- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ബ്രിട്ടീഷുകാർ ആഘോഷമാക്കുന്നത് പിപ്പയുടെ ഗർഭം; കേയ്റ്റ് രാജകുമാരിയുടെ സഹോദരി മൂന്നുമാസം ഗർഭിണിയെന്ന് സ്ഥിരീകരിച്ച് ദമ്പതികൾ; അമ്മായിയപ്പൻ പീഡന കേസിൽ പെട്ട് നിൽക്കവെ സന്തോഷവാർത്ത ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
ലണ്ടൻ: കേയ്റ്റ് രാജകുമാരിക്കൊപ്പം എന്നും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന വ്യക്തിയാണ് സഹോദരി പിപ്പ മിഡിൽടണും.വില്ല്യമും കേയ്റ്റും വിവാഹിതരായപ്പോൾ ലോകത്തിന്റെ മുഴുവൻ കണ്ണ് പോയത് മിന്നു കെട്ടലിൽ ആയിരുന്നില്ല. പ്രതിശ്രുത വധുവിനെ ആനയിക്കാൻ വെള്ള വസ്ത്രം അണിഞ്ഞെത്തിയ കേറ്റിന്റെ സഹോദരി പിപ്പ മിഡിൽടണിന്റെ മേൽ ആയിരുന്നു. കേറ്റിനേക്കാൾ സുന്ദരി ആയതുകൊണ്ടായിരുന്നില്ല അത്. മറിച്ച് ലോകത്തെ ഏറ്റവും ലക്ഷണം ഒത്ത നിതംബം ഉള്ള സ്ത്രീ എന്ന നിലയിൽ ആയിരുന്നു. തുടർന്ന് പിപ്പ മോഡലിംഗിൽ നിതംബ മഹാത്മ്യം വിറ്റു പണം ഉണ്ടാക്കുകയും സൂപ്പർ സ്റ്റാർ ആവുകയും ചെയ്തിരുന്നു. പിപ്പയുടെ വിവാഹത്തിന് വൻ വാർത്താപ്രാധാന്യമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതായ പിപ്പ മുന്ന് മാസം ഗർഭിണിയാണെന്ന വാർത്തയും അതിവേഗത്തിലാണ് പടരുന്നത്. ഗർഭ വിവരം പിപ്പയും ഭർത്താവ് ജെയിംസ് മാത്യൂസും ചേർന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വരുന്ന ഒക്ടോബറിലായിരിക്കും ഇവരുടെ ആദ്യത്തെ കൺമണി പിറക്കുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ സ്‌കാനിംഗിൽ ഗർഭം മൂന്ന് മാസം തികഞ്ഞുവെ
ലണ്ടൻ: കേയ്റ്റ് രാജകുമാരിക്കൊപ്പം എന്നും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന വ്യക്തിയാണ് സഹോദരി പിപ്പ മിഡിൽടണും.വില്ല്യമും കേയ്റ്റും വിവാഹിതരായപ്പോൾ ലോകത്തിന്റെ മുഴുവൻ കണ്ണ് പോയത് മിന്നു കെട്ടലിൽ ആയിരുന്നില്ല. പ്രതിശ്രുത വധുവിനെ ആനയിക്കാൻ വെള്ള വസ്ത്രം അണിഞ്ഞെത്തിയ കേറ്റിന്റെ സഹോദരി പിപ്പ മിഡിൽടണിന്റെ മേൽ ആയിരുന്നു. കേറ്റിനേക്കാൾ സുന്ദരി ആയതുകൊണ്ടായിരുന്നില്ല അത്. മറിച്ച് ലോകത്തെ ഏറ്റവും ലക്ഷണം ഒത്ത നിതംബം ഉള്ള സ്ത്രീ എന്ന നിലയിൽ ആയിരുന്നു. തുടർന്ന് പിപ്പ മോഡലിംഗിൽ നിതംബ മഹാത്മ്യം വിറ്റു പണം ഉണ്ടാക്കുകയും സൂപ്പർ സ്റ്റാർ ആവുകയും ചെയ്തിരുന്നു.
