- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപ്പിനോ നഴ്സിന്റെ നാനിയായി ഡൊമസ്റ്റിക് വിസയിൽ യുകെയിൽ എത്തി; ഇംഗ്ലീഷ് ബോയ്ഫ്രണ്ട് രക്ഷിക്കുമെന്ന് കരുതിയെങ്കിലും വിസ അപേക്ഷ തെറ്റി; ബെർമിങ്ഹാമിൽ നിന്നൊരു നാട് കടത്തൽ ചർച്ചയാകുമ്പോൾ
ലണ്ടൻ: തന്റെ ബോയ്ഫ്രണ്ടായ റിച്ചാർഡ് ബ്രൗണിനൊപ്പം(54) ഒരുമിച്ച് ജീവിക്കാനൊരുങ്ങുകയായിരുന്ന ഫിലിപ്പീൻസുകാരിയായ ക്രിസ്റ്റി മാൻഗാന്റിയെ(39) ഫിലിപ്പീൻസിലേക്ക് നാട് കടത്തി. ഇമിഗ്രേഷൻ മിക്സപ്പിൽ വിസ അപേക്ഷയിൽ തെറ്റുണ്ടായതിനെ തുടർന്നാണ് ക്രിസ്റ്റിയെ നാട് കടത്തിയിരിക്കുന്നത്. ഫിലിപ്പിനോ നഴ്സിന്റെ നാനിയായിട്ടായിരുന്നു ക്രിസ്റ്റി ഡൊമസ്റ്റിക് വിസയിൽ യുകെയിലെത്തിയിരുന്നത്. തുടർന്ന് പരിചയപ്പെട്ട് അടുപ്പത്തിലായ ബോയ്ഫ്രണാടയ റിച്ചാർഡിന് രക്ഷിക്കാനാവുമെന്ന് കരുതിയെങ്കിലും അത് സാധിക്കാതെ പോയതിനെ തുടർന്നാണ് ക്രിസ്റ്റി ഇവിടം വിട്ട് പോകാൻ നിർബന്ധിതയായിരിക്കുന്നത്. ബെർമിങ്ഹാം എയർപോർട്ടിൽ വച്ച് നടന്ന ഇരുവരുടെയും വിടപറയൽ ഏവരുടെയും ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു. ഇത്തരത്തിൽ ബെർമിങ്ഹാമിൽ നിന്നുമുള്ള നാട് കടത്തൽ ചർച്ചയാവുകയാണ്. ഇത് സംബന്ധിച്ച വേദനിപ്പിക്കുന്ന ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഇരുവരും പരസ്പരം തുറിച്ച് നോക്കിക്കൊണ്ട് നിൽക്കുന്നത് കാണാം. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിലപ്പുറമാണെന്നാണ്
ലണ്ടൻ: തന്റെ ബോയ്ഫ്രണ്ടായ റിച്ചാർഡ് ബ്രൗണിനൊപ്പം(54) ഒരുമിച്ച് ജീവിക്കാനൊരുങ്ങുകയായിരുന്ന ഫിലിപ്പീൻസുകാരിയായ ക്രിസ്റ്റി മാൻഗാന്റിയെ(39) ഫിലിപ്പീൻസിലേക്ക് നാട് കടത്തി. ഇമിഗ്രേഷൻ മിക്സപ്പിൽ വിസ അപേക്ഷയിൽ തെറ്റുണ്ടായതിനെ തുടർന്നാണ് ക്രിസ്റ്റിയെ നാട് കടത്തിയിരിക്കുന്നത്. ഫിലിപ്പിനോ നഴ്സിന്റെ നാനിയായിട്ടായിരുന്നു ക്രിസ്റ്റി ഡൊമസ്റ്റിക് വിസയിൽ യുകെയിലെത്തിയിരുന്നത്. തുടർന്ന് പരിചയപ്പെട്ട് അടുപ്പത്തിലായ ബോയ്ഫ്രണാടയ റിച്ചാർഡിന് രക്ഷിക്കാനാവുമെന്ന് കരുതിയെങ്കിലും അത് സാധിക്കാതെ പോയതിനെ തുടർന്നാണ് ക്രിസ്റ്റി ഇവിടം വിട്ട് പോകാൻ നിർബന്ധിതയായിരിക്കുന്നത്.
