- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ ചൈന പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ മോദി-ഷീ കൂടിക്കാഴ്ച്ചയ്ക്ക് കഴിയുമോ? ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ബന്ധത്തെ പ്രകീർത്തിച്ചു മോദി: വുഹാനിലെ കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള മഞ്ഞുരുകി തുടങ്ങുമോ?
വുഹാൻ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാഷ്ട്രങ്ങളുടെ തലവന്മാർ തമ്മിൽ കൂടിക്കാഴ്ച് നടക്കുകയാണ്. മധ്യ ചൈനയിലെ വുഹാനിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. തികച്ചും അനൗദ്യോഗികമായ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കാനും ബന്ധം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉച്ചകോടി. പ്രത്യേകിച്ച് കഴിഞ്ഞവർഷം ഡോക്ലാമിൽ ഇരുരാജ്യങ്ങളുടെയും സൈനികർ യുദ്ധസജ്ജരായി 73 ദിവസം തുടർച്ചയായി നിലനിന്നത് ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ബന്ധത്തെ മോദി പ്രകീർത്തിച്ചു. തങ്ങളുടെ ജനങ്ങൾക്കും ലോകത്തിനുംവേണ്ടി പ്രവർത്തിക്കാൻ ഇരുരാജ്യങ്ങൾക്കുമുള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അനൗദ്യോഗിക ഉച്ചകോടികൾ ഇരുരാജ്യങ്ങൾക്കുമിടയിൽ ശീലമാകണമെന്ന് കൂടിക്കാഴ്ചയ്ക്കിടയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. '2019-ൽ ഇത്തരത്തിലുള്ള ഒരു അനൗദ്യോഗിക ഉച്ചകോടി ഇന്ത്യയിൽ നടന്നാൽ ഞാൻ സന്തോഷവാനാകും.'-
വുഹാൻ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാഷ്ട്രങ്ങളുടെ തലവന്മാർ തമ്മിൽ കൂടിക്കാഴ്ച് നടക്കുകയാണ്. മധ്യ ചൈനയിലെ വുഹാനിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. തികച്ചും അനൗദ്യോഗികമായ കൂടിക്കാഴ്ച
ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കാനും ബന്ധം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉച്ചകോടി. പ്രത്യേകിച്ച് കഴിഞ്ഞവർഷം ഡോക്ലാമിൽ ഇരുരാജ്യങ്ങളുടെയും സൈനികർ യുദ്ധസജ്ജരായി 73 ദിവസം തുടർച്ചയായി നിലനിന്നത് ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ബന്ധത്തെ മോദി പ്രകീർത്തിച്ചു. തങ്ങളുടെ ജനങ്ങൾക്കും ലോകത്തിനുംവേണ്ടി പ്രവർത്തിക്കാൻ ഇരുരാജ്യങ്ങൾക്കുമുള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അനൗദ്യോഗിക ഉച്ചകോടികൾ ഇരുരാജ്യങ്ങൾക്കുമിടയിൽ ശീലമാകണമെന്ന് കൂടിക്കാഴ്ചയ്ക്കിടയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. '2019-ൽ ഇത്തരത്തിലുള്ള ഒരു അനൗദ്യോഗിക ഉച്ചകോടി ഇന്ത്യയിൽ നടന്നാൽ ഞാൻ സന്തോഷവാനാകും.'- മോദി ഷിയോട് പറഞ്ഞു.
ഇന്ത്യയുടെയും ചൈനയുടെയും നയതന്ത്രജ്ഞർ ഉച്ചകോടിയെ 'അനൗദ്യോഗികം' എന്ന് ആവർത്തിച്ച് വിശേഷിപ്പിച്ചു. അതിനാൽത്തന്നെ ഉച്ചകോടിയിലുണ്ടായ കാര്യങ്ങളെക്കുറിച്ചുള്ള സംയുക്തപ്രസ്താവനകൾ ഇരുനേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കില്ല. കരാറുകൾക്കും സാധ്യതയില്ല.