പിപ്പയുടെ വിവാഹത്തിന് വൻ വാർത്താപ്രാധാന്യമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതായ പിപ്പ മുന്ന് മാസം ഗർഭിണിയാണെന്ന വാർത്തയും അതിവേഗത്തിലാണ് പടരുന്നത്. ഗർഭ വിവരം പിപ്പയും ഭർത്താവ് ജെയിംസ് മാത്യൂസും ചേർന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വരുന്ന ഒക്ടോബറിലായിരിക്കും ഇവരുടെ ആദ്യത്തെ കൺമണി പിറക്കുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ സ്‌കാനിംഗിൽ ഗർഭം മൂന്ന് മാസം തികഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ വിവരം പുറത്ത് വിട്ടിരിക്കുന്നത്.പിപ്പയുടെ അമ്മായിഅപ്പനായ ഡേവിഡ് മാത്യൂസ് പീഡന കേസിൽ അകപ്പെട്ട് കുടുംബത്തിന് ചീത്തപ്പേരുണ്ടായിരിക്കുന്ന അവസരത്തിലാണ് അതിന് അൽപം ആശ്വാസമേകിക്കൊണ്ട് ഗർഭത്തിന്റെ സന്തോഷ വാർത്തയെത്തിയിരിക്കുന്നത്.
സഹോദരി ഗർഭിണിയാണന്ന വാർത്ത കേട്ട് കേയ്റ്റ് കൂടുതൽ സന്തോഷമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. കേയ്റ്റ് തന്റെ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന സമയമാണിത്. കഴിഞ്ഞ വർഷം മേയിലായിരുന്നു പിപ്പയും ജെയിംസും വിവാഹിതരായിരുന്നത്. പിപ്പയുടെ കുടുംബവീട്ടിൽ നിന്നും ഏഴ് മൈൽസ് അകലത്തുള്ള ബെർക് ഷെയറിലെ ഈഗിൾഫീൽഡിലെ സെന്റ് മാർക്സ് ചർച്ചിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.ഗർഭം സ്ഥിരീകരിച്ചതിന്റെ ആഹ്ലാദം വെളിപ്പെടുത്തുന്ന വിധത്തിൽ പിപ്പ ഫിറ്റഡ് ഗുയിപുരെ ലേസ് ഗൗൺ ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. അവരുടെ ആകാരവടിവ് വ്യക്തമാക്കുന്ന വസ്ത്രമാണിത്.
സിറ്റി ഹെഡ്ജ് ഫണ്ട് ഏഡൻ റോക്ക് കാപിറ്റൽ മാനേജ്‌മെന്റ് ആരംഭിച്ചാണ് ജെയിംസ് തന്റെ ബിസിനസ് ആരംഭിച്ചത്. റേസിങ് ഡ്രൈവർ എന്ന നിലയിലും അദ്ദേഹം തിളങ്ങിയിരുന്നു. തന്റെ 18ാം വയസിൽ അദ്ദേഹം ബ്രിട്ടീഷ്, യൂറോപ്യന് ഫോർമുല റിനോൾട്ട് ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.41കാരനായ ജെയിംസ് വിനയാന്വിതനാണ്.വിജയങ്ങൾക്കിടയിലും ജെയിംസിന്റെ കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരനായ മൈക്കൽ തന്റെ 23ാം വയസിൽ മരിച്ചിരുന്നു.
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷുകാരൻ എന്ന ബഹുമതി നേടി മണിക്കൂറുകൾക്കകമായിരുന്നു ഇദ്ദേഹം 1999 മേയിൽ മരിച്ചത്.ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടുകിട്ടിയിരുന്നില്ല. തുടർന്ന് കുടുംബം അദ്ദേഹത്തിന്റെ പേരിൽ മൈക്കൽ മാത്യൂസ് ഫൗണ്ടേഷൻ രൂപീകരിച്ചിരുന്നു.നേപ്പാൾ, തായ്‌ലാൻഡ്, ആഫ്രിക്ക എന്നിവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സഹായം നൽകുന്ന സംഘടനയാണിത്. ജെയിംസിന്റെ മറ്റൊരു സഹോദരനായ സ്‌പെൻസർ ടിവി റിയാലിറ്റി ഷോയിൽ തിളങ്ങിയ താരമാണ്.