- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവശേഷം ആശുപത്രി വിട്ടത് ചുവന്ന ജെന്നി പാഖാം വസ്ത്രം ധരിച്ച്; ഹാരിക്ക് ജന്മം നൽകി ഡയാന പുറത്തിറങ്ങിയത് ഓർമിപ്പിച്ച് കെയ്റ്റ്
മൂന്നാമത്തെ കുട്ടിയെ പ്രസവിച്ച് മണിക്കൂറുകൾക്കകം കുട്ടിയെ കൈയിലെടുത്ത് ഭർത്താവ് വില്യം രാജകുമാരനൊപ്പം കെയ്റ്റ് രാജകുമാരി സെന്റ് മേരീസ് ആശുപത്രിയുടെ പടവുകളിലെത്തിയത് കത്തിജ്വലിക്കുന്ന സൗന്ദര്യത്തോടെയാണ്. തന്റെ മുൻ പ്രസവങ്ങൾക്കുശേഷവും കൊട്ടാരത്തിലേക്ക് മടങ്ങിയപ്പോൾ അണിഞ്ഞതുപോലെ, ജെന്നി പാഖാം ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇക്കുറിയും കെയ്റ്റ് തിരഞ്ഞെടുത്തത്. മുട്ടോളമെത്തുന്ന വെള്ള ലേസ് കോളറുള്ള ചുവന്ന ഉടുപ്പണിഞ്ഞതോടെ, അവർ കൂടുതൽ സുന്ദരിയായി മാറുകയും ചെയ്തു. ബ്രിട്ടീഷ് ഫാഷൻ പ്രേമികൾക്ക് എന്നും ആവേശം പകരുന്നയാളാണ് കെയ്റ്റ്. പൊതുവേദികളിൽ അണിയാനുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ തികഞ്ഞ ശ്രദ്ധാലുവുമാണ് അവർ. 2013-ൽ ജോർജിനെയും 2015-ൽ ഷാർലറ്റിനെയും പ്രസവിച്ചശേഷം കൊട്ടാരത്തിലേക്ക് മടങ്ങുന്നതിനുവേണ്ടി അവർ തന്റെ പ്രിയപ്പെട്ട ഡിസൈനർമാരിലൊരാളായ ജെന്നി പഖാമിനെയാണ് വസ്ത്രം ഏൽപിച്ചത്. ആശുപത്രിക്ക് മുന്നിൽ കെയ്റ്റിന്റെ വരവ് കാത്തുനിന്ന ആയിരക്കണക്കിനാരാധകരെ നിരാശപ്പെടുത്താതെ അവർ ശോഭിക്കുകയും ചെയ്തു. മുമ്പ് രണ്ടുതവണയും
മൂന്നാമത്തെ കുട്ടിയെ പ്രസവിച്ച് മണിക്കൂറുകൾക്കകം കുട്ടിയെ കൈയിലെടുത്ത് ഭർത്താവ് വില്യം രാജകുമാരനൊപ്പം കെയ്റ്റ് രാജകുമാരി സെന്റ് മേരീസ് ആശുപത്രിയുടെ പടവുകളിലെത്തിയത് കത്തിജ്വലിക്കുന്ന സൗന്ദര്യത്തോടെയാണ്. തന്റെ മുൻ പ്രസവങ്ങൾക്കുശേഷവും കൊട്ടാരത്തിലേക്ക് മടങ്ങിയപ്പോൾ അണിഞ്ഞതുപോലെ, ജെന്നി പാഖാം ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇക്കുറിയും കെയ്റ്റ് തിരഞ്ഞെടുത്തത്. മുട്ടോളമെത്തുന്ന വെള്ള ലേസ് കോളറുള്ള ചുവന്ന ഉടുപ്പണിഞ്ഞതോടെ, അവർ കൂടുതൽ സുന്ദരിയായി മാറുകയും ചെയ്തു.
ബ്രിട്ടീഷ് ഫാഷൻ പ്രേമികൾക്ക് എന്നും ആവേശം പകരുന്നയാളാണ് കെയ്റ്റ്. പൊതുവേദികളിൽ അണിയാനുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ തികഞ്ഞ ശ്രദ്ധാലുവുമാണ് അവർ. 2013-ൽ ജോർജിനെയും 2015-ൽ ഷാർലറ്റിനെയും പ്രസവിച്ചശേഷം കൊട്ടാരത്തിലേക്ക് മടങ്ങുന്നതിനുവേണ്ടി അവർ തന്റെ പ്രിയപ്പെട്ട ഡിസൈനർമാരിലൊരാളായ ജെന്നി പഖാമിനെയാണ് വസ്ത്രം ഏൽപിച്ചത്. ആശുപത്രിക്ക് മുന്നിൽ കെയ്റ്റിന്റെ വരവ് കാത്തുനിന്ന ആയിരക്കണക്കിനാരാധകരെ നിരാശപ്പെടുത്താതെ അവർ ശോഭിക്കുകയും ചെയ്തു.
