ഡമാസ്‌കസ്: ഇസ്ലാമിക ഭീകരരുടെ പ്രധാന ആയുധമായിരുന്നു മനുഷ്യ ബോംബുകൾ. ജിഹാദിന് വേണ്ടി സ്വയം രക്തസാക്ഷിയാകാൻ ഇറങ്ങി പുറപ്പെട്ടവർ. എന്നാൽ കാലം മാറുമ്പോൾ ഭീകര സംഘടനകൾക്ക് മനുഷ്യ ബോംബുകളെ കിട്ടാനില്ല. ആരും ജീവിതം അറിഞ്ഞു കൊണ്ട് ഹോമിക്കാൻ തയ്യാറാവാത്തതാണ് ഇതിന് കാരണം. കൃത്യമായി ആക്രമണം നടത്താൻ പറ്റിയ ഏറ്റവും വലിയ ഉപാധി നഷ്ടമായതോടെ പുതിയ തന്ത്രം പുറത്തെടുക്കുകയാണ് ഇസ്ലാമിക ഭീകരർ.

പടികൂടിയ ഭീകരരെ മനുഷ്യ ബോംബായി ഉപയോഗിക്കുകയാണ് ഐസിസ്. തടവിലുള്ളവരുടെ കൈകൾ പൂർണ്ണമായും കെട്ടുക. അതിന് ശേഷം ശരീരത്തിൽ ബോംബ് സ്ഥാപിക്കുക. തലയിൽ ഹെൽമറ്റുൾപ്പെടെ ധരിപ്പിച്ച്. സൈനിക വേഷത്തിൽ തകർക്കേണ്ട കെട്ടിടത്തിലേക്ക് കയറ്റി വിടുക. അതിന് ശേഷം റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് കെട്ടിടം തകർക്കുക. അങ്ങനെ ഐസിസ് തടവിലുള്ളവരെ മനുഷ്യ ബോംബാക്കി മാറ്റുകയാണ് അവർ. ഇതിലൂടെ തടവുകാരുടെ കൊലപാതകവും നടക്കുന്നു.

സിറയിൽ തലസ്ഥാനമായ ഡമാസ്‌കസിന് അടുത്ത് കെട്ടിടം തകർത്ത വീഡിയോയിലാണ് ഭീകരതയുടെ പുതിയ തലം വ്യക്തമാകുന്നത്.  ഇയാൾ ചെയ്ത കുറ്റവും വ്യക്തമല്ല. ഐസിസിനെതിരെ സിറിയയും റഷ്യയും നടത്തുന്ന നിരന്തര ബോംബാക്രമണത്തിന് പ്രതികാരമായാണ് തടവുകാരെ മനുഷ്യ ബോംബായി ഐസിസ് ഉപയോഗിക്കുന്നത്. യാർമൗക്കിലാണ് ലോകത്തെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.

നേരത്തെ തടവുകാരെ നിരത്തി നിർത്തി വെടിവച്ചു കൊല്ലുകയായിരുന്നു ഐസിസ് രീതി. ഇങ്ങനെ പല വീഡിയോയകളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ജിഹാദികളായ മനുഷ്യ ബോംബുകളെ കിട്ടാതെ വന്നതോടെ തടവുകാരെ സ്‌ഫോടനങ്ങൾ കൊണ്ടു പോകുന്ന രീതിയിലേക്ക് ഐസിസ് മാറുകയാണെന്നാണ് പുറത്തുവരുന്ന വീഡിയോ വ്യക്തമാക്കുന്നത്.