- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൽഫിയുടെ ജീവൻ കാക്കാൻ അവസാന നിമിഷം പിതാവ് വായിലൂടെ ശ്വാസം നൽകിക്കൊണ്ടിരുന്നു; ആത്മാവ് സ്വർഗത്തിലേക്ക് പറന്ന് പോകുന്നത് കണ്ടെന്ന് ആരാധകർ
ലിവർപൂൾ: ദി റോയൽ ലിവർപൂൾ ഹോസ്പിറ്റൽ ട്രസ്റ്റിന് കീഴിലുള്ള ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗുരുതരമാവസ്ഥയിൽ കഴിയുന്ന ആൽഫി ഇവാൻസ് എന്ന കുട്ടിക്ക് നൽകിയിരുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമായിരുന്നുവല്ലോ. എന്നാൽ അവസാനം ആൽഫിയുടെ കുഞ്ഞു ജീവൻ ഭൂമി വിട്ട് പോയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. തന്റെ മകന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ പിതാവ് ടോം ഇവാൻസ് ആൽഫിക്ക് വായിലൂടെ ശ്വാസം നൽകിക്കൊണ്ടിരുന്നിരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കുഞ്ഞിന്റെ ആത്മാവ് സ്വർഗത്തിലേക്ക് പറന്ന് പോകുന്നത് കണ്ടിരുന്നുവെന്നാണ് ആരാധകർ വെളിപ്പെടുത്തുന്നത്. ശനിയാഴ്ച അതിരാവിലെയായിരുന്നു ടോം മകന് ഇത്തരത്തിൽ പത്ത് മിനുറ്റോളം ശ്വാസം നൽകിയിരുന്നത്.തുടർന്ന് പുലർച്ചെ 2.30ന് കുട്ടി മരിക്കുകയും ചെയ്തിരുന്നു. ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റൽ ആൽഫിക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് അവനെ ചികിത്സക്ക് ഇറ്റലിയിലേക്ക് കൊണ്ട് പോകാൻ രക്ഷിതാക്കൾ ശ്രമിച്ചിരുന്നുവെങ്കിലും കോടതി ഇടപെട്ടതിനാൽ അതിന് സാധ
ലിവർപൂൾ: ദി റോയൽ ലിവർപൂൾ ഹോസ്പിറ്റൽ ട്രസ്റ്റിന് കീഴിലുള്ള ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗുരുതരമാവസ്ഥയിൽ കഴിയുന്ന ആൽഫി ഇവാൻസ് എന്ന കുട്ടിക്ക് നൽകിയിരുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമായിരുന്നുവല്ലോ. എന്നാൽ അവസാനം ആൽഫിയുടെ കുഞ്ഞു ജീവൻ ഭൂമി വിട്ട് പോയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. തന്റെ മകന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ പിതാവ് ടോം ഇവാൻസ് ആൽഫിക്ക് വായിലൂടെ ശ്വാസം നൽകിക്കൊണ്ടിരുന്നിരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കുഞ്ഞിന്റെ ആത്മാവ് സ്വർഗത്തിലേക്ക് പറന്ന് പോകുന്നത് കണ്ടിരുന്നുവെന്നാണ് ആരാധകർ വെളിപ്പെടുത്തുന്നത്.
ശനിയാഴ്ച അതിരാവിലെയായിരുന്നു ടോം മകന് ഇത്തരത്തിൽ പത്ത് മിനുറ്റോളം ശ്വാസം നൽകിയിരുന്നത്.തുടർന്ന് പുലർച്ചെ 2.30ന് കുട്ടി മരിക്കുകയും ചെയ്തിരുന്നു. ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റൽ ആൽഫിക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് അവനെ ചികിത്സക്ക് ഇറ്റലിയിലേക്ക് കൊണ്ട് പോകാൻ രക്ഷിതാക്കൾ ശ്രമിച്ചിരുന്നുവെങ്കിലും കോടതി ഇടപെട്ടതിനാൽ അതിന് സാധിക്കാതെ പോവുകയായിരുന്നു. ഇതിൽ പ്രതിഷേധം ശക്തമാവുകയും ആശുപത്രി ജീവനക്കാരെ ആക്രമിക്കാനൊരുങ്ങുന്ന അവസ്ഥ വരെ സംജാതമാവുകയും ചെയ്തിരുന്നു.
ആൽഫിയുടെ പിതാവ് ടോമും മാതാവ് കേയ്റ്റ് ജെയിംസും അവസാന നിമിഷങ്ങളിൽ കുട്ടിക്കൊപ്പം തന്നെയായിരുന്നു.അവസാന നിമിഷങ്ങളിൽ ആൽഫി പ്രാണവായുവിന് വേണ്ടി പിടഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾ വെളിപ്പെടുത്തുന്നത്.എന്നാൽ അതിന് മുമ്പ് കുട്ടിയുടെ നില മെച്ചപ്പെട്ട് വരുകയായിരുന്നുവെന്നും പക്ഷേ പുലർച്ചെ 1-30ന് ഹോസ്പിറ്റലിലേക്ക് പോകാൻ തങ്ങൾക്ക് വിളി വരുകയായിരുന്നുവെന്നും അതോടെ നില വീണ്ടും വഷളാകാൻ തുടങ്ങിയിരുന്നുവെന്നും കുടുംബക്കാർ വെളിപ്പെടുത്തുന്നു. ആൽഫിയുടെ മരണം ഫേസ്‌ബുക്കിലൂടെ അറിഞ്ഞതിനെ തുടർന്ന് ആയിരത്തിലധികം പേരായിരുന്നു ആശുപത്രിക്ക്മുന്നിൽ ബലൂണുകളും പുഷ്പങ്ങളുമായി ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നത്.
അതേ സമയം ആശുപത്രിക്ക് അകത്ത് ടോമും കേയ്റ്റും മകന് വേണ്ടി അവസാന പ്രാർത്ഥന നടത്തുകയുമായിരുന്നു.ആൽഫിയുടെ ജീവൻ സ്വർഗത്തിലേക്ക് പറന്ന് പോകുന്നത് കണ്ടുവെന്ന് അവകാശപ്പെട്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വരെ ആൽഫിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ലിവർപൂൾ ആശുപത്രിക്ക് മുമ്പിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാൻ ആയിരങ്ങളെത്തിയിരുന്നു.ഇതിന് പുറമെ വത്തിക്കാനിലും പ്രാർത്ഥന നടന്നിരുന്നു. പോളണ്ടിലെ ബ്രിട്ടീഷ് എംബസിക്ക് മുമ്പിൽ ആശുപത്രിയുടെ നടപടിയിൽ വൻ പ്രതിഷേധം അരങ്ങേറിയെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ആൽഫിക്ക് നൽകിയിരുന്ന ലൈഫ് സപ്പോർട്ട് അവസാനിപ്പിച്ചിരുന്നത്. കുട്ടിയെ റോമിലേക്ക് ചികിത്സക്ക് കൊണ്ടു പോകാനുള്ള അപേക്ഷ അപ്പീൽ കോടതി ജഡ്ജിമാർ തള്ളിക്കളഞ്ഞിരുന്നു. തന്റെ മകനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ മൂന്ന് എൻഎച്ച്എസ് ഡോക്ടർമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആൽഫിയുടെ പിതാവ് ടോംഇവാൻസ് രംഗത്തെത്തുകയും ചെയ്തിരുന്നു.
(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല).