സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹിതർ ഗ്രീനിലെ വീട്ടിലെ മോഷണശ്രമത്തിനിടയിൽ വീട്ടുടമയുടെ കുത്തേറ്റ് മരിച്ച ഹെൻട്രി വിൻസെന്റ് എന്ന യുവ മോഷ്ടാവിന് സഹപ്രവർത്തകരായ കള്ളന്മാർ രാജകീയമായ സംസ്‌കാരം നൽകി. കല്ലെറിഞ്ഞും വോഡ്ക കുപ്പി പൊട്ടിച്ചും വഴി നീളെ ഭീകരത പടർത്തിയായിരുന്നു ഇവർ ഹെൻട്രിയുടെ ശവഘോഷയാത്ര നടത്തിയത്. ഇതിനോടനുബന്ധിച്ച് ഹെലികോപ്റ്ററടക്കം വൻ പൊലീസ് സന്നാഹവും അധികൃതർ ഒരുക്കിയിരുന്നു. കൊലപാതകത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന വീട്ടുടമയായ 78കാരൻ റിച്ചാർഡ്-ബ്രൂക്സ് എന്ന പെൻഷനറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

30 മിനുറ്റ് നേരം നീണ്ട് നിന്ന ഹെൻട്രിയുടെ ശവസംസ്‌കാരത്തിൽ 200ഓളം പേരാണ് പങ്ക് കൊണ്ടിരിക്കുന്നത്. ഇവരിൽ ചിലർ ഹെൻട്രിക്ക് പ്രിയപ്പെട്ട മൂന്ന് പോപ്പ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു. പരേതന്റെ കുടുംബാഗങ്ങൾ തങ്ങളുടെ കാറുകളിൽ നിന്നും സംസ്‌കാരത്തിന്റെ ഫോട്ടോകൾ പകർത്തുകയും ചർച്ചിന് പുറത്ത് കാത്ത് നിന്ന മാധ്യമപ്രവർത്തകർക്ക് നേരെ കല്ലുകൾ വലിച്ചെറിയുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. സംസ്‌കാരം നടന്ന കെന്റിലെ ഓർപിൻഗ്ടണിലുള്ള സെന്റ് മേരീസ് ചർച്ചിന് ചുറ്റുമുള്ള തെരുവുകളിൽ ക്രമസമാധാനം പാലിക്കുന്നതിനായി നിരവധി പൊലീസ് ഓഫീസർമാരെയായിരുന്നു വിന്യസിച്ചിരുന്നത്.

സംഭവം നിരീക്ഷിക്കാൻ ഹെലികോപ്റ്റർ ഉപയോഗിക്കാനും അധികൃതർ നിർബന്ധിതരായിരുന്നു. ശവഘോഷയാത്രക്ക് അണിചേർന്ന് ഹെൻട്രിയുടെ ഉററവരും ഉടയവരും മാധ്യമപ്രവർത്തകർക്ക് നേരെ ബോട്ടിലുകളും കല്ലുകളും മുട്ടകളും വലിച്ചെറിഞ്ഞിരുന്നു. ഹെൻട്രി കൊല്ലപ്പെട്ട വീടിനടുത്തുള്ളവർ പ്രതിഷേധക്കാർ തങ്ങളുടെ വീടുകൾആക്രമിക്കാതിരിക്കാൻ അവിടേക്കുള്ള റോഡുകളിൽ തടസങ്ങൾ സൃഷ്ടിച്ചിരുന്നു.ഇവിടെയും മുൻകരുതലായി കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നു.ജീവിച്ചിരുന്ന കാലത്ത് ഹെൻട്രി എന്ന മോഷ്ടാവ് വീട്ടുടമകളുടെ പേടി സ്വപ്നമായിരുന്നു.

അതിന് പുറമെ അയാൾ മരിച്ച ശേഷം സംസ്‌കാരത്തിനും ഈ തരത്തിൽ ഭയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്.ഒരു ലക്ഷം പൗണ്ട് പൊടിച്ച് തികച്ചും ആർഭാടപൂർവമാണ് ഈ കള്ളന്റെ ശവമടക്ക് നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സംഭവത്തോടനുബന്ധിച്ച് ആക്രമണങ്ങൾ അഴിച്ച് വിടാൻ മുന്നോട്ട് വന്ന നിരവധി യുവാക്കളെ പൊലീസുകാർ കീഴ്പ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ുഖം മൂടിയണിഞ്ഞവരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ നിരവധി ജേർണലിസ്റ്റുകൾ ഓടി രക്ഷപ്പെടുന്നത് കാണാമായിരുന്നു.

സംസ്‌കാരം നടക്കുന്ന ചർച്ചിന്റെ കവാടത്തിന് വളരെയടുത്ത് ൂടി ജനം കടന്ന് പോകുന്നത് ഒഴിവാക്കണമെന്ന് പൊലീസ് കടുത്ത നിർദ്ദേശം നൽകിയിരുന്നു. ഹെൻട്രിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ചുമത്തി അറസ്റ്റിലായ പെൻഷനർക്ക് മുകളിൽ ചാർജുകളൊന്നും ചുമത്തില്ലെന്നാണ് സൂചന.