- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജഭക്തർക്ക് ഇപ്പോൾ കേയ്റ്റിനെ വേണ്ടാതായി; ഓരോ ദിവസവും മേഗനെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ; ഓസ്ട്രേലിയൻ പ്രധാനമന്ത്രി ലണ്ടനിൽ നൽകിയ വിരുന്നിലെത്തിയ പച്ചയുടുപ്പ് ധരിച്ച സുന്ദരിയായ പ്രതിശ്രുത വധുവിനെക്കുറിച്ചെഴുതി മതിയാവാതെ ടാബ്ലോയ്ഡുകൾ
ലണ്ടൻ: കഴിഞ്ഞ കുറച്ച് കാലമായി വില്യം രാജകുമാരന്റെ ഭാര്യ കേയ്റ്റ് രാജകുമാരിയായിരുന്നു ബ്രിട്ടീഷ് രാജഭക്തരുടെ ആരാധനാപാത്രം. ദിനം പ്രതിയെന്നോണം അവർ വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. എന്നാൽ ഹാരിയുടെ വിവാഹം മേഗൻ മാർകിളുമായി നിശ്ചയിച്ചത് മുതൽ കേയ്റ്റിന്റെ സ്ഥാനം പതുക്കെ പതുക്കെ അഭിനേത്രി കൂടിയായ മേഗൻ കവർന്നെടുക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ രാജഭക്തർക്ക് ഇപ്പോൾ കേയ്റ്റിനെ വേണ്ടായിരിക്കുന്നുവെന്നതാണ് വസ്തുത. അതേ സമയം ഇപ്പോൾ മേഗനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിൽ നിറയുന്നുമുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകോളം ടേൺബുൾ ലണ്ടനിൽ നൽകിയ വിരുന്നിന് ഹാരിക്കൊപ്പമെത്തിയ മേഗൻ മനോഹരമായ പച്ച വസ്ത്രത്തിലായിരുന്നു തിളങ്ങിയിരുന്നത്. സെൽഫ് പോട്രയിറ്റിൽ നിന്നുമുള്ള 300 പൗണ്ട് വില വരുന്ന വസ്ത്രമാണ് മേഗൻ ഈ അവസരത്തിൽ ധരിച്ചത്.ഇതിന് പുറമെ ബ്ലാക്ക് മനോളോ ബ്ലാഹ്നിക്ക് ഹീലുകളും അലക്സാണ്ടർ മാക് ക്യൂനിൽ നിന്നുമുള്ള ബ്ലാക്ക ബ്ലേസറും മേഗൻ ധരി
ലണ്ടൻ: കഴിഞ്ഞ കുറച്ച് കാലമായി വില്യം രാജകുമാരന്റെ ഭാര്യ കേയ്റ്റ് രാജകുമാരിയായിരുന്നു ബ്രിട്ടീഷ് രാജഭക്തരുടെ ആരാധനാപാത്രം. ദിനം പ്രതിയെന്നോണം അവർ വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. എന്നാൽ ഹാരിയുടെ വിവാഹം മേഗൻ മാർകിളുമായി നിശ്ചയിച്ചത് മുതൽ കേയ്റ്റിന്റെ സ്ഥാനം പതുക്കെ പതുക്കെ അഭിനേത്രി കൂടിയായ മേഗൻ കവർന്നെടുക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ രാജഭക്തർക്ക് ഇപ്പോൾ കേയ്റ്റിനെ വേണ്ടായിരിക്കുന്നുവെന്നതാണ് വസ്തുത.
അതേ സമയം ഇപ്പോൾ മേഗനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിൽ നിറയുന്നുമുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകോളം ടേൺബുൾ ലണ്ടനിൽ നൽകിയ വിരുന്നിന് ഹാരിക്കൊപ്പമെത്തിയ മേഗൻ മനോഹരമായ പച്ച വസ്ത്രത്തിലായിരുന്നു തിളങ്ങിയിരുന്നത്. സെൽഫ് പോട്രയിറ്റിൽ നിന്നുമുള്ള 300 പൗണ്ട് വില വരുന്ന വസ്ത്രമാണ് മേഗൻ ഈ അവസരത്തിൽ ധരിച്ചത്.ഇതിന് പുറമെ ബ്ലാക്ക് മനോളോ ബ്ലാഹ്നിക്ക് ഹീലുകളും അലക്സാണ്ടർ മാക് ക്യൂനിൽ നിന്നുമുള്ള ബ്ലാക്ക ബ്ലേസറും മേഗൻ ധരിച്ചിരുന്നു.ഈ വേഷത്തിൽ അതീവ സുന്ദരിയായ ഹാരിയുടെ പ്രതിശ്രുതവധുവിനെക്കുറിച്ച് എത്രയെഴുതിയിട്ടും ടാബ്ലോയ്ഡുകൾക്ക് മതിയായിട്ടില്ല.
യുദ്ധത്തിൽ പരുക്കേറ്റ പട്ടാളക്കാർക്ക് വേണ്ടി നടത്തുന്ന ഗെയിംസിന് മുന്നോടിയായിട്ടായിരുന്നു ഈ വിരുന്ന് സംഘടിപ്പിച്ചിരുന്നത്.അടുത്ത മാസം വിൻസ്റ്റർ കാസിലിൽ വച്ച് വിവാഹിതരാകാൻ പോകുന്ന ദമ്പതികൾക്ക് ടേൺബുളും ഭാര്യ ലൂസിയും ഹൃദ്യമായ സ്വീകരണമാണേകിയിരുന്നത്. ഇവർക്കൊപ്പം ടേൺബുളും ഭാര്യയും നടന്ന് നീങ്ങുന്ന ഫൂട്ടേജുകൾ പുറത്ത് വന്നിരുന്നു. ഇതിൽ പച്ച വസ്ത്രമണിഞ്ഞ് തികഞ്ഞ ആവേശത്തോടെ ഹാരിക്കൊപ്പം നടന്ന് നീങ്ങുന്ന മേഗനെ കാണാം. റിസപ്ഷനിടെ ഗെയിമിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ രാജകീയ ദമ്പതിമാർ ടേൺബുളിൽ നിന്നും ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി യുകെയിലെയും ഓസ്ട്രേലിയയിലെയും സേനകളിലുള്ള ശ്രദ്ധേമായ സേവനം കാഴ്ചവച്ചവരെ സ്വീകരിക്കുന്നുമുണ്ട്.ഈ ടൂർണമെന്റിന് മേൽനോട്ടം നടത്തുന്ന ഇൻവിക്ടസ് ഗെയിംസ് ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ് ഹാരി. ഇതിൽ പങ്കെടുക്കുന്നതിനായി ഹാരിയുംമേഗനും ഓസ്ട്രേലിയയിലേക്ക് പോവുകയും ചെയ്യും. സൈന്യത്തിൽ നിലവിലുള്ളവുരം പരുക്കേറ്റ് കഴിയുന്നവരുമായ പട്ടാളക്കാർക്കുള്ള ഏക ഇന്റർനാഷണൽ സ്പോർടിങ് ഇവന്റാണ് ഇൻവിക്ടസ് ഗെയിംസ്.ഏതായാലും ഇപ്രാവശ്യത്തെ ഇവന്റിൽ ഹാരിക്കൊപ്പം മേഗനും സജീവമായി രംഗത്തുണ്ടാകുമെന്നാണ് സൂചന.