- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ എക്സ്ഹോസ്റ്റർ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിന് ശ്രമം; നിർത്താൻ പറഞ്ഞിട്ടും കേൾക്കാതെ വന്നപ്പോൾ മയക്കുവെടിവെച്ച് പൊലീസ്; വിചിത്ര ലോകത്തുനിന്നും വിചിത്ര വാർത്ത
ലണ്ടൻ: ലൈംഗികദാഹമടക്കുന്നതിന് മനുഷ്യൻ കാണിക്കുന്ന ക്രൂരതകൾ ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന പീഡനവാർത്തകളായി പുറത്തുവരാറുണ്ട്. എന്നാൽ, കാറിന്റെ പുകക്കുഴലിൽ ജനനേന്ദ്രിയം കടത്തി ലൈംഗികബന്ധത്തിന് ശ്രമിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയിൽനിന്നാണ് ഈ വാർത്ത. മദ്യപിച്ച് ലക്കുകെട്ട യുവാവ് നഗ്നനായി നിന്ന് കാറിന്റെ പുകക്കുഴലിൽ ജനനേന്ദ്രിയം കടത്തി സെക്‌സിന് ശ്രമിച്ചു. പൊലീസെത്തി ഇയാളെ വിടുവിക്കാൻ ശ്രമിച്ചിട്ടും ഫലിച്ചില്ല. ഒടുവിൽ മയക്കുവെടിവച്ചാണ് 24-കാരനായ യുവാവിനെ കീഴ്‌പ്പെടുത്തിയത്. കൻസാസിലെ ന്യൂട്ടണിൽനിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ചെയ്യുന്ന പ്രവർത്തി അവസാനിപ്പിക്കാൻ പൊലീസ് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വഴങ്ങാതെവന്നതോടെ മയക്കുവെടിവെക്കുകയായിരുന്നു. അപകടകരമായ രീതിയിൽ മദ്യപിച്ചിരുന്ന ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു. രക്തത്തിൽ 0.35 ശതമാനത്തോളം ആൽക്കഹോൾ കലർന്നിരുന്നതായി പൊലീസ് പറഞ്ഞു. മദ്യത്തിന് പുറമെ, മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി ലെഫ്. സ്‌കോട്ട് പവൽ പറഞ്ഞു. എല്ലാവരും കാൺ
ലണ്ടൻ: ലൈംഗികദാഹമടക്കുന്നതിന് മനുഷ്യൻ കാണിക്കുന്ന ക്രൂരതകൾ ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന പീഡനവാർത്തകളായി പുറത്തുവരാറുണ്ട്. എന്നാൽ, കാറിന്റെ പുകക്കുഴലിൽ ജനനേന്ദ്രിയം കടത്തി ലൈംഗികബന്ധത്തിന് ശ്രമിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയിൽനിന്നാണ് ഈ വാർത്ത. മദ്യപിച്ച് ലക്കുകെട്ട യുവാവ് നഗ്നനായി നിന്ന് കാറിന്റെ പുകക്കുഴലിൽ ജനനേന്ദ്രിയം കടത്തി സെക്‌സിന് ശ്രമിച്ചു. പൊലീസെത്തി ഇയാളെ വിടുവിക്കാൻ ശ്രമിച്ചിട്ടും ഫലിച്ചില്ല. ഒടുവിൽ മയക്കുവെടിവച്ചാണ് 24-കാരനായ യുവാവിനെ കീഴ്‌പ്പെടുത്തിയത്.
കൻസാസിലെ ന്യൂട്ടണിൽനിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ചെയ്യുന്ന പ്രവർത്തി അവസാനിപ്പിക്കാൻ പൊലീസ് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വഴങ്ങാതെവന്നതോടെ മയക്കുവെടിവെക്കുകയായിരുന്നു. അപകടകരമായ രീതിയിൽ മദ്യപിച്ചിരുന്ന ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു. രക്തത്തിൽ 0.35 ശതമാനത്തോളം ആൽക്കഹോൾ കലർന്നിരുന്നതായി പൊലീസ് പറഞ്ഞു. മദ്യത്തിന് പുറമെ, മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി ലെഫ്. സ്‌കോട്ട് പവൽ പറഞ്ഞു.
എല്ലാവരും കാൺകെയായിരുന്നു യുവാവിന്റെ അഭ്യാസം. പൂർണ നഗ്നനായി നിന്ന ഇയാളോട് എല്ലാവരും നിർത്താനാവശ്യപ്പെട്ടെങ്കിലും അതൊന്നും ചെവിക്കൊള്ളുന്ന നിലയിലായിരുന്നില്ല. ഇയാൾക്കെതിരേ കേസെടുക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം അതേക്കുറിച്ച് ആലോചിക്കുമെന്നും പൊലീസ് പറഞ്ഞു.
രക്തത്തിൽ 0.35 ശതമാനത്തോളം ആൽക്കഹോൾ കലരുന്നത് ശസ്ത്രക്രിയക്ക് മുന്നോടിയായി അനസ്‌തേഷ്യ കൊടുക്കുന്നതിന് തുല്യമായ അവസ്ഥയാണ് ശരീരത്തിലുണ്ടാക്കുക. ശ്വാസതടസ്സത്തിനും ചിലപ്പോൾ മരണത്തിനും പോലും ഇത് കാരണമായേക്കാം. 0.2 ശതമാനം ആൽക്കഹോൾ രക്തത്തിലെത്തിയാൽത്തന്നെ നേരെനിൽക്കാനാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. 0.4 ശതമാനത്തിലേറിയാൽ മരണവും ഉറപ്പാണ്.