- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ലണ്ടൻ മാരത്തോണിൽ തളർന്ന് വീണത് നിരവധി പേർ; ഓട്ടം കഴിഞ്ഞിട്ടും വെള്ളം കിട്ടാതെ വന്നപ്പോൾ പൊട്ടിത്തെറിച്ച് മോ ഫാറാ;താപനില 23 ഡിഗ്രിയിലെത്തിയപ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടം; എന്നിട്ടും ഒഴുകിയെത്തിയത് ആയിരങ്ങൾ
ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാരത്തോണായ ലണ്ടൻ മാരത്തോണിന്റെ 38ാമത് എഡിഷനിൽ കടുത്ത ഊഷ്മാവ് വൻ പ്രശ്നങ്ങളുണ്ടാക്കി.അസഹനീയമായ ചൂടിൽ ഓടാനിറങ്ങിയ നിരവധി പേരാണ് മാരത്തോണിനിടെ തളർന്ന് വീണിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവുംചൂടേറിയ ലണ്ടൻ മാരത്തോണായിരുന്നു ഇത്. ഇന്നലെ നടന്ന മത്സരത്തിൽ പുരുഷന്മാരുടെ എലൈറ്റ് റേസിൽ സർ മോ ഫാറാ ബ്രിട്ടീഷ് മാരത്തോൺ റെക്കോർഡ് ഭേദിച്ച പ്രകടനം കാഴ്ച വച്ചുവെങ്കിലും ഓട്ടം കഴിഞ്ഞിട്ടും തനിക്ക് കുടിവെള്ളം കിട്ടാതെ വന്നപ്പോൾ അദ്ദേഹം ശക്തമായി പൊട്ടിത്തെറിച്ചിരുന്നു. താപനില 23 ഡിഗ്രിയിലെത്തിയപ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയത് നിരവധി പേരാണ്. വേണ്ടത്ര വെള്ളം വിതരണം ചെയ്യുന്നതിൽ സംഘാടകരുടെ ഭാഗത്ത് നിന്നും പിഴവുകളുണ്ടാവുകയും ചെയ്തിരുന്നു. എന്നിട്ടും മത്സരം കാണാനും അതിൽ പങ്കെടുക്കാനും ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു.പലരും മാരത്തോണിൽ ലക്ഷ്യം കണ്ടിരുന്നുവെങ്കിലും അപ്പോഴേക്കും ആവശ്യത്തിന് വെള്ളം കിട്ടാതെയും കടുത്ത ചൂടിൽ ക്ഷീണിച്ചും തളർന്ന് വീഴുകയായിരുന്നു.ചിലരാകട്ടെ ഫാ
ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാരത്തോണായ ലണ്ടൻ മാരത്തോണിന്റെ 38ാമത് എഡിഷനിൽ കടുത്ത ഊഷ്മാവ് വൻ പ്രശ്നങ്ങളുണ്ടാക്കി.അസഹനീയമായ ചൂടിൽ ഓടാനിറങ്ങിയ നിരവധി പേരാണ് മാരത്തോണിനിടെ തളർന്ന് വീണിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവുംചൂടേറിയ ലണ്ടൻ മാരത്തോണായിരുന്നു ഇത്. ഇന്നലെ നടന്ന മത്സരത്തിൽ പുരുഷന്മാരുടെ എലൈറ്റ് റേസിൽ സർ മോ ഫാറാ ബ്രിട്ടീഷ് മാരത്തോൺ റെക്കോർഡ് ഭേദിച്ച പ്രകടനം കാഴ്ച വച്ചുവെങ്കിലും ഓട്ടം കഴിഞ്ഞിട്ടും തനിക്ക് കുടിവെള്ളം കിട്ടാതെ വന്നപ്പോൾ അദ്ദേഹം ശക്തമായി പൊട്ടിത്തെറിച്ചിരുന്നു.
