ഴുവർഷത്തിനുള്ളിൽ ബ്രിട്ടനിൽനിന്ന് പ്ലാസ്റ്റിക് സമ്പൂർണമായി നിരോധിക്കാനുള്ള സർക്കാർ നീക്കത്തിന് വമ്പിച്ച പ്രതികരണം.. സൂപ്പർമാർക്കറ്റുകളും ശീതളപാനീയ കമ്പനികളും പ്ലാസ്റ്റിക്കിനോട് പൂർണമായി വിടപറയുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്. 2025-നുള്ളിൽ പ്ലാസറ്റിക്കിന് പൂർണമായും ഒഴിവാക്കുമെന്ന് കണ്ടുപിടിക്കുമെന്ന് 42 സ്ഥാപനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ തെരുവോരത്തും മറ്റും കുന്നുകൂടുന്നതിനെതിരെ വർഷങ്ങളായി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ വിജയംകൂടിയാണ് ഈ തീരുമാനം. ടെസ്‌കോ, സെയ്ൻസ്ബറി, അസ്ഡ, മോറിസൺസ്, വെയ്റ്റ്‌റോസ്, മാർക്‌സ് ആൻഡ് സ്‌പെൻസർ, ആൽഡി, ലിഡിൽ, പ്രെറ്റ് എ മാംഗർ തുടങ്ങിയ സൂപ്പർമാർക്കറ്റുകളൊക്കെ പ്ലാസ്റ്റിക് മുക്ത ബ്രിട്ടൻ ഉടമ്പടിയിൽ ഒപ്പുവെച്ചു.

കൊക്കകോള, പെപ്‌സി, നെസ്‌ലെ, യൂണിലിവർ, ഡാനോൺ എന്നീ വമ്പന്മാരും ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്. ഉപേക്ഷിക്കാവുന്ന തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗത്തിൽനിന്ന് നീക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എൻവയൺമെന്റ് സെക്രട്ടറി മൈക്കൽ ഗോവ് ഉടമ്പടി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. സർക്കാരു വിവിധ സ്ഥാപനങ്ങളും ജനങ്ങളും യോജിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഇത് സാധിക്കൂവെന്നും അദദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ സൂപ്പർമാർക്കറ്റിൽ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിൽ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കും. പ്ലാസ്റ്റിക് വിമുക്ത ബ്രിട്ടനുവേണ്ടി പ്രധാനപ്പെട്ട സൂപ്പർമാർക്കറ്റുകളൊക്കെ രംഗത്തുവന്നതിൽ സന്തോഷമുണ്ടെന്ന് മൈക്കൽ ഗോവ് പറഞ്ഞു. മറ്റുള്ളവരും ഇതേ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കാൻ സാധിക്കില്ല. പുനരുപയോഗിക്കാവുന്നതും നശിപ്പിക്കാവുന്നതുമായ തരത്തിലുള്ള പ്ലാസ്റ്റിക് മാത്രമായിരിക്കും ഉപയോഗത്തിലുണ്ടാവുക. ചില സൂപ്പർമാർക്കറ്റുകൾ ഇപ്പോൾത്തന്നെ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കൊണ്ട് പൊതിയന്നത് നിരോധിച്ചതായി മോറിസൺ അറിയിച്ചു. ഇറച്ചിയും മത്സ്യവുമൊക്കെ വാങ്ങാനെത്തുന്നവർ വീട്ടിൽനിന്ന് അതിനുള്ള കവർകൂടി കൊണ്ടുവരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്ന നടപടികളോട് സഹകരിക്കുമെന്ന് സൂപ്പർമാർക്കറ്റ് ശൃംഖലയായ ഐസ്‌ലൻഡ് ഫുഡ്‌സ് ലിമിറ്റഡും പ്രഖ്യപിച്ചു. ഉടമ്പടിയുടെ ഭാഗമായി നിന്നുകൊണ്ടല്ല, അ്ല്ലാതെതന്നെ പ്ലാസ്റ്റിക് മുക്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് സൂപ്പർമാർക്കറ്റിന്റെ തലവൻ റിച്ചാർഡ് വോക്കർ പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങളെ പ്ലാസ്റ്റിക് പാക്കേജുകളിൽനിന്ന് മുക്തമാക്കാൻ നടപടികളെടുത്തതായും 2023-നുള്ളിൽ ലക്ഷ്യം പൂർണമായി നേടുമെന്നും അദ്ദേഹം പറഞ്ഞു.