ർമിങ്ങാമിലെ എറ്റിങ്ടൺ റോഡിലുള്ള ഷാ ജലാൽ മോസ്‌കിന് മുന്നിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാറിടിച്ചുകയറിയ സംഭവത്തിന് പിന്നിൽ വംശീയവാദികളാണെന്ന് പൊലീസ് സംശയിക്കുന്നു. രണ്ടാളുകളെ ഇടിച്ചവീഴ്‌ത്തിയശേഷം കാർ വേഗത്തിലോടിച്ചുപോവുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ഭീകരപ്രവർത്തനമുണ്ടോ എന്ന കാര്യവും പൊലീസ് എഴുതിത്ത്തള്ളിയിട്ടില്ല.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് സംഭവം. വെസ്റ്റ് മിഡ്‌ലൻഡ്‌സ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അപകടമുണ്ടാക്കിയവർ കടന്നുകളഞ്ഞിരുന്നു. രണ്ട് യുവാക്കൾക്കാണ് സംഭവത്തിൽ പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. ഇതിലൊരാളെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ചോരവാർന്ന് റോഡിൽ കിടന്ന യുവാക്കൾ പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരി്ൽ നടുക്കമുണർത്തി.

വംശീയ വാദികളോ യുവാക്കൾക്കിടയിലെ ഗ്യാങ്ങുകളോ ആവാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, മുമ്പ് സമാനമായ രീതിയിൽ ഭീകരാക്രമണങ്ങൾ നടന്നിട്ടുള്ളതിനാൽ ആ സാധ്യതയും പൊലീസ് ഉപേക്ഷിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന് മേഖലയിൽ കുറച്ചുനേരം സംഘർഷാവസ്ഥ ഉണ്ടാവുകുയും ചെയ്തു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും സൂചനയുള്ളവർ അക്കാര്യം അറിയിക്കണമെന്ന് വെസ്റ്റ് മിഡ്‌ലൻഡ്‌സ് പൊലീസ് പറഞ്ഞു.

പരിക്കേറ്റവരിൽ ഒരാൾക്ക് തലയ്ക്കാണ് പരിക്ക്. ഇയാളെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിന്റെ ബോണറ്റിൽ പോയി ഇടിച്ചാണ് ഇയാൾ വീണത്. മറ്റൊരാളുടെ പരിക്ക് അത്ര ഗുരുതരമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങളറിയുന്നവർ 0800555111 എന്ന നമ്പറിൽ വിളിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.