- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യകുലത്തെ മുച്ചൂടും മുടിക്കുമോ...? 2040ൽ അണ്വായുധ യുദ്ധം ഉറപ്പ്; സാങ്കേതിക വിദ്യയിൽ വിശ്വസിച്ച് ഇരുവശവും സർവനാശത്തിനിറങ്ങും
2040ൽ മനുഷ്യരാശിയെ കാത്തിരിക്കുന്നത് സമ്പൂർണനാശമാണെന്ന മുന്നറിയിപ്പുമായി കാലിഫോർണിയയിലെ സാന്റ മോണിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ റാൻഡ് കോർപറേഷൻ രംഗത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ പ്രേരിപ്പിക്കപ്പെടുന്ന അണ്വായുധ യുദ്ധങ്ങൾ മനുഷ്യകുലത്ത് മുച്ചൂടും മുടിക്കുമെന്നാണ് റാൻഡ് മുന്നറിയിപ്പേകുന്നത്. 2040 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള അണ്വായുധ യുദ്ധം ഉറപ്പാണെന്നും സാങ്കേതിക വിദ്യയിൽ വിശ്വസിച്ച് ഇരുപക്ഷവും സർവനാശത്തിനിറങ്ങുമെന്നും റാൻഡ് കോർപറേഷൻ പ്രവചിക്കുന്നു. ഇതിന് മുമ്പ് ശീതയുദ്ധസമയത്ത് മൂച്വലി അഷ്വേർഡ് ഡിസ്ട്രക്ഷൻ ( എംഎഡി) എന്ന തന്ത്രമായിരുന്നു ഇരുപക്ഷവും സർവനാശം വിതയ്ക്കാൻ ഉപയോഗിച്ചിരുന്നതെന്ന് റാൻഡ് കോർപറേഷൻ എടുത്ത് കാട്ടുന്നു.ഇതിനെ തുടർന്ന് ലോകത്തിലെ പ്രമുഖ ശക്തികൾക്കിടയിൽ സമാധാനപ്രക്രിയ അക്കാലത്ത് വളരെ ബുദ്ധിമുട്ടായിത്തീരുകയും ചെയ്തിരുന്നു. അന്ന് ഇരു പക്ഷത്തിനും ആണവായുധ പ്രയോഗം അത്ര എളുപ്പമല്ലായിരുന്നതിനാലാണ് ഈ തന്ത്രം പയറ്റിയിരുന്നത്. എന്നാൽ പുതിയ യുഗത്തിന
2040ൽ മനുഷ്യരാശിയെ കാത്തിരിക്കുന്നത് സമ്പൂർണനാശമാണെന്ന മുന്നറിയിപ്പുമായി കാലിഫോർണിയയിലെ സാന്റ മോണിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ റാൻഡ് കോർപറേഷൻ രംഗത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ പ്രേരിപ്പിക്കപ്പെടുന്ന അണ്വായുധ യുദ്ധങ്ങൾ മനുഷ്യകുലത്ത് മുച്ചൂടും മുടിക്കുമെന്നാണ് റാൻഡ് മുന്നറിയിപ്പേകുന്നത്. 2040 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള അണ്വായുധ യുദ്ധം ഉറപ്പാണെന്നും സാങ്കേതിക വിദ്യയിൽ വിശ്വസിച്ച് ഇരുപക്ഷവും സർവനാശത്തിനിറങ്ങുമെന്നും റാൻഡ് കോർപറേഷൻ പ്രവചിക്കുന്നു.
ഇതിന് മുമ്പ് ശീതയുദ്ധസമയത്ത് മൂച്വലി അഷ്വേർഡ് ഡിസ്ട്രക്ഷൻ ( എംഎഡി) എന്ന തന്ത്രമായിരുന്നു ഇരുപക്ഷവും സർവനാശം വിതയ്ക്കാൻ ഉപയോഗിച്ചിരുന്നതെന്ന് റാൻഡ് കോർപറേഷൻ എടുത്ത് കാട്ടുന്നു.ഇതിനെ തുടർന്ന് ലോകത്തിലെ പ്രമുഖ ശക്തികൾക്കിടയിൽ സമാധാനപ്രക്രിയ അക്കാലത്ത് വളരെ ബുദ്ധിമുട്ടായിത്തീരുകയും ചെയ്തിരുന്നു. അന്ന് ഇരു പക്ഷത്തിനും ആണവായുധ പ്രയോഗം അത്ര എളുപ്പമല്ലായിരുന്നതിനാലാണ് ഈ തന്ത്രം പയറ്റിയിരുന്നത്. എന്നാൽ പുതിയ യുഗത്തിന്റെ യുദ്ധങ്ങളിൽ ആർട്ടിഫിഷ്യൽഇന്റലിജൻസിനാൽ നിയന്ത്രിതമായ അണ്വായുധ പ്രയോഗങ്ങൾ സാധാരണമായിത്തീരുമെന്നാണാണ് റാൻഡ് കോർപറേഷൻ മുന്നറിയിപ്പേകുന്നത്.
