- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ് 12 വർഷം കവിഞ്ഞപ്പോൾ ഭാര്യയ്ക്ക് മറ്റൊരു യുവതിയോട് പ്രണയം! എങ്കിൽ അവളെക്കൂടി ഇങ്ങുകൊണ്ടുവരാൻ ഭർത്താവ്; യുവതിയെച്ചൊല്ലി ഭാര്യയും ഭർത്താവും കടിപിടി; വിചിത്രമായ ജീവിതങ്ങൾ കണ്ട് ശീലിച്ച വെള്ളക്കാർക്കിടയിൽ മറ്റൊരു വിചിത്ര ജീവിതം കൂടി
ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അഭ്യൂഹം മാത്രം മതി ഒരു ദാമ്പത്യബന്ധം തകർന്നടിയാൻ. എന്നാൽ, ജോയ് ട്രിപ്ലെറ്റ് എന്ന 37-കാരൻ പൊലീസ് ഓഫീസറുടെ ജീവിതത്തിൽ അങ്ങനെയല്ല സംഭവിച്ചത്. 12 വർഷം മുമ്പ് വിവാഹം കഴിച്ച ഭാര്യ ക്രിസ്റ്റലിന് മറ്റൊരു യുവതിയോട് അനുരാഗം തോന്നിയപ്പോൾ, ജോയ് അവളെക്കൂടി സ്വന്തം ജീവിതത്തിലേക്ക ക്ഷണിച്ചു. പുതിയ പങ്കാളിക്കുവേണ്ടി ജോയിയും ക്രിസ്റ്റലും തമ്മിൽ തർക്കമുണ്ടാകാറുണ്ടെങ്കിലും മൂവരും ഇപ്പോൾ ഒരുമിച്ചാണ് താമസം. ജോയ്-ക്രിസ്റ്റൽ ദമ്പതിമാരുടെ എട്ടുവയസ്സുള്ള മകൻ ജെയ്മിസണും ഈ ബന്ധത്തെ അംഗീകരിച്ചുകഴിഞ്ഞു. അർക്കൻസാസിലെ സെസിലിൽനിന്നുള്ളവവരാണ് ജോയിയും ക്രിസ്റ്റലും. 2001-ലാണ് ഇവർ കണ്ടുമുട്ടുന്നത്. മൂന്നുവർഷത്തെ പ്രണയത്തിനുശേഷം 2004-ൽ വിവാഹിതരായി. അഞ്ചുവർഷത്തിനുശേഷം അവർക്കൊരു മകനും ജനിച്ചു. എന്നാൽ, ഒരു കാർ ക്ലബ് സംഗമത്തിൽവെച്ച് ജാമിയെന്ന 23-കാരിയെ കണ്ടുമുട്ടിയപ്പോൾ ക്രിസ്റ്റലിന്റെ മനസ്സിളകി. അവളോടുള്ള ആകർഷണം കടുത്ത അനുരാഗമായി മാറി. ജീവിതത്തിൽനിന്ന് ജാമിയെ പറിച്ചെറിയാൻ പറ്റാത്തവിധം അവരി
ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അഭ്യൂഹം മാത്രം മതി ഒരു ദാമ്പത്യബന്ധം തകർന്നടിയാൻ. എന്നാൽ, ജോയ് ട്രിപ്ലെറ്റ് എന്ന 37-കാരൻ പൊലീസ് ഓഫീസറുടെ ജീവിതത്തിൽ അങ്ങനെയല്ല സംഭവിച്ചത്. 12 വർഷം മുമ്പ് വിവാഹം കഴിച്ച ഭാര്യ ക്രിസ്റ്റലിന് മറ്റൊരു യുവതിയോട് അനുരാഗം തോന്നിയപ്പോൾ, ജോയ് അവളെക്കൂടി സ്വന്തം ജീവിതത്തിലേക്ക ക്ഷണിച്ചു. പുതിയ പങ്കാളിക്കുവേണ്ടി ജോയിയും ക്രിസ്റ്റലും തമ്മിൽ തർക്കമുണ്ടാകാറുണ്ടെങ്കിലും മൂവരും ഇപ്പോൾ ഒരുമിച്ചാണ് താമസം. ജോയ്-ക്രിസ്റ്റൽ ദമ്പതിമാരുടെ എട്ടുവയസ്സുള്ള മകൻ ജെയ്മിസണും ഈ ബന്ധത്തെ അംഗീകരിച്ചുകഴിഞ്ഞു.
