- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകൃതി ചികിത്സ പഠിക്കാൻ ആമസോൺ കാട്ടിൽ താമസമാക്കി; ഗ്രാമീണ വൈദ്യനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു; ആൾക്കൂട്ട കൊലപാതകത്തിന്റെ ഭീകരത വ്യക്തമാക്കി ഒരു വീഡിയോ
ആമസോൺ മഴക്കാടുകളിലേക്ക് സെബാസ്റ്റ്യൻ വൂഡ്‌റോഫ് എന്ന 41-കാരൻ പോയത് പ്രകൃതി ചികിത്സ പഠിക്കാനാണ്. എന്നാൽ അത് അദ്ദേഹത്തിന്റെ ജീവനെടുത്തു. ഹലൂസിനോജിക് മെഡിസിൻ പഠിക്കുന്നതിനായി കാട്ടിൽ താമസമാക്കിയ ഈ കാനഡക്കാരനെ, ഗ്രാമവാസികൾ കൊലപാതകക്കുറ്റമാരോപിച്ച് തല്ലിക്കൊന്നു. ഗ്രാമത്തിലെ മുതിർന്ന നാട്ടുചികിത്സകയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. കഴിഞ്ഞ വ്യാഴാഴ്ച വടക്കുകിഴക്കൻ പെറുവിലെ വിക്ടോറിയ ഗാർഷ്യ ഗ്രാമത്തിലാണ് സംഭവം. സെബാസ്റ്റ്യനെ ക്രൂരമായി തല്ലിക്കൊല്ലുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഗ്രാമത്തിലെ മുതിർന്ന നാട്ടുചികിത്സകയായ ഒലീവിയ അരെവാലോ ലോമാസിനെ സെബാസ്റ്റ്യൻ വെടിവെച്ചുകൊലപ്പെടുത്തിയെന്നാണ് ഗ്രാമവാസികൾ ആരോപിക്കുന്നത്. ഷിപ്പിബോ-കോണിബോ ഗോത്രവർഗത്തിൽ ഏറെ ആരാധിക്കപ്പെടുന്ന വ്യക്തിയായിരുന്നു ഒലീവിയ. പാശ്ചാത്യർക്ക് പ്രത്യേകതരം പ്രകൃതി ചികിത്സ നൽകുന്ന കേന്ദ്രം നടത്തുകയായിരുന്നു ഒലിവിയോ. സെബാസ്റ്റ്യനും ഒലീവിയുടെ ചികിത്സ തേടിയാണ് ഇവിടെയെത്തിയത്. എന്നാൽ, വ്യാഴാഴ്ച അവർക്ക് രണ്ടുതവണ വെടിയേ
ആമസോൺ മഴക്കാടുകളിലേക്ക് സെബാസ്റ്റ്യൻ വൂഡ്‌റോഫ് എന്ന 41-കാരൻ പോയത് പ്രകൃതി ചികിത്സ പഠിക്കാനാണ്. എന്നാൽ അത് അദ്ദേഹത്തിന്റെ ജീവനെടുത്തു. ഹലൂസിനോജിക് മെഡിസിൻ പഠിക്കുന്നതിനായി കാട്ടിൽ താമസമാക്കിയ ഈ കാനഡക്കാരനെ, ഗ്രാമവാസികൾ കൊലപാതകക്കുറ്റമാരോപിച്ച് തല്ലിക്കൊന്നു. ഗ്രാമത്തിലെ മുതിർന്ന നാട്ടുചികിത്സകയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ച വടക്കുകിഴക്കൻ പെറുവിലെ വിക്ടോറിയ ഗാർഷ്യ ഗ്രാമത്തിലാണ് സംഭവം. സെബാസ്റ്റ്യനെ ക്രൂരമായി തല്ലിക്കൊല്ലുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഗ്രാമത്തിലെ മുതിർന്ന നാട്ടുചികിത്സകയായ ഒലീവിയ അരെവാലോ ലോമാസിനെ സെബാസ്റ്റ്യൻ വെടിവെച്ചുകൊലപ്പെടുത്തിയെന്നാണ് ഗ്രാമവാസികൾ ആരോപിക്കുന്നത്. ഷിപ്പിബോ-കോണിബോ ഗോത്രവർഗത്തിൽ ഏറെ ആരാധിക്കപ്പെടുന്ന വ്യക്തിയായിരുന്നു ഒലീവിയ.
പാശ്ചാത്യർക്ക് പ്രത്യേകതരം പ്രകൃതി ചികിത്സ നൽകുന്ന കേന്ദ്രം നടത്തുകയായിരുന്നു ഒലിവിയോ. സെബാസ്റ്റ്യനും ഒലീവിയുടെ ചികിത്സ തേടിയാണ് ഇവിടെയെത്തിയത്. എന്നാൽ, വ്യാഴാഴ്ച അവർക്ക് രണ്ടുതവണ വെടിയേറ്റു. വെടിവെച്ചത് സെബാസ്റ്റ്യനാണോയെന്ന് വ്യക്തമല്ല. എന്നാൽ, ഗ്രാമവാസികളെപ്പോലെ പെറു അധികൃതരും കുറ്റം സെബാസ്റ്റ്യന്റെ പേരിലാണ് ചാർത്തിയിട്ടുള്ളത്. രണ്ട് മരണങ്ങളെക്കുറിച്ചും അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
ഒലീവിയ വധിക്കപ്പെട്ട അന്നുതന്നെയാണ് സെബാസ്റ്റ്യനും കൊലചെയ്യപ്പെട്ടത്. യൂക്കായാലി പ്രദേശത്ത് സെബാസ്റ്റ്യനെ കണ്ടെത്തിയ ഗ്രാമവാസികൾ, കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മഴക്കാടുകളിലൂടെ കഴുത്തിന് കുരുക്കിട്ട് സെബാസ്റ്റ്യനെ വലിച്ചിഴച്ചുവെന്നും പൊലീസ് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനുവേണ്ടി സെബാസ്റ്റ്യൻ കെഞ്ചുന്നതാണ് വീഡിയോയിലുള്ളത്. സെബാസ്റ്റ്യൻ കഴുത്തിൽ കുരുക്കിയ കയർ ഒരാൾ പിടിക്കുന്നതും കാണാം.
ശനിയാഴ്ചയാണ് സെബാസ്റ്റ്യന്റെ മൃതദേഹം ഒലീവിയയുടെ വീടിന് അടുത്തുനിന്ന് പൊലീസ് കണ്ടെടുക്കുന്നത്. വിരലടയാള പരിശോധനയിലൂടെ മരിച്ചത് സെബാസ്റ്റ്യൻ തന്നെയാണെന്ന് ഉറപ്പുവരുത്തിയതായി പൊലീസ് ജനറൽ ജോർജ് ലാം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒലീവിയയുടെ മരണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനോടൊപ്പം സെബാസ്റ്റ്യന്റെ മരണത്തെക്കുറിച്ചുള്ള അന്വേണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.