മുമ്പ് രണ്ടുതവണയും ആശുപത്രിയിൽനിന്ന് തിരിച്ചുപോകുമ്പോൾ ധരിക്കേണ്ട വസ്ത്രം കെയ്റ്റ് ശ്രദ്ധയോടെയാണ് തിരഞ്ഞെടുത്തത്. 2013-ൽ ജോർജുമായി ആശുപത്രിയിൽനിന്ന് മടങ്ങുമ്പോൾ ഡോട്ടഡ് ഡിസൈനുള്ള നീല വസ്ത്രമായിരുന്നു അവരണിഞ്ഞത്. 2015--ൽ ഷാർലറ്റിനെ പ്രസവിച്ച് മടങ്ങുമ്പോൾ മഞ്ഞ വസ്ത്രത്തിലും കെയ്റ്റ് തിളങ്ങി. ഇക്കുറി കുറേക്കൂടി വർണാഭമായ വസ്ത്രത്തിലെത്തിയ കെയ്റ്റ് തന്റെ ഫാഷൻ സങ്കൽപ്പങ്ങളെത്രയെന്ന് ആരാധകർക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു.
എന്നാൽ, കെയ്റ്റ് ഇക്കുറി ചുവന്ന വസ്ത്രം തിരഞ്ഞെടുത്തതിന് പിന്നിൽ മറ്റൊന്നുകൂടിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വില്യമിന്റെയും ഹാരിയുടെയും അമ്മയായ ഡയാന രാജകുമാരിക്കുള്ള ആദരവ് കൂടിയാണ് ഈ വസ്ത്രമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1984-ൽ ഹാരി രാജകുമാരനെ പ്രസവിച്ചശേഷം ഡയാന ആശുപത്രിയിൽനിന്ന് കൊട്ടാരത്തിലേക്ക് മടങ്ങിയത് ചുവന്ന ഉടുപ്പിട്ടുകൊണ്ടായിരുന്നു. അന്ന് ഡയാന ധരിച്ച വസ്ത്രത്തോട് സാമ്യമുള്ള വസ്ത്രം തന്നെ ജെന്നി പഖാമിനെക്കൊണ്ട് കെയ്റ്റ് ഡിസൈൻ ചെയ്യിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.
കെയ്റ്റിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റായ നതാഷ ആർച്ചറാണ് പൊതുവേദികളിലും വിശേഷാവസരങ്ങളിലും ധരിക്കേണ്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് കെയ്റ്റിനെ സഹായിക്കുന്നത്. ഇന്നലെ അവർ കെയ്റ്റിനുള്ള വസ്ത്രവുമായി ആശുപത്രിയിലെത്തിയിരുന്നു. ഡയാന രാജകുമാരിയുടേതിന് സമാനമായ വസ്ത്രം ധരിക്കാമെന്ന ആശയം നതാഷയാണ് കെയ്റ്റിന് നൽകിയതെന്നാണ് കരുതുന്നത്. യാൻ വാൻ വെൽഡൻ ഡിസൈൻ ചെയ്ത വസ്ത്രമായിരുന്നു അന്ന് ഡയാന ധരിച്ചത്.
സെന്റ് ജോർജ് ദിനത്തിലാണ് കെയ്റ്റ് മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചത്. ആ ദിവസത്തിന്റെ പ്രത്യേകതയും ഇത്തരമൊരു വസ്ത്രം തിരഞ്ഞെടുത്തതിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ചുവപ്പും വെള്ളയും നിറങ്ങൾ തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. നീല കോട്ടണിഞ്ഞ വില്യമിന് സമീപം, വെള്ള ഷാളിൽ കുട്ടിയെ പൊതിഞ്ഞുനിൽക്കുമ്പോൾ, അതിന് ചേർന്ന നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നത് മുൻകൂട്ടിത്തന്നെ കെയ്റ്റ് തീരുമാനിച്ചിരുന്നുവെന്നതിന് തെളിവുകൂടിയാണ് ഈ വസ്ത്രം.