ബെർമിങ്ഹാം എയർപോർട്ടിൽ വച്ച് നടന്ന ഇരുവരുടെയും വിടപറയൽ ഏവരുടെയും ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു. ഇത്തരത്തിൽ ബെർമിങ്ഹാമിൽ നിന്നുമുള്ള നാട് കടത്തൽ ചർച്ചയാവുകയാണ്. ഇത് സംബന്ധിച്ച വേദനിപ്പിക്കുന്ന ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഇരുവരും പരസ്പരം തുറിച്ച് നോക്കിക്കൊണ്ട് നിൽക്കുന്നത് കാണാം. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിലപ്പുറമാണെന്നാണ് റിച്ചാർഡ് പ്രതികരിച്ചിരിക്കുന്നത്.തങ്ങൾക്ക് ഇവിടെ വച്ച് വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും സാധിക്കുമെന്ന ശുഭപ്രതീക്ഷയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതെല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നുവെന്നും റിച്ചാർഡ് പറയുന്നു.
ഇവിടെ നിലനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വളരെയേറെ പണം ചെലവിട്ടതല്ലാതെ പ്രയോജനമൊന്നുമുണ്ടായില്ലെന്നും ഇദ്ദേഹം പരിതപിക്കുന്നു.ബെർമിങ്ഹാമിൽ ക്രിസ്റ്റിക്ക് കുടുംബമുണ്ട്. തങ്ങളെ വിട്ട് പോകുന്ന ക്രിസ്റ്റിയെ കെട്ടിപ്പിടിച്ച് യുവതികളായ മരുമക്കൾ കരഞ്ഞിരുന്നുവെന്നും റിച്ചാർഡ് വെളിപ്പെടുത്തുന്നു. ഓൺലൈൻ ഡേറ്റിങ് ആപ്പായ ബാഡൂവിലൂടെയാണ് ക്രിസ്റ്റിയും റിച്ചാർഡും കണ്ടുമുട്ടിയിരുന്നത്. ക്രിസ്റ്റി ഇംഗ്ലണ്ടിലെത്തി രണ്ടാഴ്ചക്കകമായിരുന്നു അത്. നവംബറിന് ശേഷമായിരുന്നു തങ്ങൾ പരസ്പരം കൂടുതൽ അടുത്തിരുന്നതെന്നും പിന്നീട് ക്രിസ്റ്റി ഡെർബിയിലെ തന്റെ വീട്ടിലേക്ക് വരുകയായിരുന്നുവെന്നും റിച്ചാർഡ് പറയുന്നു.
തന്റെ സഹോദരി, ബ്രദർ ഇൻ ലോ, രണ്ട് മരുമക്കൾ എന്നിവർക്കൊപ്പമായിരുന്നു ക്രിസ്റ്റി ഫിലിപ്പീൻസിൽ നിന്നും യുകെയിലെത്തിയിരുന്നത്. ആറ് മാസം കാലാവധിയുള്ള ഡൊമസ്റ്റിക് വർക്കേർസ് വിസയിലായിരുന്നു ക്രിസ്റ്റിയുടെ വരവ്. ഈ വിസ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. റിച്ചാർഡുമായി എൻഗേജ്മെന്റ് കഴിഞ്ഞ ക്രിസ്റ്റി യുകെയിൽ തുടരാൻ എല്ലാ വിധ ശ്രമങ്ങളും നടത്തി പരാജയപ്പെടുകയായിരുന്നു.
ക്രിസ്റ്റിയുടെ വിസ രണ്ടരവർഷത്തേക്ക് നീട്ടാൻ സാധിക്കുമെന്നായിരുന്നു തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നാണ് ഐടി കോൺട്രാക്ടറായ റിച്ചാർഡ് പറയുന്നത്. എന്നാൽ ഡൊമസ്റ്റിക് വർക്കേർസ് വിസ നീട്ടാൻ മാർഗങ്ങളൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ഇനി മുന്നിലുള്ള ഫിയാൻസ് വിസക്ക് അപേക്ഷിക്കുകയാണെന്നും അതിന് ക്രിസ്റ്റി ഫിലിപ്പീൻസിലേക്ക് തിരിച്ച് പോയേ പറ്റുവെന്നും റിച്ചാർഡ് വിശദീകരിക്കുന്നു. ലോ ഫേം തെറ്റായ ഫോം സമർപ്പിച്ചിട്ടും ഹോം ഓഫീസ് തങ്ങളിൽ നിന്നും മൊത്തം 1493 പൗണ്ട് ഈടാക്കിയെന്നും റിച്ചാർഡ് ആരോപിക്കുന്നു. ഇതിന് പുറമെ ഈ ദമ്പതികളിൽ നിന്നും പ്രസ്തുത ലോ ഫേം 2500 പൗണ്ട് ചാർജായും ഈടാക്കിയിരുന്നു.