- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരേ സമരം ചെയ്യാൻ ജീവിതം മാറ്റിവെച്ച യുവതിയെ സഹായം കൈപ്പറ്റിയ രണ്ട് അഫ്ഗാൻ യുവാക്കൾ ബലാൽസംഗം ചെയ്തു; ലൈംഗികാതിക്രമത്തിൽ തളർന്ന് വെള്ളക്കാരി
അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുന്നതിനെതിരെ പ്രചാരണപരിപാടികൾ സംഘടിപ്പിച്ച സ്വീഡിഷ് വനിതയെ, രണ്ട് അഫ്ഗാനിസ്ഥാൻ യുവാക്കൾ ക്രൂരമായി ബലാൽസംഗം ചെയ്തു. 18 വയസ്സുള്ള രണ്ട് യുവാക്കളെ സ്വീഡിഷ് കോടതി ശിക്ഷിച്ചു. . സ്വീഡനിൽനിന്നുള്ള നാടുകടത്തലിനെതിരെ പ്രതികരിക്കുന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 40-കാരിക്കാണ് കഴിഞ്ഞവർഷം ഡിസംബർ 26-ന് ദുരനുഭവമുണ്ടായത്. ല്യുങ്ബി നഗരത്തിലെ ബാറിനുപുറത്തുവെച്ച് കണ്ടുമുട്ടിയ അൻവർ ഹസനി, ഫർഡി ഹെസാരി എന്നീ യുവാക്കളാണ് തന്നെ ബലാൽസംഗം ചെയ്തതെന്ന് 40-കാരി കോടതിയിൽ ബോധിപ്പിച്ചു. അഫ്ഗാനിസ്താനിൽനിന്നുള്ള കുടിയേറ്റക്കാരാണെന്ന് പറഞ്ഞപ്പോൾ, അവരോട് താത്പര്യം തോന്നിയ യുവതിയോട് തങ്ങളുടെ വാസസ്ഥലത്തേക്ക് വരുന്നോയെന്ന് യുവാക്കൾ ചോദിച്ചു. മദ്യപിക്കുന്നതിനുവേണ്ടി പുലർച്ചെ മൂന്നരയോടെ മൂവരും ഹെസാരിയുടെ താമസസ്ഥലത്ത് എത്തിച്ചേർന്നു. കൗമാരക്കാരായ കുടിയേറ്റക്കാർക്ക് താമസിക്കാൻ സർക്കാർ നൽകിയ വാസസ്ഥലമായിരുന്നു അത്. മദ്യപിക്കുന്നതിനിടെ തന്നെ നിലത്തേയ്ക്ക്
അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുന്നതിനെതിരെ പ്രചാരണപരിപാടികൾ സംഘടിപ്പിച്ച സ്വീഡിഷ് വനിതയെ, രണ്ട് അഫ്ഗാനിസ്ഥാൻ യുവാക്കൾ ക്രൂരമായി ബലാൽസംഗം ചെയ്തു. 18 വയസ്സുള്ള രണ്ട് യുവാക്കളെ സ്വീഡിഷ് കോടതി ശിക്ഷിച്ചു. .
സ്വീഡനിൽനിന്നുള്ള നാടുകടത്തലിനെതിരെ പ്രതികരിക്കുന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 40-കാരിക്കാണ് കഴിഞ്ഞവർഷം ഡിസംബർ 26-ന് ദുരനുഭവമുണ്ടായത്. ല്യുങ്ബി നഗരത്തിലെ ബാറിനുപുറത്തുവെച്ച് കണ്ടുമുട്ടിയ അൻവർ ഹസനി, ഫർഡി ഹെസാരി എന്നീ യുവാക്കളാണ് തന്നെ ബലാൽസംഗം ചെയ്തതെന്ന് 40-കാരി കോടതിയിൽ ബോധിപ്പിച്ചു.
അഫ്ഗാനിസ്താനിൽനിന്നുള്ള കുടിയേറ്റക്കാരാണെന്ന് പറഞ്ഞപ്പോൾ, അവരോട് താത്പര്യം തോന്നിയ യുവതിയോട് തങ്ങളുടെ വാസസ്ഥലത്തേക്ക് വരുന്നോയെന്ന് യുവാക്കൾ ചോദിച്ചു. മദ്യപിക്കുന്നതിനുവേണ്ടി പുലർച്ചെ മൂന്നരയോടെ മൂവരും ഹെസാരിയുടെ താമസസ്ഥലത്ത് എത്തിച്ചേർന്നു. കൗമാരക്കാരായ കുടിയേറ്റക്കാർക്ക് താമസിക്കാൻ സർക്കാർ നൽകിയ വാസസ്ഥലമായിരുന്നു അത്.
മദ്യപിക്കുന്നതിനിടെ തന്നെ നിലത്തേയ്ക്ക് വീഴ്‌ത്തിയ യുവാക്കൾ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഹസനിയാണ് ആദ്യം ബലാൽസംഗം ചെയ്തത്. പ്രതിരോധിക്കാനുള്ള തന്റെ ശ്രമങ്ങളെ യുവാക്കൾ പരാജയപ്പെടുത്തിയതായും അവർ പറഞ്ഞു. സെക്‌സ് ആവശ്യമില്ലായിരുന്നെങ്കിൽ കൂടെ വന്നതെന്തിന് എന്ന് ചോദിച്ചായിരുന്നു യുവാക്കളുടെ ആക്രമണം.
താൻ ഉച്ചത്തിൽ അലമുറയിട്ടപ്പോൾ യുവാക്കൾ ആക്രമണം നിർത്തിയെന്നും വസ്ത്രവും മറ്റും വാരിയെടുത്ത് അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഹസനി പിന്നാലെ വന്ന് ഡിന്നറിന് ക്ഷണിച്ചെങ്കിലും, ഓടിരക്ഷപ്പെട്ട താൻ ആംബുലൻസ് വിളിച്ചുവരുത്തി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. രാവിലെ ഏഴുമണിയോടെ ആശുപത്രിയിലെത്തിയ യുവതി വളരെയേറെ തളർന്ന അവസ്ഥയിലായിരുന്നുവെന്ന് വാക്‌സ്യോ ആശുപത്രി അധികൃതരും കോടതിയിൽ പറഞ്ഞു.
ഹസാനി ബലാൽസംഗം ചെയ്തുവെന്നും ഹെസാരി മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. കേസ് പരിഗണിച്ച വാക്‌സ്യോ കോടതി ഹസാനിക്ക് 15 മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാൽ ്അഫ്ഗാനിസ്താനിലേക്ക് നാടുകടത്താനും ഉത്തരവിട്ടു. ഹെസാരിക്ക് താരതമ്യേന ലഘുവായ ശിക്ഷയാണ് വിധിച്ചത്. മൂന്നുമാസത്തെ നല്ലനടപ്പ് തടവിനാണ് കോടതി ശിക്ഷിച്ചത്.