- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറുകിയ വസ്ത്രമണിഞ്ഞ് യുവതി സൗദിയിലെ ജിമ്മിൽ തകർപ്പൻ വർക്കൗട്ട് നടത്തിയാൽ ഭരണകൂടം പൊറുക്കുമോ? സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ജിംനേഷ്യം പൂട്ടി ഉടമകളെ അറസ്റ്റ് ചെയ്ത് പൊലീസ്
അഴകളവുകൾ പുറത്തുകാണുന്ന തരം ഇറുകിയ വസ്ത്രമണിഞ്ഞ് യുവതി വർക്കൗട്ട് ചെയ്യുന്ന വീഡിയോ വൈറലായതോടെ, സൗദി പൊലീസ് റിയാദിലെ ഫിറ്റ്‌നസ് സെന്റർ അടച്ചുപൂട്ടി. ഇതിന്റെ ഉടമകളെയും അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കായുള്ള ഫിറ്റ്‌നസ് സെന്ററിന്റെ പ്രമോഷണൽ വീഡിയോയാണ് വൈറലായത്. ഈ വസ്ത്രധാരണരീതി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സൗദിയിലെ സ്പോർട്സ് അഥോറിറ്റിയുടെ തലവൻ തുർക്കി അൽ ഷെയ്ഖ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും ഉത്തരവിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വീഡിയോ പുറത്തുവിട്ടവരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ, ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനായിട്ടില്ല. ഇറുകിയ വസ്ത്രങ്ങളണിഞ്ഞ ശിരോവസ്ത്രമണിയാത്ത യുവതിയാണ് ദൃശ്യത്തിലുള്ളത്. വീഡിയോയിലെ ദൃശ്യങ്ങൾ സദാചാര ലംഘനമാണെന്ന് ജനറൽ സ്പോർട്സ് അഥോറിറ്റി വിലയിരുത്തി. സൗദി ആധുനിക വത്കരണത്തിന്റെ പാതയിലാണെങ്കിലും സദാചാര മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സൗദി രാജകുടുംബത്തിന്
അഴകളവുകൾ പുറത്തുകാണുന്ന തരം ഇറുകിയ വസ്ത്രമണിഞ്ഞ് യുവതി വർക്കൗട്ട് ചെയ്യുന്ന വീഡിയോ വൈറലായതോടെ, സൗദി പൊലീസ് റിയാദിലെ ഫിറ്റ്‌നസ് സെന്റർ അടച്ചുപൂട്ടി. ഇതിന്റെ ഉടമകളെയും അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കായുള്ള ഫിറ്റ്‌നസ് സെന്ററിന്റെ പ്രമോഷണൽ വീഡിയോയാണ് വൈറലായത്. ഈ വസ്ത്രധാരണരീതി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സൗദിയിലെ സ്പോർട്സ് അഥോറിറ്റിയുടെ തലവൻ തുർക്കി അൽ ഷെയ്ഖ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും ഉത്തരവിടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വീഡിയോ പുറത്തുവിട്ടവരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ, ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനായിട്ടില്ല. ഇറുകിയ വസ്ത്രങ്ങളണിഞ്ഞ ശിരോവസ്ത്രമണിയാത്ത യുവതിയാണ് ദൃശ്യത്തിലുള്ളത്. വീഡിയോയിലെ ദൃശ്യങ്ങൾ സദാചാര ലംഘനമാണെന്ന് ജനറൽ സ്പോർട്സ് അഥോറിറ്റി വിലയിരുത്തി.
സൗദി ആധുനിക വത്കരണത്തിന്റെ പാതയിലാണെങ്കിലും സദാചാര മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സൗദി രാജകുടുംബത്തിന്റെ മാധ്യമ ഉപദേഷ്ടാവായ സൗദ് അൽ-ക്വത്താനി പറഞ്ഞു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എത്തിയതോടെ, സൗദിയിൽ സ്ത്രീകൾക്ക് ഒട്ടേറെ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. വാഹനമോടിക്കാനും സ്വയം സംരംഭങ്ങൾ തുടങ്ങാനും അനുവദിച്ച അദ്ദേഹത്തിന്റെ നിർദേശപ്രകാരം അടുത്തിടെ റിയാദിൽ സിനിമാ തീയറ്ററും തുറന്നിരുന്നു.
സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങളും ശിരോവസ്ത്രവും ധരിച്ചുവേണം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാനെന്നാണ് സൗദിയിലെ നിയമം. മതനിയമങ്ങൾ കടുത്ത നിഷ്‌കർഷയോടെ പിന്തുടരുന്ന സൗദിയിൽ, ഇത്തരമൊരു വീഡിയോ എങ്ങനെ പുറത്തുവന്നുവെന്നാണ് അധികൃതർ അന്വേഷിക്കുന്നത്. സ്ത്രീകൾക്ക് കായികാഭ്യാസം നിർബന്ധമാക്കുന്ന കാര്യം സൗദി വിദ്യാഭ്യാസ അധികൃതർ ആലോചിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അതിനും അന്തിമ രൂപമായിട്ടില്ല.
സൗദിയിൽ സ്ത്രീകൾക്കായുള്ള ഫിറ്റ്‌നെസ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അവിടെയും ഡ്രസ് കോഡ് ബാധകമാണ്. ശിരോവസ്ത്രവും ശരീരം മുഴുവൻ മറയുന്ന വസ്ത്രവും ഉപയോഗിച്ചിരിക്കണം. സ്ത്രീകൾക്കുമാത്രമായുള്ള ഫിറ്റ്‌നെസ് സെന്ററുകളാണ് നിലവിലുള്ളത്. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്ന കേന്ദ്രങ്ങൾ ഇപ്പോഴും അനുവദിച്ചിട്ടില്ല.
പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും രക്ഷിതാവിന്റെയോ പുരുഷ ബന്ധുവിന്റെയോ അനുമതി ഇപ്പോഴും സൗദിയിൽ നിർന്ധമാണ്. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് ഇത്തരം അനുമതി ആവശ്യമില്ലെന്ന് അടുത്തിടെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടിരുന്നു.