താപനില 23 ഡിഗ്രിയിലെത്തിയപ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയത് നിരവധി പേരാണ്. വേണ്ടത്ര വെള്ളം വിതരണം ചെയ്യുന്നതിൽ സംഘാടകരുടെ ഭാഗത്ത് നിന്നും പിഴവുകളുണ്ടാവുകയും ചെയ്തിരുന്നു. എന്നിട്ടും മത്സരം കാണാനും അതിൽ പങ്കെടുക്കാനും ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു.പലരും മാരത്തോണിൽ ലക്ഷ്യം കണ്ടിരുന്നുവെങ്കിലും അപ്പോഴേക്കും ആവശ്യത്തിന് വെള്ളം കിട്ടാതെയും കടുത്ത ചൂടിൽ ക്ഷീണിച്ചും തളർന്ന് വീഴുകയായിരുന്നു.ചിലരാകട്ടെ ഫാനുകൾക്ക് മുന്നിൽ കിതപ്പോടെ നിന്ന് ശരീരം തണുപ്പിക്കുന്നതും കാണാമായിരുന്നു.
ഇന്നലെ ചൂട് 23.2 ഡിഗ്രിയായി ഉയർന്നിരുന്നുവെന്നാണ് മെറ്റ് ഓഫീസ് വെളിപ്പെടുത്തുന്നത്.1996ലെ മാരത്തോൺ സമയത്തുണ്ടായിരുന്ന ചൂടായ 22.7 ഡിഗ്രി സെൽഷ്യസിനെയാണിത് മറികടന്നിരിക്കുന്നത്. കടുത്ത ചൂട് പരിഗണിച്ച് ഓട്ടക്കാർക്ക് വെള്ളം നൽകുന്നതിനായി മൊബൈൽ വാട്ടർ സ്റ്റേഷനുകൾ സജ്ജമാക്കിയിരുന്നുവെങ്കിലും അത് ആവശ്യത്തിന് വെള്ളമെത്തിക്കാൻ പര്യാപ്തമാകാത്തതിനെ തുടർന്നാണ് പ്രതിസന്ധി വർധിച്ചത്. കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടുന്നതിനായി മാരത്തോണിൽ പങ്കെടുക്കാനെത്തുന്നവർ ഫാൻസി ഡ്രസ് കോസ്റ്റിയൂമുകൾ ഒഴിവാക്കണമെന്ന് സംഘാടകർ മത്സരാർത്ഥികളോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും പലരും അത് അവഗണിച്ചിരുന്നു.അത്തരക്കാർക്ക് ചൂട് കാരണമുള്ള ബുദ്ധിമുട്ടുകളേറെ അനുഭവിക്കേണ്ടി വരുകയും ചെയ്തിരുന്നു.
മാരത്തോണിൽ പങ്കെടുക്കാനെത്തിയവർക്ക് നാലര ലിറ്റർ തോതിൽ വെള്ളമായിരുന്നു വിതരണം ചെയ്തിരുന്നത്. രണ്ട് ഡ്രിങ്ക് സ്റ്റേഷനുകളിൽ വെള്ളം ലഭിക്കാത്തതിനെ തുടർന്നായിരുന്നു മോ ഫാറാ ക്രുദ്ധനായത്. സ്ത്രീകളുടെ മത്സരത്തിൽ വിവിയൻ ചെറുയോട്ടാണ് മുന്നിലെത്തിയത്. എട്ടാംസ്ഥാനത്തെത്തിയ ആദ്യ ബ്രിട്ടീഷുകാരിയെന്ന റെക്കോർഡ് ലില്ലി പാർട്രിഡ്ജും നേടിയെടുത്തിരുന്നു.
പുരു,ന്മാരുടെ വീൽചെയർ റേസിൽ ബ്രിട്ടന്റെ ഡേവിഡ് വെയിർ എട്ടാം പ്രാവശ്യവും ഒന്നാംസ്ഥാനത്തെത്തിച്ചേർന്നു. സ്വിറ്റ്സർലണ്ടിന്റെ മാർസർ ഹഗിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഡേവിഡ് ഒന്നാമതെത്തിയത്.യുഎസിന്റെ ഡാനിയേൽ റോമാൻചുക്കിനാണ് ഈ വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.