- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റക്കാരെ വംശീയ അധിക്ഷേപം നടത്തി വിദ്യാർത്ഥികൾ; ലണ്ടൻ മേയർ സാദിഖ് ഖാനെ ചൊറിയാൻ ഇന്ത്യൻ വിദ്യാർത്ഥിയും; എക്സെറ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും നിരവധി വിദ്യാർത്ഥികളെ പുറത്താക്കി
ലണ്ടൻ: വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുടിയേറ്റക്കാരെ വംശീയ അധിക്ഷേപം നടത്തിയ നിരവധി വിദ്യാർത്ഥികളെ എക്സെറ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കി. ലണ്ടൻ മേയറും പാക്കിസ്ഥാൻ വംശജനുമായ സാദിഖ് ഖാനെ അപമാനിച്ച് കൊണ്ട് സന്ദേശങ്ങളയക്കാൻ ഇന്ത്യൻ വിദ്യാർത്ഥിയും രംഗത്തെത്തിയിരുന്നു. ബ്രാക്ടൺ സൊസൈറ്റി എന്ന വാട്സാപ്പ് ഗ്രൂപ്പാണ് കുടിയേറ്റക്കാർക്കെതിരെ വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഈ നെറികെട്ട പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് എക്സെറ്റർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സർ സ്റ്റീവ് സ്മിത്ത് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നിർണായക സ്ഥാനങ്ങളിലെല്ലാം വെള്ളക്കാർ മാത്രം മതിയെന്ന് അഭിപ്രായപ്പെടുന്ന ഈ വാട്സാപ്പ് ഗ്രൂപ്പ് വംശീയ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നുമുണ്ട്. ബ്രാക്ടൺ ലോ സൊസൈറ്റിയിലെ അംഗങ്ങളാണ് പ്രകോപനമുണ്ടാക്കുന്ന ഇത്തരം സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. അടിമത്തത്തെയും കൂട്ട ബലാത്സംഗത്തെയും അനുകൂലിക്കുന്ന നിലപാടുകളും ഇവർ പുലർത്തുന്നുണ്ട്. യുകെയിലുള്ള വൃത്തികെട്ട അറബികളെ സ്വ
ലണ്ടൻ: വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുടിയേറ്റക്കാരെ വംശീയ അധിക്ഷേപം നടത്തിയ നിരവധി വിദ്യാർത്ഥികളെ എക്സെറ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കി. ലണ്ടൻ മേയറും പാക്കിസ്ഥാൻ വംശജനുമായ സാദിഖ് ഖാനെ അപമാനിച്ച് കൊണ്ട് സന്ദേശങ്ങളയക്കാൻ ഇന്ത്യൻ വിദ്യാർത്ഥിയും രംഗത്തെത്തിയിരുന്നു. ബ്രാക്ടൺ സൊസൈറ്റി എന്ന വാട്സാപ്പ് ഗ്രൂപ്പാണ് കുടിയേറ്റക്കാർക്കെതിരെ വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഈ നെറികെട്ട പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് എക്സെറ്റർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സർ സ്റ്റീവ് സ്മിത്ത് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
നിർണായക സ്ഥാനങ്ങളിലെല്ലാം വെള്ളക്കാർ മാത്രം മതിയെന്ന് അഭിപ്രായപ്പെടുന്ന ഈ വാട്സാപ്പ് ഗ്രൂപ്പ് വംശീയ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നുമുണ്ട്. ബ്രാക്ടൺ ലോ സൊസൈറ്റിയിലെ അംഗങ്ങളാണ് പ്രകോപനമുണ്ടാക്കുന്ന ഇത്തരം സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. അടിമത്തത്തെയും കൂട്ട ബലാത്സംഗത്തെയും അനുകൂലിക്കുന്ന നിലപാടുകളും ഇവർ പുലർത്തുന്നുണ്ട്. യുകെയിലുള്ള വൃത്തികെട്ട അറബികളെ സ്വദേശത്തേക്ക് മടക്കി അയക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥിയായ ആഷ് ചന്ദ്രഹാരൻ ആണ് വംശീയ വിദ്വേഷം തുളുമ്പുന്ന സന്ദേശങ്ങൾ കൈമാറിയവരിൽ ഒരാൾ. ഇതിന് പുറമെ അലക്സ് ക്രാഫോർഡ്, മാത്യൂ ബെൽ, ജെയിംസ് ക്രാൻസ്റ്റോൺ, ബെയ്ലെ ഗ്രാന്റ്, എന്നിവരും ഇക്കൂട്ടത്തിൽ പെടുന്നു. ഇവരിൽ ചിലരെയാണ് യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കിയെന്ന വിവരം ഇന്നലെ പുറത്ത് വന്നത്.
തന്റെ നിറത്തിന്റെ പേരിൽ പ്രത്യേക ചാർജ് നൽകാൻ പോലും താൻ തയ്യാറാണെന്നാണ് ഇന്ത്യൻ വിദ്യാർത്ഥി ആഷ് ചന്ദ്രഹാരൻ മെസേജ് അയച്ചിരിക്കുന്നത്. ഈ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി വർത്തിക്കുന്ന ഈ വിദ്യാർത്ഥി തന്റെ ഇന്ത്യൻ പാരമ്പര്യത്തിൽ തന്നെ അപമാനം കൊള്ളുന്നവനാണെന്നും വെള്ളക്കാരെ അമിതമായി ആരാധിക്കുന്ന ആളാണെന്നുമുള്ള സൂചനകൾ കൈമാറിയിരിക്കുന്ന സന്ദേശങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.വിവാദപരമായ ഈ സംഭവം യൂണിവേഴ്സിറ്റിയിലാകെ പരക്കുകയും വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തതോടെ പ്രസ്തുത സൊസൈറ്റി വർഷാവസാനം നടത്താറുള്ള പ്രത്യേക പരിപാടി റദ്ദാക്കിയിട്ടുണ്ട്.
തങ്ങളുടെ ഏതാനും അംഗങ്ങളുടെ വംശീയ വിദ്വേഷം തുളുമ്പുന്ന പ്രവർത്തിയിൽ സൊസൈറ്റി പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് ഗിൽഡുമായി തങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും ഇത്തരം നടപടികളോട് ഒരിക്കലും യോജിക്കാനാവില്ലെന്ന തീരുമാനത്തിലെത്തിയെന്നുമാണ് സൊസൈറ്റി അതിന്റെ ഫേസ്‌ബുക്ക് പേജിലെഴുതിയിരിക്കുന്നത്. അതിനാൽ വർഷാവസാനം നടത്താറുള്ള ഗാല എന്ന ഇവന്റ് നടത്തേണ്ടെന്ന തീരുമാനത്തിലെത്തിയെന്നും സൊസൈറ്റി വെളിപ്പെടുത്തുന്നു.