- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ സഹായിക്കാനായി എത്തിയ ചർച്ച് ഓഫ് ഇംഗ്ലണ്ട് വികാരി ചെന്നൈയിൽവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇന്റർപോൾ ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ വിചാരണയ്ക്കായി നാട്ടിലെത്തി; മൂന്നുകൊല്ലം തടവ് വിധിച്ചപ്പോൾ എത്തിഹാദിൽകയറി ലണ്ടനിലേക്ക് മുങ്ങി
ലണ്ടൻ: 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് മൂന്നുവർഷം തടവിന് വിധിക്കപ്പെട്ട ഇംഗ്ലീഷ് വികാരി മുങ്ങി. ചെന്നൈ കോടതിയാണ് ഈ മാസമാദ്യം ചർച്ച് ഓഫ് ഇംഗ്ലണ്ട് വികാരി ജോനാഥൻ റോബിൻസണിന് മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞദിവസം എത്താഹാദ് വിമാനത്തിൽക്കയറി ലണ്ടനിലേക്ക് മുങ്ങിയതായാണ് സൂചന. കാന്റർബറി ആർച്ച് ബിഷപ്പിന്റെ സഹായിയായിരുന്ന ജോനാഥൻ, മൂന്നുകുട്ടികളുടെ പിതാവുകൂടിയാണ്. ഇന്ത്യയിലെത്തിയ ജോനാഥൻ 15-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. ഏഴുവർഷം നീണ്ട അന്വേഷണത്തിനുശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതും കോടതി ശിക്ഷ വിധിച്ചതും. അപ്പീൽ നൽകുന്നതിനായി ജാമ്യത്തിലിറങ്ങിയ ഇയാൾ, ചൊവ്വാഴ്ച മുതൽ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ചെന്നൈയിൽനിന്നും ലണ്ടനിലേക്ക് മുങ്ങിയതായാണ് സൂചന. ലണ്ടനിലും ജോനാഥൻ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. സോമർസെറ്റിലെ മാർറ്റോക്കിലുള്ള വീട്ടിലാണ് ജോനാഥനും ഭാര്യ ക്രിസ്റ്റീനും താമസിച്ചിരുന്നത്. അവിടെയും ഇരുവരെയും കണ്ടെത്താനായിട്ടില്ല. ഇവ
ലണ്ടൻ: 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് മൂന്നുവർഷം തടവിന് വിധിക്കപ്പെട്ട ഇംഗ്ലീഷ് വികാരി മുങ്ങി. ചെന്നൈ കോടതിയാണ് ഈ മാസമാദ്യം ചർച്ച് ഓഫ് ഇംഗ്ലണ്ട് വികാരി ജോനാഥൻ റോബിൻസണിന് മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞദിവസം എത്താഹാദ് വിമാനത്തിൽക്കയറി ലണ്ടനിലേക്ക് മുങ്ങിയതായാണ് സൂചന.
കാന്റർബറി ആർച്ച് ബിഷപ്പിന്റെ സഹായിയായിരുന്ന ജോനാഥൻ, മൂന്നുകുട്ടികളുടെ പിതാവുകൂടിയാണ്. ഇന്ത്യയിലെത്തിയ ജോനാഥൻ 15-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. ഏഴുവർഷം നീണ്ട അന്വേഷണത്തിനുശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതും കോടതി ശിക്ഷ വിധിച്ചതും. അപ്പീൽ നൽകുന്നതിനായി ജാമ്യത്തിലിറങ്ങിയ ഇയാൾ, ചൊവ്വാഴ്ച മുതൽ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ചെന്നൈയിൽനിന്നും ലണ്ടനിലേക്ക് മുങ്ങിയതായാണ് സൂചന.
ലണ്ടനിലും ജോനാഥൻ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. സോമർസെറ്റിലെ മാർറ്റോക്കിലുള്ള വീട്ടിലാണ് ജോനാഥനും ഭാര്യ ക്രിസ്റ്റീനും താമസിച്ചിരുന്നത്. അവിടെയും ഇരുവരെയും കണ്ടെത്താനായിട്ടില്ല. ഇവരും കൗണ്ടിയിലുള്ള ഏതെങ്കിലും വീട്ടിലേക്ക് തൽക്കാലത്തേക്ക് മാറിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
സുദീർഘമായ കോടതി നടപടികൾക്കൊടുവിലാണ് ജോനാഥനെ തടവിന് ശി്ക്ഷിച്ചത്. വിചാരണയ്ക്കിടെ ഒരുഘട്ടത്തിൽ ജോനാഥനെപ്പോലുള്ള കുറ്റവാളികളുടെ വരിയുടയ്ക്കുകയാണ് വേണ്ടതെന്ന് മദ്രാസ് ഹൈക്കോടതതി ജഡ്ജി എൻ കൃപാകരൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെചെയ്താൽ മനുഷ്യാവകാശ പ്രവർത്തർ മുറവിളികൂട്ടുമെന്നതിനാൽ അതുപേക്ഷിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഡൽഹിയിലേക്ക് 2011-ൽ പഠനയാത്രയ്ക്ക് പോയപ്പോഴാണ് ജോനാഥൻ 15-കാരനെ ലൈംഗികമായി പീഡിപ്പിച്ചത്. ജോനാഥൻ ഡയറക്ടറായിട്ടുള്ള ഗ്രെയിൽ ട്രസ്റ്റിന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന ചെന്നൈയിലെ ബാലഭവനിൽ അന്തേവാസിയായിരുന്നു തമിഴ്‌നാട്ടിലെ വള്ളിയൂരിൽനിന്നുള്ള കുട്ടി. ഈ കേന്ദ്രത്തിലെ അന്തേവാസികളുമായാണ് ജോനാഥന്റെ നേതൃത്വത്തിൽ ഡൽഹിയിലക്ക് പഠനയാത്ര പോയത്.
യാത്രകഴിഞ്ഞ് തിരിച്ചെത്തിയ കുട്ടി മറ്റുള്ളവരോട് പരാതിപറയുകയും അവരുടെ സഹായത്തോടെ പൊലീസിൽ കേസ് കൊടുക്കുകയുമായിരുന്നു. ആദ്യമൊക്കെ ജോനാഥൻ കുറ്റം നിഷേധിച്ചെങ്കിലും ലണ്ടനിലായിരുന്ന ജോനാഥൻ, കുറ്റവാളികളുടെ ഇന്റർപോൾ പട്ടികയിൽ ഇടംപിടിച്ചതോടെ 2015 നവംബറിൽ ചെന്നൈയിലേക്ക് തിരിച്ചെത്തി. ഗ്രെയിൽ ട്രസ്റ്റിന്റെ ചുമതലയിൽനിന്നൊഴിഞ്ഞ ജോനാഥനെ ഈ മാസം ആദ്യമാണ് കോടതി മൂന്നുവർഷത്തെ കഠന തടവിന് ശിക്ഷിച്ചത്.