- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കള്ളപ്പെണ്ണിനെ കെട്ടി രാജകുടുംബത്തിന്റെ അന്തസ്സ് ഇടിക്കരുതേയെന്ന് പറഞ്ഞ് കത്തെഴുതി മേഗന്റെ സഹോദരൻ; ഹാരിയെയും രാജകുടുംബത്തെയും പരിഹാസ കഥാപാത്രമാക്കാൻ അവസരം കൊടുക്കരുതെന്ന് പറഞ്ഞ് തുറന്ന കത്തെഴുതി സ്വന്തം സഹോദരൻ
ഈ മാസം 19ന് ഹാരി രാജകുമാരനും മേഗൻ മാർകിളുമായുള്ള വിവാഹം ഗംഭീരമായി നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഈ വിവാഹം എങ്ങനെയെങ്കിലും മുടക്കുകയെന്ന ഉദ്ദേശ്യത്തോടെ മേഗന്റെ സഹോദരൻ തോമസ് മാർകിൾ ജൂനിയർ രംഗത്തെത്തി. തന്റെ സഹോദരിയാണെങ്കിലും മേഗനെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ലെന്നും അതിനാൽ ആ കള്ളപ്പെണ്ണിനെ കെട്ടി രാജകുടുംബത്തിന്റെ അന്തസ്സ് ഇടിക്കരുതേയെന്ന് പറഞ്ഞ് കത്തെഴുതിയാണ് തോമസ് മുന്നോട്ട് വന്നിരിക്കുന്നത്. മേഗനെ വധുവാക്കി ഹാരിയെയും രാജകുടുംബത്തെയും പരിഹാസ കഥാപാത്രമാക്കാൻ അവസരം കൊടുക്കരുതെന്ന് മുന്നറിയിപ്പേകുന്നതാണ് തോമസിന്റെ കത്ത്. അതിനാൽ ഇനിയും സമയം വൈകിയിട്ടില്ലെന്നും വിവാഹത്തിൽ നിന്നും ഹാരി എത്രയും വേഗം പിന്മാറണമെന്നും തോമസ് നിർദ്ദേശിക്കുന്നു. മേഗനെ വിവാഹം കഴിച്ചാൽ അവർ രാജകീയ പാരമ്പര്യത്തെയും ഹാരിയെയും വെറും പരിഹാസ്യമാക്കി മാറ്റുമെന്നും ഈ കത്ത് മുന്നറിയിപ്പേകുന്നു. തന്റെ സഹോദരിയും കഴിവ് തെളിയിച്ച അഭിനേത്രിയുമാണെങ്കിലും മേഗൻ ദുഷ്ടയും സ്വാർത്ഥയും വിവരമില്ലാത്തവളുമാണെന്നാണ് തോമസ് ആരോപിക്കുന
ഈ മാസം 19ന് ഹാരി രാജകുമാരനും മേഗൻ മാർകിളുമായുള്ള വിവാഹം ഗംഭീരമായി നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഈ വിവാഹം എങ്ങനെയെങ്കിലും മുടക്കുകയെന്ന ഉദ്ദേശ്യത്തോടെ മേഗന്റെ സഹോദരൻ തോമസ് മാർകിൾ ജൂനിയർ രംഗത്തെത്തി. തന്റെ സഹോദരിയാണെങ്കിലും മേഗനെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ലെന്നും അതിനാൽ ആ കള്ളപ്പെണ്ണിനെ കെട്ടി രാജകുടുംബത്തിന്റെ അന്തസ്സ് ഇടിക്കരുതേയെന്ന് പറഞ്ഞ് കത്തെഴുതിയാണ് തോമസ് മുന്നോട്ട് വന്നിരിക്കുന്നത്. മേഗനെ വധുവാക്കി ഹാരിയെയും രാജകുടുംബത്തെയും പരിഹാസ കഥാപാത്രമാക്കാൻ അവസരം കൊടുക്കരുതെന്ന് മുന്നറിയിപ്പേകുന്നതാണ് തോമസിന്റെ കത്ത്.
