- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബോട്ടുകളെ ഇറക്കി ഭീകരരെ നേരിട്ട് റഷ്യ; ജോർജിയൻ അതിർത്തിയിലെ ഇസ്ലാമിക ഭീകര വാദികൾക്കെതിരെ തോക്ക് ധരിച്ച് രംഗത്തിറങ്ങിയത് റോബോട്ടുകൾ; 11 ഭീകരരെ നിഷ്കരുണം വധിച്ച് റഷ്യൻ റോബോട്ടുകൾ
മോസ്‌കോ: റഷ്യയ്ക്ക് ഏറ്റവും വലിയ തലവേദന ജോർജിയ അതിർത്തിയിലെ ഭീകരവാദികളാണ്. ഇസ്ലാമിക് ഭീകരരുടെ താവളമാണ് ഇവിടെ. ജിഹാദികളുടെ കേന്ദ്രത്തെ നേരിടാൻ പുതിയ തന്ത്രവുമായി എത്തുകയാണ് റഷ്യ. ലോകകപ്പ് ഫുട്ബോളിന് ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ. അതിന് മുമ്പ് ഭീകരരെ തുരുത്താനാണ് റഷ്യൻ പ്രസിഡന്റ് വളാഡിമർ പുട്ടിന്റെ നീക്കം. അതിനായി ഉപയോഗിക്കുന്നത് റോബോട്ടിനേയും. ഭീകരവിരുദ്ധ സ്‌ക്വാഡാണ് റോബോട്ടുകളെ ആക്രമത്തിന് ഇറക്കിയത്. ആയുധവുമായെത്തിയ റോബോട്ടുകൾ ഭീകരരെ വകവരുത്തുന്നു. തീവ്രവാദികളുടെ ഒളിത്താവളങ്ങളിലേക്ക് ഒളിഞ്ഞിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുന്നു. ഒപ്പം ഒളിത്താവളത്തിലേക്ക് റോബോർട്ടിന്റെ ആക്രമണവും. ബോംബ് സ്ഫോടനവും നടന്നു. പതിനൊന്ന് ജിഹാദികളാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇതിലൂടെ ഭീകരരുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ സുരക്ഷാ സേനയ്ക്ക് ഒഴിവാക്കാനാവുന്നു. ഇതിന്റെ വീഡിയോയും റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഷൂട്ട് ചെയ്തിരുന്നു. ഇതിലാണ് റോബോട്ടിന്റെ ഇടപെടൽ വ്യക്തമാകുന്നത്. രണ്ട് മിനിറ്റോളം വരുന്ന വീഡിയോയാണ് പുറത്തുവ
മോസ്‌കോ: റഷ്യയ്ക്ക് ഏറ്റവും വലിയ തലവേദന ജോർജിയ അതിർത്തിയിലെ ഭീകരവാദികളാണ്. ഇസ്ലാമിക് ഭീകരരുടെ താവളമാണ് ഇവിടെ. ജിഹാദികളുടെ കേന്ദ്രത്തെ നേരിടാൻ പുതിയ തന്ത്രവുമായി എത്തുകയാണ് റഷ്യ. ലോകകപ്പ് ഫുട്ബോളിന് ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ. അതിന് മുമ്പ് ഭീകരരെ തുരുത്താനാണ് റഷ്യൻ പ്രസിഡന്റ് വളാഡിമർ പുട്ടിന്റെ നീക്കം. അതിനായി ഉപയോഗിക്കുന്നത് റോബോട്ടിനേയും.
ഭീകരവിരുദ്ധ സ്‌ക്വാഡാണ് റോബോട്ടുകളെ ആക്രമത്തിന് ഇറക്കിയത്. ആയുധവുമായെത്തിയ റോബോട്ടുകൾ ഭീകരരെ വകവരുത്തുന്നു. തീവ്രവാദികളുടെ ഒളിത്താവളങ്ങളിലേക്ക് ഒളിഞ്ഞിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുന്നു. ഒപ്പം ഒളിത്താവളത്തിലേക്ക് റോബോർട്ടിന്റെ ആക്രമണവും. ബോംബ് സ്ഫോടനവും നടന്നു. പതിനൊന്ന് ജിഹാദികളാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇതിലൂടെ ഭീകരരുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ സുരക്ഷാ സേനയ്ക്ക് ഒഴിവാക്കാനാവുന്നു.
ഇതിന്റെ വീഡിയോയും റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഷൂട്ട് ചെയ്തിരുന്നു. ഇതിലാണ് റോബോട്ടിന്റെ ഇടപെടൽ വ്യക്തമാകുന്നത്. രണ്ട് മിനിറ്റോളം വരുന്ന വീഡിയോയാണ് പുറത്തുവിട്ടത്.