അർക്കൻസാസിലെ സെസിലിൽനിന്നുള്ളവവരാണ് ജോയിയും ക്രിസ്റ്റലും. 2001-ലാണ് ഇവർ കണ്ടുമുട്ടുന്നത്. മൂന്നുവർഷത്തെ പ്രണയത്തിനുശേഷം 2004-ൽ വിവാഹിതരായി. അഞ്ചുവർഷത്തിനുശേഷം അവർക്കൊരു മകനും ജനിച്ചു. എന്നാൽ, ഒരു കാർ ക്ലബ് സംഗമത്തിൽവെച്ച് ജാമിയെന്ന 23-കാരിയെ കണ്ടുമുട്ടിയപ്പോൾ ക്രിസ്റ്റലിന്റെ മനസ്സിളകി. അവളോടുള്ള ആകർഷണം കടുത്ത അനുരാഗമായി മാറി. ജീവിതത്തിൽനിന്ന് ജാമിയെ പറിച്ചെറിയാൻ പറ്റാത്തവിധം അവരിലെ സ്വവർഗാനുരാഗികൾ അടുത്തു.
ജാമിയോടുള്ള തന്റെ അനുരാഗം ക്രിസ്റ്റൽ ഭർത്താവിനോട് തുറന്നുപറഞ്ഞു. ഇക്കാര്യത്തിൽ ഏറെക്കുറെ ഊഹങ്ങളുണ്ടായിരുന്ന ജോയ് അതംഗീകരിക്കാൻ മടികാട്ടിയില്ല. മാത്രമല്ല, അപ്പോഴേക്കും വീക്കെൻഡുകളിൽ ജാമി ക്രിസറ്റലിന്റെ വീട്ടിലെത്തുക പതിവാക്കിയിരുന്നു. ഈ സന്ദർശനങ്ങൾ ജോയിക്കും ജാമിക്കുമിടയിലും പ്രണയത്തിന്റെ വിത്തുവിതച്ചു. ക്രിസ്റ്റൽ സ്വവർഗാനുരാഗി കൂടിയാണെന്ന ജോയിക്ക് നേരത്തെ അറിയാമായിരുന്നു. അവരുടെ താത്പര്യം അംഗീകരിക്കാൻ തയ്യാറായതും അതുകൊണ്ടുതന്നെ.
തനിക്കും ജാമിയോട് പ്രണയമുണ്ടെന്ന് ജോയ് തുറന്നുപറഞ്ഞപ്പോൾ ആദ്യമത് അംഗീകരിക്കാൻ ക്രിസ്റ്റലിനായില്ല. ദാമ്പത്യം തകർത്തുകൊണ്ടുള്ള ബന്ധത്തിന് താത്പര്യമില്ലെന്ന് ജാമിയും നിലപാടെടുത്തതോടെ ക്രിസ്റ്റൽ ആകെ ആശയക്കുഴപ്പത്തിലായി. ഇതോടെയാണ് ജാമിയും സെസിലിലെ വീട്ടിലേക്ക് കടന്നുവരാനുള്ള സാധ്യത തെളിഞ്ഞത്. ജോയിയും ജാമിയും ഒരുമിച്ച് ചെലവിടുന്നത് തുടക്കത്തിൽ ക്രിസ്റ്റലിന് സഹിക്കാനാവുമായിരുന്നില്ല. അതിന്റെ അസ്വാരസ്യങ്ങളുയർന്നിരുന്നുവെങ്കിലും പതുക്കെ അത് അലിഞ്ഞില്ലാതായി.
ജോയിയുടെയും ക്രിസ്റ്റലിന്റെയും എട്ടുവയസ്സുകാരൻ മകൻ ജെയ്മിസൺ, ജാമിയെയും അമ്മയെന്ന് വിളിക്കാൻ തുടങ്ങിയതോടെ ബന്ധം കൂടുതൽ ദൃഢമായി. നാലുവർഷത്തോളമായി മൂവരും ഒരുമിച്ചാണ് താമസം. ക്രിസ്റ്റലിനും ജോയിക്കും ജാമിയും പരസ്പരം സന്തോഷങ്ങൾ പങ്കിട്ടും സ്‌നേഹിച്ചും ജീവിക്കുന്നു. പരസ്പരമുള്ള വിശ്വാസം തകർക്കില്ലെന്നും മറ്റൊരു ബന്ധത്തിൽപ്പോയി ചാടില്ലെന്നുമുള്ള വിശ്വാസത്തോടെയാണ് മൂവർ സംഘത്തിന്റെ പ്രണയജീവിതം മുന്നോറുന്നത്.