അതിനാൽ ഇനിയും സമയം വൈകിയിട്ടില്ലെന്നും വിവാഹത്തിൽ നിന്നും ഹാരി എത്രയും വേഗം പിന്മാറണമെന്നും തോമസ് നിർദ്ദേശിക്കുന്നു. മേഗനെ വിവാഹം കഴിച്ചാൽ അവർ രാജകീയ പാരമ്പര്യത്തെയും ഹാരിയെയും വെറും പരിഹാസ്യമാക്കി മാറ്റുമെന്നും ഈ കത്ത് മുന്നറിയിപ്പേകുന്നു. തന്റെ സഹോദരിയും കഴിവ് തെളിയിച്ച അഭിനേത്രിയുമാണെങ്കിലും മേഗൻ ദുഷ്ടയും സ്വാർത്ഥയും വിവരമില്ലാത്തവളുമാണെന്നാണ് തോമസ് ആരോപിക്കുന്നത്. 2011ൽ തങ്ങളുടെ അപ്പൂപ്പന്റെ ശവസംസ്‌കാരത്തിന് തമ്മിൽ കണ്ടതിൽ പിന്നെ മേഗൻ തന്നെ കാണാൻ തയ്യാറായിരുന്നില്ലെന്നും ഈ സഹോദരൻ ആരോപിക്കുന്നു.
രാജകീയ വിവാഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണ് സംഭവിക്കാൻ പോകുന്നതെന്ന് ഇൻ ടച്ച് മാഗസിനിൽ പ്രസിദ്ധീകരിച്ച ഈ തുറന്ന കത്ത് മുന്നറിയിപ്പേകുന്നു. മേഗൻ ഹാരിക്ക് ഒരിക്കലും യോജിച്ച വധുവല്ലെന്നും യഥാർത്ഥ മേഗനെ തിരിച്ചറിയാൻ രാജകുമാരന് എന്തുകൊണ്ടാണ് സാധിക്കാത്തതെന്ന് താൻ അത്ഭുതപ്പെടുന്നുവെന്നും തോമസ് വ്യക്തമാക്കുന്നു. മേഗന്റെ അഭിനയ സ്വപ്നത്തെ പിന്തുണക്കാൻ വേണ്ടി ധാരാളം കാശ് പൊടിക്കേണ്ടി വന്നതോടെയാണ് തങ്ങളുടെ പിതാവ് കടബാധിതനായിരിക്കുന്നതെന്നും എന്നാൽ ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ മേഗൻ ഉറ്റവരെയും ഉടയവരെയും മറക്കുകയായിരുന്നുവെന്നും ഈ കത്തിലൂടെ യുഎസിലെ ഒറിഗോണിലുള്ള തോമസ് ആരോപിക്കുന്നു.
ഇത്രയൊക്കെ ത്യാഗം ചെയ്തിട്ടും ആ പിതാവിനെയും തന്നെയും അടുത്ത കുടുംബാംഗങ്ങളെയും മേഗൻ ഇതുവരെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നും പകരം ഒട്ടേറെ അപരിചിതരെയാണ് ക്ഷമിച്ചിരിക്കുന്നതെന്നും തോമസ് കത്തിലൂടെ കുറ്റപ്പെടുത്തുന്നു. ഇത്രയൊക്കെ ചെയ്തിട്ടും താൻ മേഗനെ ഇപ്പോഴും സഹോദരിയായിട്ടാണ് കാണുന്നതെന്നും എന്നിട്ടും അവർ എന്തിനാണ് സ്വന്തം കുടുംബത്തെ ഇങ്ങനെ അവഗണിക്കുന്നതെന്നുമുള്ള ചോദ്യവും തോമസ് ദുഃഖത്തോടെ ഉയർത്തുന്നുണ്ട്.
ഡയാന രാജകുമാരിയെ അന്ധമായി അനുകരിക്കാൻ മേഗൻ ശ്രമിക്കുകയാണെന്നും എന്നാൽ അതിന് തക്കതായ ഗുണഗണങ്ങളൊന്നും തന്റെ സഹോദരിക്കില്ലെന്നും തോമസ് ജൂനിയർ നേരത്തെ തന്നെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു.