- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തിട്ടും കുഞ്ഞ് ഇവാന്റെ ജീവൻ ദൈവം കാത്തു; റോമിൽ ചികിത്സിക്കാൻ കൊണ്ടുപോകാനുള്ള അപ്പീൽ ഹൈക്കോടതി തള്ളി
ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കിയിട്ടും രണ്ടുദിവസമായി മരണത്തോട് മല്ലടിച്ച് നിൽക്കുന്ന ആൽഫി ഇവാനെ റോമിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള രക്ഷിതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. തന്റെ മകനെ കൊല്ലാൻ ആൽഡർ ഹെയ് ചിൽഡ്രൻസ് ആശുപത്രിയിലെ ഡോക്ടർമാർ ഗൂഢാലോചന നടത്തുകയാണെന്നും അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമുള്ള ആവശ്യവുമായി ഇവാന്റ് അച്ഛൻ ടോം ഇവാൻസും അമ്മ കെയ്റ്റ് ജെയിംസും രംഗത്തെത്തി. റോമിലെ പോപ്പിന്റെ ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കാൻ കൊണ്ടുപോകുന്നതിനുവേണ്ടിയാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം അതിജീവിക്കുന്ന കുട്ടിയെ റോമിലേക്ക് കൊണ്ടുപോകേണ്ടടതില്ലെന്ന് മെഡിക്കൽസംഘത്തിന്റെ റിപ്പോർ്ട്ടനുസരിച്ച് അത് ഹൈക്കോടതി തള്ളുകയായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കിയതോടെ, മകന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും, അപ്പീൽ കോടതിയും ഹൈക്കോടതിയുടെ വിധി ശരിവെച്ചതോടെ രക്ഷിതാക്കളുടെ പ്രതീക്ഷ മങ്
ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കിയിട്ടും രണ്ടുദിവസമായി മരണത്തോട് മല്ലടിച്ച് നിൽക്കുന്ന ആൽഫി ഇവാനെ റോമിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള രക്ഷിതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. തന്റെ മകനെ കൊല്ലാൻ ആൽഡർ ഹെയ് ചിൽഡ്രൻസ് ആശുപത്രിയിലെ ഡോക്ടർമാർ ഗൂഢാലോചന നടത്തുകയാണെന്നും അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമുള്ള ആവശ്യവുമായി ഇവാന്റ് അച്ഛൻ ടോം ഇവാൻസും അമ്മ കെയ്റ്റ് ജെയിംസും രംഗത്തെത്തി.
റോമിലെ പോപ്പിന്റെ ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കാൻ കൊണ്ടുപോകുന്നതിനുവേണ്ടിയാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം അതിജീവിക്കുന്ന കുട്ടിയെ റോമിലേക്ക് കൊണ്ടുപോകേണ്ടടതില്ലെന്ന് മെഡിക്കൽസംഘത്തിന്റെ റിപ്പോർ്ട്ടനുസരിച്ച് അത് ഹൈക്കോടതി തള്ളുകയായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കിയതോടെ, മകന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും, അപ്പീൽ കോടതിയും ഹൈക്കോടതിയുടെ വിധി ശരിവെച്ചതോടെ രക്ഷിതാക്കളുടെ പ്രതീക്ഷ മങ്ങി.
മകനെ വിദഗ്ധ ചികിത്സ മുടക്കി മരണത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്ന മൂന്ന് ഡോക്ടർമാർക്കെതിരെ പ്രൈവറ്റ് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ടോം ഇവാൻസ് തയ്യാറെടുക്കുന്നുണ്ടെന്ന കാര്യം കേസ് പരിഗണിക്കവെ ജസ്റ്റിസ് മക്ഫർലെയ്ൻ പ്രഭുവാണ് വ്യക്തമാക്കിയത്. ഏതൊക്കെ ഡോക്ടർമാർക്കെതിരേയാണ് പരാതിയെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മൂന്നുപേരെയും വിളിപ്പിച്ച് വിശദീകരണം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
വളരെ അപൂർവമായി മാത്രമാണ് പ്രൈവറ്റ് പ്രോസിക്യൂഷൻ നടപടികൾ ബ്രിട്ടനിൽ നടക്കാറുള്ളത്. അന്വേഷണത്തിന്റെ ഭാരിച്ച ചെലവും നൂലാമാലകളുമാണ് അതിന് കാരണം. ആരോപണങ്ങൾ വ്യാജമോ അടിസ്ഥാനമില്ലാത്തതോ ആണെന്ന് തെളിഞ്ഞാൽ, ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് ഇത് തടയാനുമാവും. എന്നാൽ, മകന്റെ ജീവനുവേണ്ടി ഏതറ്റം വരെ പോകാനുമുള്ള തയ്യാറെടുപ്പിലാണ് ടോം ഇവാൻസും ഭാര്യ കെയ്റ്റും.
23 മാസം പ്രായമുള്ള ആൽഫി ഇവാൻസ് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇനിയൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ് ലിവർപൂൾ ഹെയ് ഹോസ്പിറ്റലിലെ വിദഗ്ദ്ധർ ജീവൻ രക്ഷാ ഉപകരണങ്ങൾ രണ്ടുദിവസം മുമ്പ് പിൻവലിച്ചതും. എന്നാൽ, രണ്ടുദിവസമായിട്ടും മകൻ അതിജീവിക്കുന്നുവെന്നത് രക്ഷിതാക്കൾക്ക് വീണ്ടും പ്രതീക്ഷ നൽകുന്നുണ്ട്. മകന്റെ മുഖത്ത് തലോടുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് കെയ്റ്റ് ഈ പ്രതീക്ഷ പങ്കുവെച്ചത്.
കോടതിയുടെ നിർദ്ദേശപ്രകാരമാണ് വെന്റിലേറ്റർ നീക്കം ചെയ്തത്. എന്നാൽ, ആൽഫിയുടെ അമ്മായി സാറ ഫേസ്‌ബുക്കിലൂടെ ഇതിനെതിരേ പ്രതികരിച്ചതോടെ, ബന്ധുക്കളും സുഹൃത്തുക്കളും ജീവൻരക്ഷാ ഉപകരണങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള ഉപകരണങ്ങളും അവർ കൊണ്ടുവന്നു. എന്നാൽ, കോടതി ഉത്തരവ് നിലവിലുള്ളതിനാൽ, ബന്ധുക്കളുടെ ഇടപെടൽ ആശുപത്രി അധികൃതർക്ക് സ്വീകരിക്കാനാവില്ല.