അനുദിനം വികസിച്ച് വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് എതിരാളിയുടെ പ്രത്യാക്രമണത്തിനുള്ള കഴിവിനെ തീർത്തും ഇല്ലാതാക്കാനാവുമെന്നും സർവനാശം വിതയ്ക്കാനാവുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ആഗോളനയ പ്രശ്നങ്ങളിൽ യുഎസ് ആംഡ് ഫോഴ്സുകൾക്ക് ഗവേഷണവും വിശകലനവുമേകി സഹായിക്കുന്ന സംഘടനയെന്ന നിലയിൽ റാൻഡ്കോർപറേഷന്റെ പ്രവചനങ്ങൾക്ക് ഏറെ ഗൗരവമാണ് കൽപ്പിക്കപ്പെടുന്നത്. വികസിച്ച് കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകളും കൂടുതൽ സെൻസർ, ഓപ്പൺസോഴ്സ് ഡാറ്റകളും ചേർന്ന് തങ്ങളുടെ അണ്വായുധ കഴിവുകൾ കൂടുതൽ വൾനറബിളാണെന്ന ആശങ്ക വൻ ശക്തികൾക്ക് മേലുണ്ടാക്കും.
ഇതിനെ തുടർന്ന് അവർ മേൽക്കൈ നേടുന്നതിനായി യുഎസ് പോലുള്ള രാജ്യങ്ങൾ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അത് രാജ്യങ്ങൾ തമ്മിലുള്ള അണ്വായുധ യുദ്ധസാധ്യത ഭാവിയിൽ മുമ്പില്ലാത്ത വിധത്തിലാക്കുമെന്നും റാൻഡ് കോർപറേഷൻ പ്രവചിക്കുന്നു. രാജ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് കൂടുതൽ വിധേയത്വം കാണിക്കുന്നത് സമീപഭാവിയിൽ പുതിയ തരത്തിലുള്ള സർവനാശത്തിലേക്ക് നയിക്കുമെന്നാണ് റാൻഡ് കോർപറേഷനിലെ ഗവേഷകനായ ആൻഡ്രൂ ലോൺ മുന്നറിയിപ്പേകുന്നു. ആർട്ടിഫിഷ്യൽ അസിസ്റ്റന്റുമാർ നൽകുന്ന തെറ്റായ വിവരങ്ങളിൽ പ്രചോദിതരായി കമാൻഡർമാർ കടുത്ത ആക്രമണങ്ങൾ ശത്രുരാജ്യങ്ങൾക്ക് മേൽ നടത്താനുള്ള സാധ്യത വരും നാളുകളിൽ വർധിച്ചിരിക്കുന്നുവെന്നാണ് മറ്റൊരു മുന്നറിയിപ്പ്.
അനുദിനം വികസിച്ച് വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ടുള്ള ആശങ്ക കഴിഞ്ഞ കുറച്ച് നാളുകളായി ലോകമാകമാനം പെരുകി വരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരുടെ നിലനിൽപ്പിന് ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്ന കാര്യമായിത്തീർന്നിരിക്കുന്നുവെന്ന മുന്നറിയിപ്പുയർത്തുന്നവരിൽ ഒരാളാണ് സ്പേസ് എക്സ് ആൻഡ് ടെസ്ലയുടെ സിഇഒ ആയ എലൊൻ മുസ്‌ക്.ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിൻസ് മെഷീനുകളെ മനുഷ്യൽ പെറ്റ്സുകളെ പോലെ ഉപയോഗിക്കുമെന്നും അത് കടുത്ത നാശത്തിലേക്ക് വഴിതെളിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
അടുത്ത 1000മുതൽ 10,000 വരെയുള്ള വർഷങ്ങൾക്കിടെ കടുത്ത ടെക്നോളജിക്കൽ ദുരന്തമാണ് മനുഷ്യരാശിയെ കാത്തിരിക്കുന്നതെന്ന് അടുത്തിടെ അന്തരിച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി പേരുടെ ജോലി കവർന്നെടുക്കപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. 2016ൽ നടത്തിയ യുഗോവ് സർവേ അനുസരിച്ച് തങ്ങളുടെ ജോലികൾ റോബോട്ടുകൾ കവർന്നെടുക്കുമെന്ന് 60 ശതമാനത്തിലധികം പേർ ഭയപ്പെടുന്നുണ്ട്.