രാജ്യത്തെ പരമോന്നത ന്യായാധിപനെ കുറ്റവിചാരണ ചെയ്യാൻ കോൺഗ്രസ്സ് നടത്തുന്ന നെറികെട്ട ശ്രമങ്ങൾ എന്തിനുവേണ്ടിയെന്നു പരിശോധിക്കേണ്ട സമയം അതിക്രമിച്ചു!

കോൺഗ്രസ്സ് ഉന്നയിച്ചിരിക്കുന്ന കാരണങ്ങൾ ഒന്നും തന്നെ ചീഫ് ജസ്റ്റിസിനെ വിചാരണ ചെയ്യാൻ പര്യാപതമല്ലന്ന് രാജ്യത്തെ ഉന്നതരായ നിയമ വിദഗ്ദ്ധർ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. കോൺഗ്രസ്സിന്റെ ഉന്നത നേതാവും രാജ്യത്തെ മുതിർന്ന അഭിഭാഷകനുമായ മനു അഭിഷേക് സിങ്വി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, കോൺഗ്രസ്സ് ഭരണകാലത്തെ നിയമ മന്ത്രിമാരിയായിരുന്ന സൽമാൻ ഖുർഷിദ്, അശ്വനി കുമാർ, ധനമന്ത്രി ആയിരുന്ന പ്രമുഖ അഭിഭാഷകൻ പി ചിദംബരം തുടങ്ങിയവരും കോൺഗ്രസ്സിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നതും നമ്മൾ വിലയിരുത്തുക!

ചീഫ് ജസ്റ്റിസിനെതിരെ, പരാതിയുമായി പത്ര സമ്മേളനം നടത്തിയ നാലു ജഡ്ജിമാരിൽ പ്രമുഖനായ ചലമേശ്വർ പോലും, ന്യായാധിപനെ കുറ്റവിചാരണ ചെയ്യന്നതിനോട് യോജിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്! രാജ്യത്തെ പരമോന്നത നീതി പീഠത്തെ രാജ്യത്തും, രാജ്യാന്തര തലത്തിലും അവഹേളിക്കുന്ന നിലയിലേക്ക് കോൺഗ്രസ്സ് എത്തിയതിനു പിന്നിലെ രാഷ്ട്രീയ നെറികേട് പരിശോധിച്ചാൽ, ചെന്നെത്തുക വിവാദമായ 'ബാബ്‌റി മസ്ജിദ്' കേസ്സിലേക്കായിരിക്കും എന്നതിൽ തർക്കമില്ല!

2019 ൽ വരാനിരിക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രസ്തുത കേസിന്റെ തുടർ വാദം സുപ്രീം കോടതി കേട്ടാൽ മതിയെന്ന, കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ, ബാബ്‌റി മസ്ജിദ് കേസിലെ ഒരു കക്ഷിയായ സുന്നി വഖഫ് ബോർഡിനുവേണ്ടി, 2017 ഡിസംബറിൽ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബഞ്ചിനു മുൻപാകെ ഘോര ഘോരം നടത്തിയ വാദം തള്ളിപ്പോയത്, കോൺഗ്രസ്സിനെ ചൊടിപ്പിച്ചു! ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് കേസുമായി മുൻപോട്ടു പോയി, ഇനി അടുത്ത വാദം വരുന്ന ജൂലായിൽ നടക്കും, ഒരു പക്ഷെ ഒരു വിധിയും പ്രതീക്ഷിക്കാം! അങ്ങനെ എന്നന്നേക്കുമായി ബാബ്‌റി മസ്ജിദ് തർക്കം അവസാനിച്ചാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടുന്ന സ്വീകാര്യത, കോൺഗ്രസ്സിന്, എന്നന്നേക്കുമായി തിരിച്ചടിയാകും എന്ന യാഥാർഥ്യം അവരെ ഭയപ്പെടുത്തുന്നു ആയതിനാൽ ബാബ്‌റി മസ്ജിദ് എന്നും ഒരു തർക്കമായി നില നിർത്തേണ്ടത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ ആവശ്യമാണ്. ആ സ്ഥിതിക്ക് ജസ്റ്റിസ് ദീപക് മിശ്രയെ ഒഴിവാക്കുക! എന്ന ഗൂഢ പദ്ധതിയാണ് ഇപ്പോൾ നടക്കുന്ന ഈ കുറ്റ വിചാരണയുടെ ലക്ഷ്യം

പാർലിമെന്റിൽ ഇരു സഭകളിലും ഭുരിപക്ഷമുണ്ടങ്കിൽ ചീഫ് ജസ്റ്റിസിനെതിരെ അവിശ്വാസം രേഖപ്പെടുത്തി പുറത്താക്കാൻ സാധിക്കും അതിനുള്ള അംഗബലം ഇല്ലാത്തപക്ഷം കുറഞ്ഞത് 50 എംപിമാരുടെ പിന്തുണ ഉണ്ടങ്കിൽ രാജ്യസഭാ അധ്യക്ഷന് പരാതി കൊടുക്കാം. പരാതി സ്വീകരിക്കുന്ന പക്ഷം മുന്ന് നിയമജ്ഞന്മാർ ഉൾപ്പെടുന്ന ഒരു കമ്മറ്റിയെ അന്വേഷണത്തിന് നിയോഗിക്കും! അന്വേഷണത്തിന്റെ ഫലം എന്തായാലും സ്വാഭാവികമായും അന്വേഷണ കാലത്ത് വിചാരണ നേരിടുന്ന, ജസ്റ്റിസ്, വാദങ്ങൾ കേൾക്കുന്നതിൽ നിന്നും മാറി നിൽക്കേണ്ടി വരും! അങ്ങനെ സംഭവിച്ചാൽ സ്വാഭാവികമായും കേസിന്റെ അന്തിമ വാദം നടക്കേണ്ട ജൂലായ് കടന്നു കിട്ടും കേസ് അനന്തമായി നീളും. അങ്ങനെ ഉണ്ടായാൽ ഇനി വരുന്ന ജസ്റ്റിസുമാർക്കും ഇതൊരു അപ്രഖ്യാപിത താക്കീതായിരിക്കും! എന്നതിൽ സംശയമില്ല.

ജാട്ട് കലാപം, കർഷക കലാപം, ആന്ധ്രപ്രദേശിന് പ്രത്യേക പദവി, ദളിത് ലാപം, ഒടുവിൽ കേംബ്രിഡ്ജ് അനാലിറ്റിക്കയുമായി കുട്ടുപിടിച്ച് കത്വാ വിവാദം അന്തരാഷ്ട്ര വൽക്കരിച്ച് രാജ്യത്ത് വിഘടനം ഉണ്ടാക്കി ഭരണം പിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സ്, ജനാധിപത്യത്തിന്റെ സർവ മര്യാദകളും ലംഘിക്കുന്നു എന്ന് കാണേണ്ടിയിരിക്കുന്നു!

അടിയന്തരാവസ്ഥ്ക്കു ശേഷം അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധി, രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു വൻ ഭൂരിപക്ഷത്തിൽ ജനാധിപത്യ മാർഗത്തിലൂടെ തിരികെ അധികാരത്തിൽ വന്ന ചരിത്രം മറന്നു പോയ, ഇന്നത്തെ കോൺഗ്രസ്സ്, കുൽസിത ശ്രമങ്ങളിലൂടെ അധികാരം തിരികെ പിടിക്കാൻ നടത്തുന്ന രാഷ്ട്രീയ നെറികേടുകൾ പൊതു സമൂഹ വിലയിരുത്തട്ടെ!