ്ടാകുമെന്നാണ് ഗവേഷണത്തിൽ പറയുന്നത്. കൃത്യമായി പറഞ്ഞാൽ 10 പോയിന്റ് കൂടുതൽ.മുമ്പ് നടന്ന പല പഠനങ്ങളിലും സമാനമായ നിരീക്ഷണങ്ങൾ വന്നിരുന്നു.നീണ്ട വിരലുകൾ പലർക്കും ഹരമാണ്. എന്നാൽ അത് മാത്രമല്ല, ഉയർന്ന ലൈംഗിക ചോദനയുടെയും സൂചകമാണ് നീണ്ട വിരലുകൾ. നീണ്ട കൈകളാണ് പുരുഷന്മാർക്ക് ഇഷ്ടം. ഇഷ്ടമെന്ന് പറഞ്ഞാൽ അതാണ് അവർക്ക് സെക്‌സിയായി തോന്നുന്നത്. കൗതുകകരമായ മറ്റൊരുകാര്യം നീണ്ട മൂക്കുള്ളവർ കുറച്ചു മാത്രമേ തുമ്മുകയുള്ളുവെന്നതാണ്. നീണ്ട വിരലുകളുള്ള സ്ത്രീകളെ സൂക്ഷിക്കണം ഒന്റാറിയോ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകരാണ് നീണ്ട വിരല
നോട്ടിങ്ഹാം: മനുഷ്യരുടെ ശാരീരികാവയവങ്ങളും വ്യക്തിത്വവും, ബുദ്ധിയും, ആരോഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ തന്നെ അത് ഏതുരീതിയിലാണ് നിത്യജീവിതത്തെ ആകർഷകമാക്കുന്നത്? ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു നോട്ടിങ്ഹാം ട്രെന്റ് സർവകലാശാല. കണ്ടുപിടുത്തങ്ങൾ ചിലരെ ചൊടിപ്പിച്ചേക്കാമെങ്കിലും, ശാസ്ത്രപഠനങ്ങൾ നൽകുന്ന സൂചനകൾ കൗതുകകരമാണ്.
വലിയ മാറിടങ്ങളുള്ള സ്ത്രീകൾക്ക് ഉയർന്ന ഐക്യു ഉണ്ടാകുമെന്നാണ് ഗവേഷണത്തിൽ പറയുന്നത്. കൃത്യമായി പറഞ്ഞാൽ 10 പോയിന്റ് കൂടുതൽ.മുമ്പ് നടന്ന പല പഠനങ്ങളിലും സമാനമായ നിരീക്ഷണങ്ങൾ വന്നിരുന്നു.നീണ്ട വിരലുകൾ പലർക്കും ഹരമാണ്. എന്നാൽ അത് മാത്രമല്ല, ഉയർന്ന ലൈംഗിക ചോദനയുടെയും സൂചകമാണ് നീണ്ട വിരലുകൾ.
നീണ്ട കൈകളാണ് പുരുഷന്മാർക്ക് ഇഷ്ടം. ഇഷ്ടമെന്ന് പറഞ്ഞാൽ അതാണ് അവർക്ക് സെക്‌സിയായി തോന്നുന്നത്. കൗതുകകരമായ മറ്റൊരുകാര്യം നീണ്ട മൂക്കുള്ളവർ കുറച്ചു മാത്രമേ തുമ്മുകയുള്ളുവെന്നതാണ്.
നീണ്ട വിരലുകളുള്ള സ്ത്രീകളെ സൂക്ഷിക്കണം
ഒന്റാറിയോ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകരാണ് നീണ്ട വിരലുള്ള സ്ത്രീകളെ കുറിച്ച് പഠനം നടത്തിയത്.ഗർഭപാത്രത്തിലായിരിക്കെ കുഞ്ഞിന്റെ വിരലുകളുടെ നീളം നിർണയിക്കാനുള്ള ജോലി ടെസ്‌റ്റോസ്‌ററിറോണാണ്. ഇതേ ഹോർമോണാണ് ലൈംഗിക ചോദനയുടെയും ഉറവിടം.നീണ്ട വിരലുകാരായ സ്ത്രീകൾ വേലി ചാട്ടക്കാരാകുമെന്നാണ് മക്മാസ്റ്റർ സർവകലാശാല ഗവേഷകരുടെ അഭിപ്രായം.വിരലുകൾക്ക് നീളം കുറവായാൽ ലൈംഗിക ചോദന കുറയും എന്നൊന്നും ആരും ധരിക്കേണ്ടതുമില്ല.നീണ്ട മോതിര വിരലുകൾ ഉള്ളവർക്ക് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാനുള്ള ശേഷിയുണ്ടാകുമെന്നും പഠനത്തിൽ പറയുന്നു.
വലിയ മാറിടങ്ങളും ഉയർന്ന ഐക്യുവും
ഷിക്കാഗോ സർവകലാശാലയിലെ ഗവേഷകരാണ് ഈ വിഷയത്തിൽ താൽപര്യം കാട്ടിയത്.വലിയ മാറിടങ്ങൾ ഉള്ള ടൈറ ബാങ്ക്‌സിനെ പോലുള്ളവർക്ക് ഐക്യു ടെസ്റ്റിൽ 10 പോയിന്റിൽ കൂടുതൽ ലഭിച്ചതാണ് ഇതിനൊരു ഉദാഹരണമായി കാട്ടുന്നത്.ഉയർന്ന ഹോർമോൺ ലെവലാണ് മാറിടങ്ങളുടെ വലിപ്പം കൂട്ടുന്നത്. ഇതുതന്നെയാണ് ഉയർന്ന ബുദ്ധിക്ക് പിന്നിലുമെന്ന് ഗവേഷകർ പറയുന്നു.
വലിയ മൂക്കും കുറഞ്ഞ തുമ്മലും
വലിയ മൂക്കുകളുള്ളവർക്ക് സന്തോഷിക്കാം. എന്തെന്നാൽ, അവർക്ക് കുറച്ചുതുമ്മിയാൽ മതി. ജലദോഷം വരുമ്പോഴും അല്ലാത്തപ്പോഴും.കാരണം ഏഴുശതമാനത്തോളം അണുക്കൾ കുറച്ചുമാത്രമാണ് ഉള്ളിൽ കടക്കുക.ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു.
നീണ്ട കൈകൾ സെക്‌സി
സിഡിനിയിലെ ന്യൂസൗത്ത് വെയിൽ്‌സ് സർവകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്. നീണ്ട കൈകളുള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണ്. അത് വളരെ സെക്‌സിയായി അവർക്ക് തോന്നുന്നു.എന്നാൽ, ഇതിന് എന്താണ് പ്ര്‌ത്യേകിച്ച് കാരണമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടില്ല.
എന്നാൽ, പഠനഫലങ്ങളെല്ലാം ഏകപക്ഷീയമാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.ശുദ്ധ അസംബന്ധമെന്ന് വിമർശകരും പറയുന്നു.